Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരൂർ സീനത്ത് ലെതർ പ്ലാനറ്റിലെ കവർച്ച; പ്രതി മുൻ ജീവനക്കാരൻ; കവർച്ചാ പണം ഒളിപ്പിച്ചത് അടുക്കളയിൽ; ഷോപ്പിൽ നിന്ന് കവർന്ന 10 ലക്ഷത്തോളം രൂപ കണ്ടെടുത്തു; കടയിൽ നിന്നും കവർന്ന സി.സിടി.വി ഡി.വി.ആർ പുഴയിൽ തള്ളി

തിരൂർ സീനത്ത് ലെതർ പ്ലാനറ്റിലെ കവർച്ച; പ്രതി  മുൻ ജീവനക്കാരൻ; കവർച്ചാ പണം ഒളിപ്പിച്ചത് അടുക്കളയിൽ; ഷോപ്പിൽ നിന്ന് കവർന്ന 10 ലക്ഷത്തോളം രൂപ കണ്ടെടുത്തു; കടയിൽ നിന്നും കവർന്ന സി.സിടി.വി ഡി.വി.ആർ പുഴയിൽ തള്ളി

ജംഷാദ് മലപ്പുറം

തിരൂർ: തിരൂർ സീനത്ത് ലെതർ പ്ലാനറ്റിൽ വൻ കവർച്ച നടത്തിയതിന് പിടിയിലായ മുൻ ജീവനക്കാരൻ റിമാൻഡിൽ. പ്രതി നിസാമുദ്ധീനെ പൊലീസ് കോടതിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ടി.വി.എൻ ന്യൂസിന്. ഷോപ്പിൽ നിന്ന് കവർന്ന 10 ലക്ഷത്തോളം രൂപ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത് പൊലീസ്. കവർന്ന സി.സിടി.വി ഡി.വി.ആർ പുഴയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.

തിരൂർ പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതർ പ്ലാനറ്റിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കവർച്ചയുണ്ടായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഷോപ്പ് പൂട്ടിപ്പോയ ജീവനക്കാർ വെള്ളിയാഴ്ച ഷോപ്പ് തുറന്നപ്പോഴാണ് കവർച്ചാ വിവരം അറിയന്നത്. ഓഫിസ് മുറിയുടെ ഗ്ലാസ് തകർക്കപ്പെട്ടത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച മനസിലായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫിസ് മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും സെയിൽസ് കൗണ്ടറിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്ടെത്തി. ഓഫിസ് മുറിയിലുണ്ടായിരുന്ന സി.സിടി.വിയുടെ ഡി.വി.ആർ ഉൾപ്പടെയുള്ളവയും കവർന്നിരുന്നു. കേസിൽ മണിക്കൂറുകൾക്കുള്ളിലാണ് കവർച്ച നടത്തിയത് മുൻ ജീവനക്കാരൻ കോലൂപാലം സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ധീനാണെന്ന് പൊലീസ് കണ്ടെത്തിയത്.

സീനത്ത് ലെതർ പ്ലാനറ്റിനു സമീപത്തെ ഷോപ്പിന്റെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. രൂപ സാദൃശ്യത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിസാമുദ്ധീൻ കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ സീനത്ത് ലെതർപ്ലാനറ്റിലെത്തിയ നിസാമുദ്ധീൻ കവർച്ചക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു പോകുകയും കവർച്ചാപണം വീട്ടിൽ ഒളിപ്പിച്ച ശേഷം നാട്ടിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് പൊലീസ് പിടിയിലായത്.

സീനത്തിൽ നിന്ന് കവർന്ന 904810 രൂപ വീടിന്റെ അടുക്കളയിലെ റാക്കിന് മുകളിലാണ് ഒളിപ്പിച്ചിരുന്നത്. പണം പൊലീസ് കണ്ടെടുത്തു. സി.സി.ടി.വി ഡി.വി.ആർ മാങ്ങാട്ടിരി പുഴയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. ഡി.വി.ആറിനായി പൊലീസ് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

സിഐ എം.ജെ ജിജോയുടെ നേതൃത്വത്തിൽ എസ്‌ഐ കെ പ്രദീപ്കുമാർ, സി.പി.ഒ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ഹിരൺ എന്നിവരടങ്ങുന്ന സംഘമാണ് കവർച്ച് നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൂട്ടി പൊലീസിന്റെ അഭിമാനമായത്. ഇന്നലെ രാത്രി തന്നെ നിസാമുദ്ധീനെ സീനത്ത് ലെതർ പ്ലാനറ്റിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇന്നു രാവിലെ മെഡിക്കൽ പരിശോധന ഉൾപ്പടെ പൂർത്തിയാക്കി. മൂന്നരയോടെ തിരൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP