Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം ശിവശങ്കരൻ നാളെ കസ്റ്റംസ് മുമ്പാകെ ഹാജരാകേണ്ട; മറ്റൊരു ദിവസം എത്തിയാൽ മതിയെന്ന് നിർദ്ദേശം; കസ്റ്റംസ് നീക്കം ഉന്നതനെ അറസ്റ്റു ചെയ്യേണ്ടി വന്നാൽ 'കുരുക്കു മുറുക്കി' മുന്നോട്ടു നീങ്ങാൻ; മൊഴികൾ വിശദമായി പരിശോധിച്ചു കൂടുതൽ തെളിവു ശേഖരണം നടത്തുന്നത് ശിവശങ്കരൻ അറസ്റ്റിലായാൽ മുഖ്യമന്ത്രി സംശയ നിഴലിലേക്ക് എത്തുമെന്നതിനാൽ; ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി ശിവശങ്കറിനെ പരിചയപ്പെടുത്തിയെന്ന സ്വപ്‌നയുടെ മൊഴിയുടെ പശ്ചാത്തലത്തിലെ കസ്റ്റംസ് നീക്കം സർക്കാരിനെ അതിസമ്മർദ്ദത്തിലാക്കുന്നു

എം ശിവശങ്കരൻ നാളെ കസ്റ്റംസ് മുമ്പാകെ ഹാജരാകേണ്ട; മറ്റൊരു ദിവസം എത്തിയാൽ മതിയെന്ന് നിർദ്ദേശം; കസ്റ്റംസ് നീക്കം ഉന്നതനെ അറസ്റ്റു ചെയ്യേണ്ടി വന്നാൽ 'കുരുക്കു മുറുക്കി' മുന്നോട്ടു നീങ്ങാൻ; മൊഴികൾ വിശദമായി പരിശോധിച്ചു കൂടുതൽ തെളിവു ശേഖരണം നടത്തുന്നത് ശിവശങ്കരൻ അറസ്റ്റിലായാൽ മുഖ്യമന്ത്രി സംശയ നിഴലിലേക്ക് എത്തുമെന്നതിനാൽ; ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി ശിവശങ്കറിനെ പരിചയപ്പെടുത്തിയെന്ന സ്വപ്‌നയുടെ മൊഴിയുടെ പശ്ചാത്തലത്തിലെ കസ്റ്റംസ് നീക്കം സർക്കാരിനെ അതിസമ്മർദ്ദത്തിലാക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെതിരെ കരുതലോടെ നീങ്ങാൻ കസ്റ്റംസ്. ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസിൽ എം. ശിവങ്കറിനോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ്. മറ്റൊരു ദിവസം ആവശ്യപ്പെടുന്നത് അനുസരിച്ച് ഹാജരായാൽ മതിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടാനാണ് കസ്റ്റംസ് തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.

കേസിന്റെ അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷം വീണ്ടും വിളിച്ചു വരുത്തിയാൽ മതിയാകുമെന്ന് കസ്റ്റംസ് തീരുമാനിച്ചത്. എം ശിവശങ്കരനെ അറസ്റ്റു ചെയ്യേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും സംശയത്തിന്റെ നിഴലിൽ ആകും. പിണറയിയെ ചോദ്യം ചെയ്യേണ്ട ഘട്ടത്തിലേക്ക് പോലും കാര്യങ്ങളെത്തും. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് കൂടുതൽ തെളിവു ശേഖരിക്കാൻ ഒരുങ്ങുന്നത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തുടർച്ചയായ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രണ്ടു ദിവസവും 11 മണിക്കൂർ വീതമാണ് ചോദ്യം ചെയ്തത്. ശിവശങ്കർ നൽകിയ മൊഴികൾക്ക് ആധാരമായ തെളിവുകൾ സഹിതം ചൊവ്വാഴ്ച ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. ഒളിവിലിരിക്കെ സ്വപ്ന നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും ഉൾപ്പടെയുള്ളവ വച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മൊഴി രേഖപ്പെടുത്തി തൽസമയം ഉറപ്പു വരുത്തിയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിൽ ശിവശങ്കറും കടുത്ത സമ്മർദത്തിലാണ്. അറിയില്ലെന്നും മറന്നു പോയെന്നുമുള്ള പതിവ് മറുപടികൾ കൊണ്ട് പിടിച്ചുനിൽക്കാനാവാത്ത സാഹചര്യത്തിലാണ് അദ്ദേഹമെന്നാണ് കസ്റ്റംസും വ്യക്തമാക്കുന്നത്.

സ്വപ്നയുടെ ഭർത്താവ് ജയശങ്കറും ശിവശങ്കറും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളും കഴിഞ്ഞ ദിവസം കസ്റ്റംസ് ചൂണ്ടിക്കാണിച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ഇടപാടുകൾ, വാട്‌സാപ് ചാറ്റുകൾ, ലോക്കറിലെ പണം തുടങ്ങി പൊരുത്തക്കേടുകൾ നിലനിൽക്കുന്ന കാര്യങ്ങൾ പലതുണ്ട്. ഇതിലെല്ലാം പരമാവധി വ്യക്തത വരുത്തിയ ശേഷമായിരിക്കും ശിവശങ്കറിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുക.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ശിവശങ്കറിനെ കസ്റ്റംസ് ശിവശങ്കരനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചനകൾ സർക്കാറിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. സസ്‌പെൻഷനിൽ ആണെങ്കിലും ശിവശങ്കർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായപ്പോൾ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് പിണറായി സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ തയ്യാറായത്. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ ശിവശങ്കറിന്റെ അറസ്റ്റ് വന്നാൽ പിണറായി സർക്കാർ ഉത്തരം നൽകേണ്ട അവസ്ഥ വരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ശക്തമായി രംഗത്ത് വരും. രാജി ആവശ്യം കൊഴുപ്പിക്കാൻ ബിജെപിയും രംഗത്തിറങ്ങും. ഈ സാഹചര്യം വലിയ പ്രശ്‌നങ്ങളിലേക്ക് സർക്കാറിനെ കൊണ്ടു ചെന്നെത്തിക്കും.

ശിവശങ്കറിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ഔദ്യോഗിക വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ശിവശങ്കറും സ്വപ്നയും തമ്മിൽ അടുക്കുന്നത് മുഖ്യമന്ത്രി വഴിയാണ് എന്ന് വരുമ്പോൾ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ട ആവശ്യം എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് വരും. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ രജിസ്റ്റർ വരെ പരിശോധിക്കേണ്ടിയും വരും. തദ്ദേശസ്വയംഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കെ ഈ നീക്കങ്ങൾ എല്ലാം തന്നെ ഇടത് സർക്കാരിന്റെ തിരിച്ചു വരവ് പൂർണമായി ഇല്ലാതാക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പാൾ സെക്രട്ടറിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നു വന്നാൽ ഇത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കും. സിപിഎമ്മിനും പറഞ്ഞു നിൽക്കാവുന്ന അവസരം ഇല്ലാതാക്കും.

മുഖ്യമന്ത്രി തന്നെ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയമായാൽ അതും സർക്കാരിനു കടുത്ത തിരിച്ചടിയാകും. രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് പാർട്ടിയിൽ നിന്നും ഉയർന്നു വരാൻ സാധ്യതയുമുണ്ട്. ഇപ്പോൾ തന്നെ സ്വർണ്ണക്കടത്തിന്റെ ചോദ്യങ്ങൾ നേരിടാൻ ശേഷിയില്ലാതെ പാർട്ടി നേതൃത്വം ചാനൽ ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണ്. പറഞ്ഞു നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ഈ ഒളിച്ചോട്ടം എന്ന് അണികളോട് ആരും പറഞ്ഞു കൊടുക്കേണ്ടതുമില്ല. ഇതെല്ലാം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുള്ള അധീശത്വം ചോദ്യം ചെയ്യാൻ വഴി വയ്ക്കുന്നതാണ്. ഇതെല്ലാമാണ് സർക്കാരിലും സിപിഎമ്മിലും ശിവശങ്കറിന്റെ നാളത്തെ ചോദ്യം ചെയ്യൽ അസ്വാസ്ഥ്യ ജനകമായ അനുഭവമായി മാറുന്നത്.

മറുവശത്ത് കസ്റ്റംസും സമ്മർദ്ദത്തിലാണ് എന്നാണ് സൂചനകൾ. ഉന്നത പോസ്റ്റിലുള്ള ഒരു അറസ്റ്റിനും ഇതുവരെ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. ഉന്നത തല ബന്ധങ്ങൾ ഉണ്ടെന്നു കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇവരിലേക്ക് എത്താനുള്ള തെളിവുകളുടെ അഭാവം തന്നെയാണ് ഉന്നത അറസ്റ്റ് വൈകിക്കുന്നത്. അറസ്റ്റിനു സാധ്യത കൂടുതൽ ശിവശങ്കറിന് തന്നെയാണ്. കസ്റ്റംസും എൻഐഎയും ഇഡി അടക്കമുള്ള ഒരു ഏജൻസിയും ശിവശങ്കറിന് ചോദ്യം ചെയ്യലിന് ശേഷം ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ഇതെല്ലാം തന്നെ ശിവശങ്കറിന്റ്‌റെ അറസ്റ്റ് ആസന്നമാക്കുകയാണ്. ഇതിനായുള്ള തെളിവു ശേഖരണത്തിനാണ് നാളെ ഹാജരാകേണ്ട എന്ന നിർദേശത്തോടെ കസ്റ്റംസ് ഒരുങ്ങുന്നത്.

സ്വർണ്ണക്കടത്തും സ്വപ്നയുമായും ബന്ധപ്പെട്ടും ശിവശങ്കർ സ്വപ്നയ്ക്ക് തുറന്നു നൽകിയ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സംബന്ധിച്ച് സ്വപ്നയ്ക്കും ശിവശങ്കറിനും തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ശിവശങ്കരനെ അറസ്റ്റു ചെയ്താലും കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിൽ കസ്റ്റംസ് പ്രതിക്കൂട്ടിലാകും. അതുകൊണ്ടു കൂടിയാണ് കസ്റ്റംസ് മുൻകരുതൽ സ്വീകരിക്കുന്നത്. സ്വർണക്കടത്ത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും തെളിയിക്കേണ്ടി വരും. ഇതു രണ്ടും തെളിയിക്കാൻ കസ്റ്റംസിന് കഴിഞ്ഞാൽ കോടതിക്ക് മുന്നിൽ കസ്റ്റംസിന്റെ നില ഭദ്രമാകും. അല്ലാതുള്ള അറസ്റ്റ് കസ്റ്റംസിന് മുന്നിൽ ഒട്ടനവധി പ്രശ്‌നങ്ങൾ ഉയർത്തുകയും ചെയ്യും. ഇതുവരെ ശിവശങ്കർ പറയാത്ത ലോക്കറിലെ ഒരു കോടി രൂപ ആർക്കു വേണ്ടി എന്തിന് വേണ്ടി എന്ന് കണ്ടെത്തിയാൽ, ഈ തുകയ്ക്ക് ശിവശങ്കറുമായി ബന്ധം ഉണ്ടെന്നു തെളിഞ്ഞാൽ കസ്റ്റംസിന്റെ അറസ്റ്റ് സാധൂകരിക്കാൻ കഴിയും.

നേരത്തെ എൻഐഎ കേസിൽ അറസ്റ്റിൽ ഉള്ളവർ സ്വർണവ്യാപാരികളും അതിന്റെ ഏജന്റുമാരും ഒക്കെയല്ലേ എന്നാണ് കോടതി ചോദിച്ചത്. ഇവരെ രാജ്യദ്രോഹവുമായി ബന്ധിപ്പിക്കുന്ന എന്ത് തെളിവുകൾ ആണ് ഉള്ളത് എന്നാണ് കോടതി ചോദിച്ചത്. സ്വർണ്ണക്കടത്തും രാജ്യദ്രോഹവുമായി ബന്ധമുണ്ട് എന്ന് എൻഐഎ കോടതിയിൽ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അപ്പോഴും അതിനു ആധാരമായ തെളിവുകൾ ഹാജാരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇതൊക്കെ തന്നെ എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

സ്വപ്നയുടെ മൊഴികളിൽ ശിവശങ്കറിനെ കുരുക്കിലാക്കുന്ന പലതുമുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപയാണ് ശിവശങ്കറിന് കുരുക്കാകുന്നത്. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നയ്ക്ക് വേണ്ടി ലോക്കർ തുറന്നത് എന്നാണ് അക്കൗണ്ടന്റ് മൊഴി നൽകിയത്. ഈ ലോക്കറിലാണ് ഒരു കോടിയോളം രൂപ ഉണ്ടായിരുന്നത്. ഈ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്വപ്ന സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയപ്പോഴും ലോക്കറിലെ തുക സ്വപ്ന പിൻവലിച്ചിരുന്നില്ല. മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാണ് ഈ തുക എന്ന നിഗമനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത കസ്റ്റംസും ഇഡിയും എൻഐഎയും അടക്കമുള്ള ഏജൻസികൾ എത്തിയത്.

ശിവശങ്കറും അക്കൗണ്ടനറും തമ്മിലുള്ള വാട്‌സ് അപ്പ് ചാറ്റും വെളിയിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോഴും കൃത്യമായ വിശദീകരണം നൽകാൻ ശിവശങ്കറിന് കഴിഞ്ഞില്ല. ഇതിന്റെ ഉറവിടം വെളിപ്പെടുത്താൻ ശിവശങ്കറിന് കഴിഞ്ഞിട്ടില്ല. ഈ ഒരുകോടി രൂപയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഈ ഒരു കോടി രൂപ ആരുടേത് എന്ന് ശിവശങ്കർ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു കോടി ആർക്ക് വേണ്ടിയാണ് എന്ന കാര്യത്തിൽ സ്വപ്നയും മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിൽ ഈ ഒരു കോടി രൂപ നിർണ്ണായകമാണ്. ഈ പണം കള്ളപ്പണമാണ് എന്നാണ് അന്വേഷണ ഏജൻസികൾ കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP