1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ദിവസം അഞ്ച് കോടി വരെ കളത്തിൽ വീഴുന്ന ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ; ബിഷപ്പ് ക്ലബ് സെക്രട്ടറി മാലം സുരേഷിനെ വിശേഷിപ്പിക്കുന്നത് ചെറുമകൻ എന്ന്; ഭദ്രദീപം കൊളുത്തിയത് പി.സി.ജോർജ്; സൗഹൃദപട്ടികയിൽ സിപിഎം നേതാക്കളുടെ നീണ്ട നിര; സുരേഷിന്റെ വീട്ടിൽ എം.എ.ബേബിയുടെ സന്ദർശന ചിത്രവും പുറത്ത്; മണർകാട് ക്രൗൺ ക്ലബ്ബിലെ റെയ്ഡിൽ 18 ലക്ഷം പിടിച്ചിട്ടും മാലം സുരേഷ് അടക്കമുള്ളവരെ തൊടാൻ പൊലീസിന് കോവിഡ് പേടി

July 31, 2020 | 09:30 PM IST | Permalinkദിവസം അഞ്ച് കോടി വരെ കളത്തിൽ വീഴുന്ന ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ; ബിഷപ്പ് ക്ലബ് സെക്രട്ടറി മാലം സുരേഷിനെ വിശേഷിപ്പിക്കുന്നത് ചെറുമകൻ എന്ന്; ഭദ്രദീപം കൊളുത്തിയത് പി.സി.ജോർജ്; സൗഹൃദപട്ടികയിൽ സിപിഎം നേതാക്കളുടെ നീണ്ട നിര; സുരേഷിന്റെ വീട്ടിൽ എം.എ.ബേബിയുടെ സന്ദർശന ചിത്രവും പുറത്ത്; മണർകാട് ക്രൗൺ ക്ലബ്ബിലെ റെയ്ഡിൽ 18 ലക്ഷം പിടിച്ചിട്ടും മാലം സുരേഷ് അടക്കമുള്ളവരെ തൊടാൻ പൊലീസിന് കോവിഡ് പേടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണർകാട്ടെ കോടികൾ മറിയുന്ന ക്രൗൺ ചീട്ടുകളി ക്ലബ്ബിന്റെ സെക്രട്ടറി മാലം സുരേഷ് എന്ന കെ.വി.സുരേഷ് വൻസ്രാവുകൾക്കൊപ്പം നീന്തുന്നയാൾ. ക്ലബ്ബിലെ റെയ്ഡിൽ 18 ലക്ഷം പിടിച്ചിട്ടും മണർകാട് ഇൻസ്പക്ടർ പൊലീസുകാരെ തന്നെ ഒറ്റിയെന്ന് വ്യക്തമായിട്ടും ഉന്നതങ്ങളിലെ പിടിയിൽ നടപടികൾ വൈകുകയാണ്. ഒരുദിവസം 2 കോടി മുതൽ 5 കോടി വരെ കളത്തിൽ വീഴുന്ന ക്ലബ്ബിനെ തൊടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും മടിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ 11 ന് ക്ലബിൽ റെയ്ഡ് നടക്കുകയും ക്ലബ്ബ് പ്രസിഡന്റ് കുറുമുള്ളൂർ വടക്കുംകര വി എം സന്തോഷ് അടക്കം 43 പേർ പിടിയിലാകുകയും ചെയ്തതോടെയാണ് സംഗതികളുടെ കിടപ്പ് നാട്ടുകാർക്കും ബോധ്യമായത്. കൊട്ടിഘോഷിച്ചുള്ള ക്ലബ്ബിന്റെയും സെന്റ് മേരീസ് സ്റ്റിച്ചിങ് ക്ലബ്ബിന്റെയും ഉദ്ഘാടന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

മൈലാപ്പൂർ ബിഷപ്പ് ഗോഡ് ഫാദർ

മൈലാപ്പൂരിലെ ആർച്ച്ബിഷപ്പ് ഡോ.എ.എം.ചിന്നപ്പയാണ് മാലം സുരേഷിന്റെ ഗോഡ്ഫാദർ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ ആശീർവാദത്തോടെയായിരുന്നു ഉദ്ഘാടനമെന്നും സൂചനയുണ്ട്. ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയാണ്. ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എംഎ‍ൽഎ പി.സി ജോർജാണ്. പരസ്യത്തിൽ നടി ഷംന കാസിമിന്റെ പേര് കാണുന്നുണ്ടെങ്കിലും അവർ ഉദ്ഘാടന ചടങ്ങിന് എത്തിയോ എന്ന് വ്യക്തമല്ല. മാണി സി കാപ്പനും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

മാലം സുരേഷ് തന്റെ ചെറുമകനെന്ന് ആർച്ച്ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ എഴുതിയ ഒരു കത്തും രസകരമാണ്. എന്റെ ചെറുമകൻ എന്നാണ് മാലം സുരേഷിനെ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരിയിലെ ആദിത്യ ടവറുമായി സുരേഷിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിയെയുും ഇ.പി.ജയരാജൻ എംഎൽഎയെയുംകാണുമ്പോൾ വേണ്ട പോലെ സംസാരിച്ച് പ്രശ്‌നം തീർക്കണമെന്നും ആർച്ച്ബിഷപ്പ് എ.എം.ചിന്നപ്പ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 2017 ഒക്ടോബർ 31 നായിരുന്നു ആകത്ത്.

സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് സിപിഎമ്മുകാർ

കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന പ്രതി കെ.വി. സുരേഷിനെയും ഇൻസ്‌പെക്ടറെയും സംരക്ഷിക്കുന്നത് സിപിഎമ്മിലെ രണ്ട് നേതാക്കളും പൊലീസിലെ ചില ഉദ്യോഗസ്ഥരുമാണെന്നും ആരോപണമുണ്ട്. നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ ഇയാൾതന്നെ പ്രചരിപ്പിക്കുകയും ഇത് കാട്ടി ഉദ്യോഗസ്ഥരുടെമേൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. തന്റെ ബിസിനസ് പങ്കാളിയായ ഒരു ഡി.ജി.പിക്ക് ഒപ്പംനിൽക്കുന്ന ചിത്രവും സുരേഷ് സ്ഥലത്തെ പൊലീസിനെ പേടിപ്പിക്കാൻ പ്രചരിപ്പിച്ചു.

ഒരുനേതാവിന് തിരഞ്ഞെടുപ്പ് സംഭാവനയായി ലക്ഷങ്ങൾ നൽകിയെന്നും വാർത്തകൾ വരുന്നുണ്ട്. യു.ഡിഎഫ്. സർക്കാർ നടത്തിയ 'ഓപ്പറേഷൻ കുബേരയിൽ' ഈ നേതാവ് സഹായിച്ചതിനുള്ള ചീട്ടുകളികേന്ദ്രം നടത്തിപ്പുകാരന്റെ പ്രതിഫലമായിരുന്നു ഇത്. ചില രാഷ്ട്രീയനേതാക്കളുടെയും, രണ്ട് ബിഷപ്പുമാരുടെയും കണക്കിൽപ്പെടാത്ത പണം ബ്ലേഡ് ഇടപാടിനായി ഈ നടത്തിപ്പുകാരനെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്.

എം.എ.ബേബി സുരേഷിന്റെ വീട്ടിലെ സന്ദർശകൻ

ഉന്നത് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ക്രൗൺ ക്ലബ്ബ് നടത്തിപ്പുകാൻ ഒരുമിച്ചിരിക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മാലം സുരേഷിന്റെ വീട് സന്ദർശിക്കുന്ന ഫോട്ടോകളും ഉണ്ട്. അതുകൊണ്ട്തന്നെ കോടികൾ മറിയുന്ന ഈ കച്ചവടത്തെ കുറിച്ച് സിപിഎം നേതാക്കൾക്ക് അറിവില്ല എന്ന് പറഞ്ഞ് ഒഴിയുക എളുപ്പമല്ല.

രാഷ്ട്രീയ സ്വാധീനത്തിൽ കേസ് മുങ്ങുമോ?

ചീട്ടുകളി കേന്ദ്രത്തിലെ പൊലീസ് റെയ്ഡിന്റെ വിവരം ചോർത്തുകയും നടത്തിപ്പുകാരനുമായി അവിഹിത ഇടപെടലുകൾ നടത്തുകയുംചെയ്ത സംഭവത്തിൽ മണർകാട് ഇൻസ്‌പെക്ടർ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട് വന്നെങ്കിലും കാര്യമായ നടപടി ഇതുവരെയുണ്ടായില്ല. മണർകാട് ഇൻസ്‌പെക്ടർ നടത്തിപ്പുകാരന് വഴിവിട്ട സഹായം ചെയ്തിരുന്നതായും സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. അനീഷ് വി.കോര സമർപ്പിച്ച റിപ്പോർട്ട് എറണാകുളം റേഞ്ച് ഐ.ജി.ക്ക് കൈമാറി.

റെയ്ഡ് നടന്ന ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവിയെ ഇൻസ്‌പെക്ടർ തെറ്റിദ്ധരിപ്പിച്ചു. പൊലീസിന്റെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ചീട്ടുകളി നടത്തിപ്പുകാരന് ചോർത്തിക്കൊടുത്തു. നടത്തിപ്പുകാരന്റെ തിരുവഞ്ചൂരിലെ വിട്ടിൽ റെയ്ഡിനെത്തിയെങ്കിലും വീട്ടിനുള്ളിൽ കയറാതെ മടങ്ങി, പരിശോധന നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. മണർകാട് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിപ്പുകാരനിൽനിന്ന് മാസപ്പടി വാങ്ങിയിരുന്നതായി റിപ്പോർട്ടിൽ സൂചനയുള്ളതായാണ് വിവരം. ഇൻസ്‌പെക്ടർക്കെതിരായ നടപടി സംബന്ധിച്ച് ഐ.ജി. തീരുമാനമെടുക്കുക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും.

മണർകാട് ക്രൗൺ ക്ലബ്ബിലെ ചീട്ടുകളി പൊലീസ് റെയ്ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ആർ രതീഷ്‌കുമാർ പ്രതികളെ സഹായിക്കുന്ന തരത്തിൽ ഫോൺ സംഭാഷണം നടത്തിയതിനെ തുടർന്ന് അന്വേഷണ ചുമതലകളിൽ നിന്നും മാറ്റി നിർത്തുകയും സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിക്കുകയും ചെയ്തത്. ഇതോടെ ഉദ്യോഗസ്ഥൻ അവധിയെടുത്ത് ഒളിവിൽ പോയി.

കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ചീട്ടുകളിക്കാൻ എത്തിയ 43 പേരെ പിടികൂടുകയും ക്ലബ് ഭാരവാഹികളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി ക്രൗൺക്ലബ്ബ് സെക്രട്ടറി മാലം സുരേഷുമായി രതീഷ് കുമാർ നടത്തിയ ഫോൺ സന്ദേശം പുറത്തു വന്നത്. 'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ പൊലീസ് ഇൻസ്‌പെക്ടർ ചീട്ടുകളി സംഘത്തിനു മുന്നറിയിപ്പു നൽകിയതായി സംഭാഷണത്തിലുണ്ട്. സംഭവം അറിഞ്ഞപ്പോൾ തകർന്നുപോയി, ഒതുക്കിത്തീർക്കാൻ നോക്കാമെന്നും ഇൻസ്‌പെക്ടർ ആശ്വസിപ്പിക്കുന്നു. നിങ്ങൾ (സുരേഷ്) എനിക്കു സഹോദരനെപ്പോലെ ആണെന്നും സംഭാഷണത്തിൽ കേൾക്കാം.

കേസ് ഒതുക്കിത്തീർക്കാൻ നോക്കാം, അതുവരെ തൽക്കാലം മാറിനിൽക്കുക, ഹൈക്കോടതിയെ സമീപിക്കുക തുടങ്ങിയ ഉപദേശങ്ങളും ഇൻസ്‌പെക്ടർ നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും അതിന് ഇടനിലക്കാരൻ തന്നെ സഹായിക്കുമെന്നും മാലം സുരേഷ് പറയുന്നതായി കേൾക്കാം. മുഖ്യമന്ത്രിയെ സമീപിച്ചിട്ടു കാര്യമില്ല, ഹൈക്കോടതിയിൽ പോകുകയാണു നല്ലതെന്നാണ് അന്നേരം ഇൻസ്‌പെക്ടറുടെ നിർദ്ദേശം. ഇടനിലക്കാരൻ വഴി പറഞ്ഞാൽ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്നും സംഭാഷണത്തിലുണ്ട്.

ക്ലബിനു താഴെ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് സംഭാഷണത്തിൽ മാലം സുരേഷ് ആരോപിക്കുന്നത്. മണർകാട് എസ്.എച്ച്.ഒ ഇത് ശരിവയ്ക്കുന്നുമുണ്ട്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്താണ് പരിശോധനയ്ക്കു പിന്നിലെന്നും രതീഷ് കുമാർ കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം സുരേഷിനെ ഉപദേശിക്കുന്നുണ്ട്. സംഭാഷണം സുരേഷ് തന്നെയാണ് റെക്കാഡ് ചെയ്ത് പുറത്തു വിട്ടിരിക്കുന്നത്.പരിശോധനയ്ക്കു നേതൃത്വം നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥൻ തന്നെയാണ് പ്രതിക്ക് നിയമോപദേശം നൽകുകയും പൊലീസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നത്

ഇതോടെ മണർകാട് ക്രൗൺ ക്ലബ്ബിലെ ചീട്ടുകളി സംബന്ധിച്ച അന്വേഷണച്ചുമതലയിൽ നിന്നു മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.രതീഷ് കുമാറിനെ മാറ്റി. അന്വേഷണച്ചുമതല കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാറിനു നൽകി. ആർ.രതീഷ് കുമാറും ക്ലബ് സെക്രട്ടറി മാലം സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണത്തെപ്പറ്റി നടത്തിയ അന്വേഷണത്തിൽ രതീഷ് കുമാർ കുറ്റക്കാരനെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. മണർകാട് സ്റ്റേഷന്റെ അടുത്തുള്ള ക്ലബ്ബിൽ നടന്ന പൊലീസ് റെയ്ഡിൽ രതീഷ് കുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല. മാലം സുരേഷും രതീഷും തമ്മിലുള്ള ബന്ധം അറിയാവുന്ന ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് റെയ്ഡിന്റെ ചുമതല പാമ്പാടിയിലെ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിനാണു നൽകിയത്. എന്നാൽ റെയ്ഡിന്റെ തുടർനടപടികൾ രതീഷ് കുമാർ തന്നെയാണു പൂർത്തിയാക്കിയത്. മണർകാട് ഇൻസ്‌പെക്ടർ എന്ന നിലയിൽ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 17.80 ലക്ഷം രൂപയും 40 മൊബൈൽ ഫോൺ പിടിച്ചതും മഹസറിൽ രേഖപ്പടുത്തിയതും രതീഷാണ്.

രതീഷും മാലം സുരേഷും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെ മഹസർ നടപടിക്രമങ്ങൾ കേസിൽ തിരിച്ചടിയാകുമോയെന്നും പൊലീസ് സംശയിക്കുന്നു. രതീഷിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ തുടരന്വേഷണത്തിനു സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി അനീഷ് വി.കോരയ്ക്കു കൈമാറി. റെയ്ഡ് കഴിഞ്ഞു മണിക്കൂറുകൾക്കകമാണു മാലം സുരേഷും രതീഷ് കുമാറും ഫോണിൽ സംസാരിക്കുന്നത്. ഫോൺ സംഭാഷണം മാലം സുരേഷും രതീഷും തമ്മിൽ നടത്തിയതാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനു സൈബർ സെല്ലിനെ ഏൽപിച്ചു. രതീഷിനു പുറമേ മറ്റു പൊലീസുകാർക്കു ബന്ധമുണ്ടോ, റെയ്ഡ് വിവരം ചോർത്തിയത് ആരാണ് തുടങ്ങിയ കാര്യങ്ങളാണ് അനീഷ് വി. കോര അന്വേഷിക്കുന്നത്. മണർകാട് ജങ്ഷനിലെ ക്രൗൺ ക്ലബ് പ്രസിഡന്റ് കുറുമുള്ളൂർ വടക്കുംകര സന്തോഷും സെക്രട്ടറി മണർകാട് വാവത്തിൽ കെ.വി. സുരേഷും (മാലം സുരേഷ്) ആണ്. മാലം സുരേഷാണു കെട്ടിടത്തിന്റെ ഉടമ.

പൊലീസ് കേസിൽ പ്രതി ചേർത്തതോടെ മാലം സുരേഷ് മുൻകൂർ ജാമ്യത്തിനു ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യഹർജിയിൽ കോടതിവിധി വന്നാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നു ഡിവൈഎസ്‌പി ജെ.സന്തോഷ് കുമാർ പറഞ്ഞു. നാലു വർഷത്തോളമായി ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നു. രണ്ടുവട്ടം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. വിവരം മുൻകൂർ ചോർന്നതാണു കാരണം. ടോക്കൺ വച്ചു കളി നടത്തുകയും അതിനുള്ള പണം മറ്റൊരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണു പൊലീസിന്റെ നിഗമനം.

ഗെയിമിങ് നിയമപ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുകാർക്ക് ലഭിക്കും. എന്നാൽ ക്ലബിന്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതെന്നാണ് പ്രതികൾ പറയുന്നത്. ഈ തുക പൊലീസ് തിരിച്ചു നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിന് ഒത്താശയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇവർക്ക് കൂട്ടിനുണ്ട്. എന്നാൽ ഈ ഓഫീസിൽ പണം നൽകി ടോക്കൺ വാങ്ങിയ ശേഷമായിരുന്നു ചീട്ടുകളിയെന്ന് നാട്ടുകാർ പറയുന്നു.

മണർകാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് 10,000 മുതൽ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നൽകുന്നുണ്ടെന്ന വാർത്തകൾ പത്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇഷ്ടക്കാരെ മണർകാട് സ്റ്റേഷനിൽ നിലനിർത്താനും മറ്റ് സ്റ്റേഷനുകളിൽ നിന്നും മണർകാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ഇവരിൽ ചിലർ ശ്രമിച്ചിരുന്നു. ഇതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടിക്കാനത്തും തമിഴ്‌നാട്ടിലുമായി ഏഴ് ചീട്ടുകളി ക്ലബുകൾ ഇവർക്കുണ്ടെന്നാണ് വിവരം. ക്ലബിൽ രണ്ടര ലക്ഷം രൂപ വരെയാണ് മെമ്പർഷിപ്പ് തുക. കളത്തിൽ ഇറക്കിയ 77 ലക്ഷം രൂപ പ്രദേശവാസിയായ ഒരാൾക്കു നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ചീട്ടുകളി ക്ലബിനെതിരെ പരാതി ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പണം നഷ്ടപ്പെട്ടയാളുടെ ബന്ധുക്കൾ പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡി.വൈ.എസ്‌പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷൻ നടന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടുതടങ്കലിലോ? ബ്ലാക്ക് മെയിലിങ് നേരിടുന്നോ? ഹിരണ്മയയിൽ സിസി ടിവി സ്ഥാപിച്ചത് പ്രകാശ് തമ്പിക്കും വിഷ്ണുവിനും നിരീക്ഷിക്കാനോ? ഭയം കൊണ്ടാണോ ലക്ഷ്മി മൗനം തുടരുന്നതെന്നും ബാലഭാസ്‌ക്കറിന്റെ ആത്മസുഹൃത്ത് ജോയ് തമലം; ദുരൂഹതകൾ എണ്ണിപ്പറഞ്ഞുള്ള മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കുന്നത് അപകട മരണത്തിലെ കള്ളക്കളികൾ; കള്ളസാക്ഷി പറഞ്ഞ ബസ് ഡ്രൈവറുടെ കോൺസുലേറ്റ് ബന്ധവും ദുബായ് ജോലിയും പുറത്തു വന്നതോടെ വയലിനിസ്റ്റിന്റെ ഘാതകരെ തേടി സുഹൃത്തുക്കളും
സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ ഇടംപിടിച്ച ആ ഉന്നത രാഷ്ട്രീയക്കാർ ആരൊക്കെ? കോടതിയിൽ സമർപ്പിച്ച മൊഴിയിൽ രാഷ്ട്രീയക്കാർക്കൊപ്പം കോൺസുലേറ്റിലെ ഉന്നതരുടെ പേരുകളും; സ്വർണ്ണക്കടത്തിൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ തുറുപ്പു ചീട്ടുകൾ പുറത്തെടുത്തു ഉന്നതരെ വിരട്ടി സ്വപ്നയുടെ തന്ത്രപരമായ നീക്കം; നെഞ്ചിടിപ്പോടെ പ്രമുഖർ; സോളാർ കാലത്തേതിന് സമാനമായി സസ്‌പെൻസ് ഉയർത്തുന്ന സരിതയുടെ നീക്കം സ്വപ്‌നയും പുറത്തെടുക്കുന്നു; ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ സർക്കാറിലും സമ്മർദ്ദം
കുഞ്ഞു നോറയെ കാണാൻ ഇനി മമ്മി വരില്ല... സംശയരോഗിയായ ഭർത്താവ് കുത്തിക്കൊന്ന മെറിൻ ജോയിക്ക് മാതാപിതാക്കളും പൊന്നുമോളും അരികിൽ ഇല്ലാതെ അന്ത്യ യാത്രമൊഴിക്കൊരുങ്ങുന്നു; പൂക്കളുമായെത്തി ആദരാജ്ഞലികൾ അർപ്പിച്ചു സഹപ്രവർത്തകർ; മെറിന്റെ ചോരവീണ ആശുപത്രി പരിസരത്തെത്തി മെഴുകുതിരി കത്തിച്ച് മാലാഖമാർ; നോറയുടെ ഭാവി സുരക്ഷിതമാക്കാൻ കൈകോർത്ത് അമേരിക്കൻ മലയാളി സമൂഹം; ഒന്നും കൂസാതെ യുഎസ് പൊലീസ് കസ്റ്റഡിയിൽ നെവിൻ
ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കി; 22 കാരി സഫ്ന നാസറുദ്ദീൻ നേടിയത് സിവിൽ സർവീസിലെ മിന്നുന്ന നേട്ടം; ഓൾ ഇന്ത്യ തലത്തിൽ 45ാം റാങ്കും കേരളത്തിൽ മൂന്നാം റാങ്കും; റിട്ടേർഡ് സബ് ഇൻസ്പെക്ടറായ പിതാവിന് മകളുടെ വിജയത്തിൽ ഇരട്ടി സന്തോഷം; സിവിൽ സർവീസിൽ ഫലത്തിൽ മലയാളത്തിന് അഭിമാനമായി പേയാട് സ്വദേശി സഫ്ന
കോലഞ്ചേരിയിൽ 75കാരിയായ വയോധികയെ ക്രൂരപീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ മൂന്ന് പേർ പൊ്‌ലീസ് കസ്റ്റഡിയിൽ; ക്രൂരപീഡനം നടന്നത് സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ; കസ്റ്റഡിയിലെടുത്തത് സുഹൃത്തായ സ്ത്രീയേയും മകനേയും ഭർത്താവിനേയും; അതിക്രൂര പീഡനം അരങ്ങേറിയത് ഞായറാഴ്ച; സ്വകാര്യഭാഗങ്ങളിൽ ആയുധം ഉപയോഗിച്ച് മുറിവുകളും; അരങ്ങേറിയത് ക്രൂരബലാത്സംഗമെന്ന് പൊലീസ്
കേരളാ ഹൈക്കോടതി മുൻ ജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദ പ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞു വീഴില്ല; എന്നാൽ നിയമ വ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ; പണ സമ്പാദനത്തേക്കാൾ മതം തലക്കു പിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല; സ്വർണ്ണക്കടത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയെ എൻഐഎ നിരീക്ഷിക്കുമ്പോൾ ജുഡീഷ്യറിയിലെ പുഴുത്തുക്കുത്തുകൾ ചർച്ചയാക്കി പ്രമുഖ അഭിഭാഷകൻ
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
പൊന്നിൻ വിലയുള്ള ആ ഒറ്റുകാരൻ തുഷാർ വെള്ളാപ്പള്ളിയോ? തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത് സ്വപ്ന സുരേഷോ? അന്ന് നടന്നത് ബിജെപിയുമായി ഒട്ടി നിൽക്കുന്ന ബിഡിജെഎസിനെ അടർത്തി മാറ്റാൻ നടത്തിയ കളിയോ? ചട്ടുകമാക്കിയത് സ്വപ്നയെയും തുഷാറിന്റെ അടുത്ത സുഹൃത്തുക്കളെയും; കാത്തിരുന്ന് പക വീട്ടി എസ് എൻ ഡി പി നേതാവും! ചതിക്ക് പകരം ചതിയുമായി ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി