Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

കേരള പിറവിയിലെ ആ താര വിവാഹത്തിന് പിന്നാലെ ഇഡി; മോറിസ് കോയിൻ തട്ടിപ്പു പണം ആഡംബര കല്യാണത്തിന് ഒഴുക്കിയെന്നും സംശയം; പൊലീസും അക്കൗണ്ടുകൾ പരിശോധിക്കുന്നു; അറസ്റ്റിലായവർ ഏഴും; വിവിഐപിമാരെ പൊക്കാതെ അന്വേഷണം മുമ്പോട്ട് പോകുമ്പോൾ

കേരള പിറവിയിലെ ആ താര വിവാഹത്തിന് പിന്നാലെ ഇഡി; മോറിസ് കോയിൻ തട്ടിപ്പു പണം ആഡംബര കല്യാണത്തിന് ഒഴുക്കിയെന്നും സംശയം; പൊലീസും അക്കൗണ്ടുകൾ പരിശോധിക്കുന്നു; അറസ്റ്റിലായവർ ഏഴും; വിവിഐപിമാരെ പൊക്കാതെ അന്വേഷണം മുമ്പോട്ട് പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നവംബർ ഒന്നിന് കേരളത്തിൽ നടന്ന താരവിവാഹവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയിൽ. മോറിസ് കോയിൻ തട്ടിപ്പിലെ പണം ഈ വിവാഹത്തിനും ചെലവാക്കിയിട്ടുണ്ടെന്നാണ് നിഗമനം. ബിറ്റ് കോയിൻ തട്ടിപ്പിലെ സംശയങ്ങളാണ് ഈ വിവാഹത്തിലെ ചെലവുകളേയും അന്വേഷണ പരിധിയിൽ കൊണ്ടു വരുന്നത്. സംവിധായകനും നടിയുമാണ് അന്ന് വിവാഹിതരായത്.

അതിനിടെ മോറിസ് കോയിൻ ക്രിേപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചുകല്ലുമൂട് സ്വദേശി സന്തോഷ് ഫിലിക്സിനെ കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ പി.പി. സദാനന്ദൻ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവർ ഏഴായി. കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രവും സജീവമാകുകയാണ്. ജിഎസ്ടി ഇന്റലിജൻസ്, ഇ ഡി, ഐ ടി വകുപ്പ് എന്നി ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിർ ഃ എന്ന സ്ഥാപനം 40 കൊടിയുടെ വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നടപടി.

നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ സംശയ നിഴലിലാണ്. സണ്ണി ലിയോൺ നായികയായ ഷീറോ എന്ന സിനിമയും അന്വേഷണ പരിധിയിലുണ്ട്. ഇതിന് പിന്നിലുള്ളവരെ അറസ്റ്റു ചെയ്താൽ തട്ടിപ്പിലെ വിവരങ്ങൾ പുറത്തു വരും. വിവിഐപികളെ അറസ്റ്റു ചെയ്യാൻ പൊലീസും മടിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഇവർക്കു വേണ്ടി പലവിധ സമ്മർദ്ദങ്ങളും പൊലീസിന് മേലുണ്ടെന്നാണ് സൂചന. വമ്പൻ തോക്കുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടതോടെ മുഖ്യധാരാ മാധ്യമങ്ങൾ പോലും വാർത്ത നൽകുന്നതിൽ മടികാട്ടി തുടങ്ങിയിട്ടുണ്ട്.

മോറിസ് കോയിൻ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസും പരിശോധിച്ചുവരികയാണ്. സന്തോഷ് ഫിലിക്സിന്റെ പേരിൽ കൊല്ലം ആക്‌സിസ് ബാങ്കിലുള്ള അക്കൗണ്ട് പരിശോധിച്ചതിൽ 58,28,13,1,40 രൂപ വിവിധ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു. മൊത്തം 1300 കോടി രൂപ പിരിച്ചെടുത്തതിൽ 58 കോടി രൂപയും സന്തോഷിന്റെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്. ഈ തട്ടിപ്പ് പദ്ധതിയിലേക്ക് ആയിരക്കണക്കിന് ആളുകളെ ഇയാൾ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ തന്നെ ലോംഗ് റിച്ച് വെബ്സൈറ്റിലും മോറിസ് കോയിൻ വെബ്സൈറ്റിലുമായി 376 വ്യത്യസ്ത ഐ.ഡികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പിൻ സ്റ്റോക്കിസ്റ്റുകൾ വഴി ശേഖരിച്ച ഭീമമായ തുക കമ്പനി ഉടമ നിഷാദിന്റെ ഫെഡറൽ ബാങ്ക് കരൂർ വൈശ്യ ബാങ്ക് തുടങ്ങിയ അക്കൗണ്ടിലേക്കും ലോംഗ് റിച്ച് ഗ്ലോബൽ എന്ന പേരിൽ കാത്തലിക് സിറിയൻ ബാങ്കിന്റെ കോയമ്പത്തൂർ ബ്രാഞ്ച് അക്കൗണ്ടിലേക്കും ഐ.സിഐ.സിഐ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ നിന്നും വിവിധ ഇന്റർനെറ്റ് മണി പേയ്മെന്റ് ഗേറ്റ് വേ കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരം നോഡൽ അക്കൗണ്ടുകൾ വഴി ആദ്യകാല നിക്ഷേപകർക്ക് ഭീമമായ പണം വിതരണം ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടുകൾ എല്ലാം പരിശോധിച്ചതിന്റെ ഭാഗമായാണ് സന്തോഷ് ഫിലിക്‌സ് അറസ്റ്റിലായത്.

കണ്ണപുരം എസ്‌ഐ വിനീഷ്,എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്ത് ,കണ്ണൂർ സിറ്റി എസ്‌ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുകൾ നടന്നുവരുന്നത്. ലോംഗ് റിച്ച് നിക്ഷേപ തട്ടിപ്പ് പദ്ധതിയുടെ ഫണ്ടുകൾ കൈകാര്യം ചെയ്ത കൂടുതൽ ആളുകളെ ചോദ്യം ചെയ്തുവരികയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP