Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയം തലയ്ക്കുപിടിച്ച നാളുകളുടെ ലഹരിയിൽ ഒന്നിച്ചുകഴിയണമെന്ന് കാമുകന് വാശി; മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്ജിൽ കുത്തിക്കൊലപ്പെടുത്തി; ഹോസ്ദുർഗിൽ ഭാര്യയും കുട്ടിയുമുള്ള സതീഷ് വിവരമറിയിച്ചത് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയ ശേഷം

പ്രണയം തലയ്ക്കുപിടിച്ച നാളുകളുടെ ലഹരിയിൽ ഒന്നിച്ചുകഴിയണമെന്ന് കാമുകന് വാശി;  മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്ജിൽ കുത്തിക്കൊലപ്പെടുത്തി; ഹോസ്ദുർഗിൽ ഭാര്യയും കുട്ടിയുമുള്ള സതീഷ് വിവരമറിയിച്ചത് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയ ശേഷം

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: വിവാഹിതനായ കാമുകന്റെ കുഞ്ഞിനെ വേണമെന്ന് കാമുകി വാശിപിടിച്ചതോടെ, ഉണ്ടായ സംഭവമാണ് കൊല്ലത്തെ ബ്യൂട്ടീഷ്യൻ സുചിത്ര പിള്ളയുടെ കൊലപാതകം. ലോക്ഡൗണിന് മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് ഇന്നലെയാണ്. കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന്റെ ഓർമകൾ മലയാളികളെ വീണ്ടും വേട്ടയാടുന്നതിനിടെ, കാഞ്ഞങ്ങാട് ഉദുമയിൽ നിന്ന് മറ്റൊരു സംഭവം. മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ കാമുകൻ ലോഡ്ജ് മുറിയിൽ കുത്തിക്കൊലപ്പെടുത്തി. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്ജ് മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകനായ സതീഷ് (36) കൊല നടത്തിയ ശേഷം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് കീഴടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സതീഷിനെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ, സിഐ കെപി ഷൈൻ, എസ്‌ഐ കെവി ഗണേശ് എന്നിവർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

യുവതി ഒന്നിച്ചുകഴിയാൻ വിസമ്മതിച്ചതാവാം കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ലോഡ്ജ് മുറി പുറത്ത് നിന്ന് പൂട്ടിയശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ഇവർ മുറിയെടുത്തത്.

ഇരുവരും നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇവർ തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.

സുചിത്രാ പിള്ള കൊലപാതകം

കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ കൂട്ടത്തിലായിരുന്നു കൊല്ലത്തെ സുചിത്ര പിള്ള(42)യുടെ കൊലപാതകം. യുവതിയെ പാലക്കാട്ട് വെച്ച് കൊന്ന് കത്തിച്ച് കുഴിച്ചുമൂടിയ കേസിൽ പ്രതി കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് തൊടുവെയിൽ വീട്ടിൽ പ്രശാന്ത് നമ്പ്യാരെ (35) ജീവപര്യന്തം തടവിനാണ് ഇന്നലെ കോടതി ശിക്ഷിച്ചത്. പ്രതിയുടെ കൊടുംക്രൂരത കോടതിയിൽ തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയ് വർഗീസ് ശിക്ഷി വിധിച്ചത്.

പ്രതിയിൽ നിന്നു കുഞ്ഞിനെ വേണമെന്ന ആവശ്യമാണ് ക്രൂരമായ കൊലപാതകത്തിനു കാരണമായത്. ഫോണിലൂടെയും നേരിട്ടും സുചിത്ര പിള്ളയുമായി ബന്ധം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാർക്കു യുവതിയുടെ പണത്തിലും സൗന്ദര്യത്തിലുമായിരുന്നു നോട്ടം. പലപ്പോഴായി പ്രശാന്ത് ഇവരിൽ നിന്നും പണവും കൈപ്പറ്റിയിരുന്നു. കുഞ്ഞിനെ വേണമെന്നു സുചിത്ര പിള്ള വാശിപിടിക്കുന്നതു രഹസ്യബന്ധം പരസ്യമാകുന്നതിനും കുടുംബ ജീവിതം തകരുന്നതിനും കാരണമാകും എന്നു മനസ്സിലാക്കിയാണ് തെളിവില്ലാതെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

17നാണ് പ്രശാന്ത് ഭാര്യയുമൊത്തുകൊല്ലത്ത് എത്തിയത്. 18ന് കാമുകിയുമായി മടങ്ങി. 20നായിരുന്നു കൊല. ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ജോലി ചെയ്തിരുന്ന ബ്യൂട്ടിപാർലറിൽ നിന്ന് സുചിത്ര അവധി എടുത്തത്. ഇത് വീട്ടിൽ പറഞ്ഞതുമില്ല. ഫോണിൽ കൃത്യമായി തന്നെ വീട്ടിൽ വിളിച്ചതു കൊണ്ട് അവരും സുചിത്ര കൊല്ലത്തുണ്ടാകുമെന്ന് കുരതി. അങ്ങനെ തന്ത്രങ്ങളിലൂടെ പാലക്കാട് എത്തിയ സുചിത്ര പ്രശാന്തിനോട് ഒരു അഭ്യർത്ഥന നടത്തി. തനിക്ക് അമ്മയാാകൻ മോഹമുണ്ടെന്നും പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ആയിരുന്നു ഇത്. എന്നാൽ പ്രശാന്ത് ഇതിനെ അംഗീകരിച്ചില്ല. ഇതോടെയാണ് അവിഹിതം കലഹത്തിലേക്ക് വഴി മാറിയത്.

ഇതിനു വേണ്ടിയാണു പാലക്കാട് മണലി ശ്രീറാം നഗറിൽ വീട് വാടകയ്ക്ക് എടുത്തത്. ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു ഇത്. 2020 മാർച്ച് 17ന് വൈകിട്ട് കൊല്ലം കല്ലുംതാഴം ജംക്ഷനു സമീപത്തു നിന്നു കാറിൽ കൂട്ടിക്കൊണ്ടു പോയ സുചിത്ര പിള്ളയെ 20 നു കൊലപ്പെടുത്തി. മെത്തയിൽ കിടക്കുകയായിരുന്ന യുവതിയെ തല ബലമായി തറയിൽ ഇടിച്ചു പരുക്കേൽപിച്ചു. തുടർന്നു മുട്ടുകൾ നെഞ്ചിൽ അമർത്തി പിടിച്ചു എമർജൻസി ലൈറ്റിന്റെ കോഡ് വയർ കഴുത്തിൽ ചുറ്റി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് ബഡ് ഷീറ്റ് കൊണ്ടു മൃതദേഹം മൂടി.

തെളിവു നശിപ്പിക്കുന്നതിനും അന്വേഷണം വഴി തെറ്റിക്കുന്നതിനുമായി സുചിത്രയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. മൊബൈൽ ഫോണുമായി തൃശൂർ ഭാഗത്തു പോയ ഇയാൾ മണ്ണുത്തി പൊലീസ് സ്റ്റേഷനും സമീപം വച്ചു ഫോൺ ഓൺ ചെയ്തു. സുചിത്ര പിള്ള തൃശൂരിലായിരുന്നുവെന്നു കാണിക്കാനായിരുന്നു ഇത്. പിന്നീട് മൊബൈൽ ഫോണും സിം കാർഡും പല കഷണങ്ങളാക്കി തൃശൂർ പാലക്കാട് ദേശീയപാതയ്ക്കു സമീപം പലയിടത്തായി ഉപേക്ഷിച്ചു. തുടർന്നു മൺവെട്ടി വാങ്ങി തിരികെയെത്തിയ ഇയാൾ മൃതദേഹത്തിൽ നിന്നു സ്വർണാഭരണങ്ങൾ ഊരിയെടുത്തു.

മുട്ട് ഭാഗം വച്ച് കാൽ വെട്ടി മാറ്റി. വീടിനു പിറകിൽ കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്ത് മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചു മറവു ചെയ്യാൻ ശ്രമിച്ചു. മൃഗങ്ങൾ മാന്തി എടുക്കാതിരിക്കാൻ പാറയും സിമന്റ് ബ്ലോക്കുകളും അടുക്കി മണ്ണിട്ടു മൂടി. മുറിയും കഴുകി വൃത്തിയാക്കി. സുചിത്രയുടെ വസ്ത്രം, വാനിറ്റി ബാഗ്, കണ്ണട, ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച കോഡ് വയർ, തുടയ്ക്കാൻ ഉപയോഗിച്ച വസ്ത്രങ്ങൾ തുടങ്ങിയവയും കത്തിച്ചു. സുചിത്ര മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കൾ പാലക്കാട് തോട്ടുപാലം ജംക്ഷനു സമീപം തോട്ടിൽ എറിഞ്ഞു. മൃതദേഹം വെട്ടിമാറ്റാൻ ഉപയോഗിച്ച വാക്കത്തിയും കത്തിയും ചതുപ്പ് പുരയിടത്തിൽ എറിഞ്ഞു. മൺവെട്ടി കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP