Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎഇ കോൺസുലേറ്റിലേക്ക് എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; സർക്കാർ അനുമതി നൽകിയത് സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള സ്പെഷ്യൽ, ബഡ്സ് സ്‌കൂളുകളിൽ ഈന്തപ്പഴം വിതരണം ചെയ്യാൻ; 2017ൽ പദ്ധതി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച്; ചടെങ്ങിൽ പങ്കെടുത്തവരിൽ സ്വപ്‌ന സുരേഷും; സ്വർണ്ണക്കടത്തു വിവാദം മുറുകുമ്പോൾ കസ്റ്റംസ് വിവരം തേടുന്നത് ഈന്തപ്പഴം എവിടെയൊക്കെ വിതരണം ചെയ്തുവെന്ന്

യുഎഇ കോൺസുലേറ്റിലേക്ക് എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; സർക്കാർ അനുമതി നൽകിയത് സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള സ്പെഷ്യൽ, ബഡ്സ് സ്‌കൂളുകളിൽ ഈന്തപ്പഴം വിതരണം ചെയ്യാൻ; 2017ൽ പദ്ധതി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച്; ചടെങ്ങിൽ പങ്കെടുത്തവരിൽ സ്വപ്‌ന സുരേഷും; സ്വർണ്ണക്കടത്തു വിവാദം മുറുകുമ്പോൾ കസ്റ്റംസ് വിവരം തേടുന്നത് ഈന്തപ്പഴം എവിടെയൊക്കെ വിതരണം ചെയ്തുവെന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസ് അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎഇ കോൺസുലേറ്റിലേക്ക് കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ കണക്കു ചോദിച്ചു കേരളം. യു.എ.ഇ. കോൺസുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴം എവിടെ വിതരണചെയ്തുവെന്ന കാര്യത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള സ്പെഷ്യൽ, ബഡ്സ് സ്‌കൂളുകളിൽ ഈന്തപ്പഴം വിതരണംചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇങ്ങനെ വിതരണംചെയ്തതിന്റെ കണക്കാണ് 15-ന് സാമൂഹികക്ഷേമ വകുപ്പിനോട് കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെട്ടത്. ഈന്തപ്പഴ വിതരണത്തിന്റെ കണക്ക് ലഭ്യമാക്കണമെന്ന് വകുപ്പ് ജില്ലാ ഓഫീസർമാർക്കു നിർദ്ദേശം നൽകി. കസ്റ്റംസ് ആവശ്യപ്പെട്ട വിവരങ്ങൾ 25-നകം കൈമാറുമെന്ന് വകുപ്പ് അറിയിച്ചു.

2017-ലാണ് നാൽപ്പതിനായിരത്തോളം പ്രത്യേക സ്‌കൂൾവിദ്യാർത്ഥികൾക്ക് ഈന്തപ്പഴം വിതരണംചെയ്യാൻ കോൺസുലേറ്റ് തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ചേംബറിൽവച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ രാജ്യംവിട്ട കോൺസൽ ജനറൽ ജമാൽഹുസൈൻ അൽസാബിയും സംഘാടകയായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷും ചടങ്ങിൽ പങ്കെടുത്തിരുന്നു. അത്രയും ഈന്തപ്പഴം പിന്നീട് എവിടെ വിതരണംചെയ്തുവെന്ന് ഇതുവരെ കസ്റ്റംസിനു കണ്ടെത്താനായിട്ടില്ല.

കസ്റ്റംസിന്റെ ഭാഗത്തും ഗുരുതരപിഴവുണ്ടായിട്ടുണ്ടെന്നാണ് സൂചന. കോൺസൽ ജനറലിന്റെ വ്യക്തിഗത ആവശ്യത്തിന് എന്നപേരിൽ എത്തിച്ച പാഴ്സലുകളാണ് പരിശോധന ഒഴിവാക്കി ഉദ്യോഗസ്ഥർ കടത്തിവിട്ടത്. ഉദ്യോഗസ്ഥർക്കുവേണ്ടിമാത്രം ഇത്രയും വലിയ അളവിൽ ഈന്തപ്പഴം എത്തിക്കേണ്ടിയിരുന്നില്ല. സ്വാഭാവികമായ സംശയംപോലും ഉദ്യോഗസ്ഥർ ഉന്നയിച്ചില്ല. പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതിയില്ലാതെ പാഴ്സലുകൾക്ക് നികുതി ഒഴിവാക്കിക്കൊടുത്തതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സ്വർണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. കോൺസുലേറ്റിലേക്കുള്ള സാധനങ്ങൾ എന്നപേരിൽ പലതവണയായി വന്ന നയതന്ത്ര ബാഗേജുകളിൽ 160 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പ്രതികൾ മൊഴിനൽകിയിട്ടുള്ളത്. സ്‌കൂളുകളിലേക്കും മറ്റും ഈന്തപ്പഴ വിതരണത്തിന് പദ്ധതി തയ്യാറാക്കി അതിന്റെ മറവിലും സ്വർണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

നികുതിയിളവിനായി സർട്ടിഫിക്കറ്റ് സമർപ്പിച്ച യു.എ.ഇ. കോൺസുലേറ്റ് ഈന്തപ്പഴം കൊണ്ടുവരുന്നത് കോൺസുലേറ്റ് ആവശ്യങ്ങൾക്കാണെന്നാണ് അറിയിച്ചത്. ഇപ്രകാരം നികുതിയിളവ് ലഭിച്ച വസ്തുക്കൾ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. പുറത്ത് വിതരണം ചെയ്യണമെങ്കിൽ നികുതി നൽകേണ്ടതുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ല. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനാണ് ഇക്കാര്യത്തിൽ നടപടിയെടുക്കാനുള്ള അധികാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP