Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കുക്കറിട്ട് വേവിച്ചു; ലിവ് ഇൻ പങ്കാളി കൊലപ്പെടുത്തിയത് മൂന്നുവർഷമായി ഒന്നിച്ചുകഴിയുന്ന 32 കാരിയെ; പ്രതി പിടിയിലായെങ്കിലും കൊലപാതക കാരണം വ്യക്തമല്ല; ശ്രദ്ധ വാൽക്കർ കൊലയ്ക്ക് സമാനമായ സംഭവം മുംബൈയിൽ

ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കുക്കറിട്ട് വേവിച്ചു; ലിവ് ഇൻ പങ്കാളി കൊലപ്പെടുത്തിയത് മൂന്നുവർഷമായി ഒന്നിച്ചുകഴിയുന്ന 32 കാരിയെ; പ്രതി പിടിയിലായെങ്കിലും കൊലപാതക കാരണം വ്യക്തമല്ല; ശ്രദ്ധ വാൽക്കർ കൊലയ്ക്ക് സമാനമായ സംഭവം മുംബൈയിൽ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: ശ്രദ്ധ വാൽക്കർ കൊലപാതകത്തിന് സമാനമായ കൊലപാതകം മുംബൈയിൽ. ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച പ്രതി പിടിയിലായി. മിറ റോഡിൽ, ഗീതാ നഗറിൽ, ഒരു ഫ്‌ള്ാറ്റ് സമുച്ചയത്തിന്റെ ഏഴാം നിലയിലാണ് സംഭവം. 32 കാരിയായ സരസ്വതി വൈദ്യയാണ് കൊലയ്ക്ക് ഇരയായത്.

സരസ്വതി വൈദ്യ തന്റെ ലിവ് ഇൻ പങ്കാളിയായ മനോജ് സാനെയ്ക്ക് (56) ഒപ്പമായിരുന്നു താമസം. മൂന്നുവർഷമായി ഇരുവരും വാടക ഫ്‌ളാറ്റിലായിരുന്നു താമസം. അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽക്കാർ പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ സരസ്വതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പലതായി മുറിച്ചുമാറ്റിയിരുന്നു. യുവതിയെ വളരെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പ്രാാഥമക അന്വേഷണത്തിൽ വ്യക്തമായെ്ന്ന് മുംബൈ ഡിസിപി ജയന്ത് ബാജ്ബലെ അറിയിച്ചു.

പ്രതിയെ ബുധനാഴ്ച രാത്രി തന്നെ ഫ്‌ളാറ്റിന്റെ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രതിയുമായുള്ള തെളിവെടുപ്പിൽ രണ്ട് വുഡ് കട്ടറുകളും കണ്ടെടുത്തിട്ടുണ്ട്. നാലുദിവസം മുമ്പാണ് പ്രതി സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്താണ് കൊലപാതകത്തിന് പിന്നില്ലെന്ന് വ്യക്തമായിട്ടില്ല. സരസ്വതി വൈദ്യയുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്. സരസ്വതി ആത്മഹത്യ ചെയ്‌തെന്നാണ് മനോജ് സാനെ ആദ്യം പൊലീസിനോട് പറഞ്ഞത്.

കൊലപാതകത്തിന് ശ്രദ്ധ വാൽക്കറുടെ കൊലപാതകവുമായി സാമ്യങ്ങളുണ്ട്. ശ്രദ്ധയെ ലിവ് ഇൻ പങ്കാളിയായ അഫ്താബ് പൂണെവാല കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണമാക്കി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ചില ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും, മുഖം തിരിച്ചറിയാതിരിക്കാൻ വേണ്ടി വികൃതമാക്കുകയും ചെയ്തിരുന്നു. ഈ കൊലപാതകം ആറുമാസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്. പിന്നീട് പ്രതി അഫ്താബിനെ പിടികൂടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP