Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു; സോഫയിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് അമ്മയും രണ്ടാനച്ഛനും; ചേട്ടനെ മർദ്ദിച്ചുവെന്ന സൂചനയുമായി മൂന്നു വയസ്സുകാരന്റെ മൊഴി പൊലീസിനും; മുറിവുകളുടെ സ്വഭാവം ഭാരം കൊണ്ടുള്ള വസ്തു കൊണ്ട് ഇടിച്ചതെന്ന നിഗമനത്തിൽ ഡോക്ടർമാരും; കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം; അമ്മയും രണ്ടാനച്ഛനും പൊലീസിന്റെ നിരീക്ഷണത്തിൽ

തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു; സോഫയിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് അമ്മയും രണ്ടാനച്ഛനും; ചേട്ടനെ മർദ്ദിച്ചുവെന്ന സൂചനയുമായി മൂന്നു വയസ്സുകാരന്റെ മൊഴി പൊലീസിനും; മുറിവുകളുടെ സ്വഭാവം ഭാരം കൊണ്ടുള്ള വസ്തു കൊണ്ട് ഇടിച്ചതെന്ന നിഗമനത്തിൽ ഡോക്ടർമാരും; കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം; അമ്മയും രണ്ടാനച്ഛനും പൊലീസിന്റെ നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ഗുരുതര പരിക്കിൽ പൊലീസിന് സംശയങ്ങൾ. ഭിത്തിയിൽ തലയിടിച്ച് തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന അവസ്ഥയിലാണ് മർദ്ദനത്തിനിരയായ ഏഴു വയസുകാരൻ. സംഭവത്തിൽ രണ്ടാനച്ഛന് നേരെയാണ് പൊലീസിന്റെ സംശയം നീങ്ങുന്നത്. ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോൾ ചികിത്സയിലാണ്. കുട്ടിയെ അബോധാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ടൊടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയിൽ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് മാതാപിതാക്കൾ പറഞ്ഞതെങ്കിലും മുറിവുകൾ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളിൽനിന്ന് ഡോക്ടർമാർക്ക് വ്യക്തമായി.

തുടർന്ന് കൂടുതൽ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഏതെങ്കിലും ഭാരമുള്ള വസ്തുകൊണ്ട് കുട്ടിയെ അടിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നര വയസുകാരനായ സഹോദരനിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് നിഗമനം.

കുട്ടിയുടെ മൊഴി പൂർണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അമ്മയും രണ്ടാനച്ഛനും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സോഫയിൽ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്ന നിലപാടിൽ ഇരുവരും ഉറച്ചു നിൽക്കുകായണ്. അതുകൊണ്ട് തന്നെ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ചേട്ടനെ ക്രൂരമായി മർദ്ദിച്ചുവെന്ന സൂചനയാണ് മൂന്ന് വയസുകാരനിൽ നിന്ന് ലഭിക്കുന്നത്. തീരെ ചെറിയ കുട്ടിയായതു കൊണ്ട് തന്നെ ഇക്കാര്യം സ്ഥിരീകരിക്കാനും കഴിയുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP