Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസ്‌ക്രീമും മിൽക്ക് ഷെയ്ക്കും നൽകിയിട്ടും വീണില്ലെങ്കിൽ സിനിമ കാണാൻ പണം; അടുപ്പത്തിലായാൽ, പ്രകൃതിയെ അടുത്തറിയാൻ ശ്രമിക്കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടും; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് പ്രേരിപ്പിച്ച 62 കാരൻ പിടിയിൽ

ഐസ്‌ക്രീമും മിൽക്ക് ഷെയ്ക്കും നൽകിയിട്ടും വീണില്ലെങ്കിൽ സിനിമ കാണാൻ പണം; അടുപ്പത്തിലായാൽ, പ്രകൃതിയെ അടുത്തറിയാൻ ശ്രമിക്കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടും; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് പ്രേരിപ്പിച്ച 62 കാരൻ പിടിയിൽ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. മലയോര മേഖലകളിലെ സ്‌ക്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളെ വലയിലാക്കി മദ്യവും കഞ്ചാവും മയക്കു മരുന്നും അടക്കം വില്പന നടത്തുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്നതിന് പിന്നാലെയാണ് പ്രകൃതി വിരുദ്ധ പീഡനം സംബന്ധിച്ച വിവരങ്ങളും പുറത്തു വരുന്നത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് തമ്പടിച്ച ശേഷം കൂട്ടത്തിൽ സുന്ദരന്മാരായ കുട്ടികളെയാണ് ഇവർ വലയിലാക്കുന്നത്. മിഠായിയിൽ തുടങ്ങി ഐസ്‌ക്രീം, ഷാർജ, പണം ഇതൊന്നു പോരെങ്കിൽ കഞ്ചാവും മയക്കു മരുന്നും വരെ ഇത്തരം സംഘങ്ങൾ എത്തിക്കും.

അത്തരം സംഘത്തിൽപ്പെട്ട വലിയമല പൊലീസ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അർജ്ജുനനെ (62) നെടുമങ്ങാട് സി ഐ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. നെടുമങ്ങാട് താലൂക്കിലെ തന്നെ ഒരു പ്രമുഖ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഐസ്‌ക്രീം വാങ്ങി നല്കി പ്രതി സൗഹൃദത്തിലാക്കി, ഷാർജ, മിൽക്ക ഷെയ്ക്ക് അങ്ങനെ പലതും വാങ്ങി നല്കി. പണം നല്കാനായി പല വട്ടം പ്രലോഭനങ്ങളുമായി പിന്നാലെ കൂടി.

എന്നാൽ ഒഴിഞ്ഞു മാറുന്തോറും ഈ കുട്ടിയോടു കൂടുതൽ അടുക്കാനാണ് പ്രതി ശ്രമിച്ചത്. കഴിഞ്ഞ 26ാം തിയ്യതി പ്രതി വീണ്ടും ഈ വിദ്യാർത്ഥിയുടെ അടുത്ത് എത്തി സൗഹൃദം നടിച്ച് സംസാരിച്ചു. ഷാർജ കുടിക്കാൻ നിർബന്ധിച്ചു. സിനിമ കാണാൻ പൈസ വേണോ എന്ന് ചോദിച്ചു. പ്രലോഭനങ്ങൾ ചൊരിഞ്ഞു കൊണ്ടേയിരുന്നു. പിന്നീട് പ്രകൃതിയെ അടുത്ത് കാണാനും അറിയാനും ശ്രമിക്കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടി കൊണ്ടു പോയി. അതിന് ശേഷം അയാൾ ജനനേന്ദ്രിയം പുറത്ത് എടുത്തിട്ട ശേഷം 14കാരനെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്ക് പ്രേരിപ്പിച്ചു.

ഒരു അപ്പുപ്പനെ പോലെ സ്നേഹം തോന്നിയിരുന്ന കുട്ടിക്ക് ഇദ്ദേഹത്തിന്റ ചെയ്തികൾ വിശ്വസിക്കാൻ തോന്നിയില്ല, ഇടപെടൽ മോശമമാണെന്നും നിൽക്കുന്നത് അപകടമാണന്നും മനസിലാക്കിയ വിദ്യാർത്ഥി അവിടെ നിന്നും കുതറി ഓടി ഒരു കിലോ മീറ്ററിനപ്പുറമുള്ള ജംഗ്ഷനിൽ എത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. നാട്ടുകാരെയും കൂട്ടി കുട്ടി എത്തിയെങ്കിലും പീഡന വീരന്റെ പൊടി പോലും കണ്ടെത്താൻ ആയില്ല.

തുടർന്ന നാട്ടുകാരുമായി കുട്ടി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി സി ഐ സതീഷ്‌കുമാറിനെ കണ്ടു കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് പോയി സകല സ്ഥലവും അരിച്ചു പെറുക്കി. ഇതിനിടെ പ്രതി രക്ഷപ്പെട്ടിരുന്നു. പ്രതിയെ കുറിച്ച് ഒരു തുമ്പും ലഭിക്കാത്തതിനാൽ ജംഗഷ്നിലെ സി സി ടിവി ദൃശ്യങ്ങൾ പൊലീസ പരിശോധിച്ചു. സ്‌കൂൾ കുട്ടി തിരിച്ചറിഞ്ഞ വൃദ്ധനെ തേടിയായി പിന്നീടുള്ള അന്വേഷണം.

ഒടുവിൽ വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനും ടാപ്പിങ് തൊഴിലാളിയുമായ അർജ്ജുനനാണ് പ്രതി എന്ന് തിരിച്ചറിയുകയായരുന്നു. വലിയമലയിലെ ഒളി സങ്കേതത്തിൽ നിന്നും വീട് വളഞ്ഞാണ് നെടുമങ്ങാട് പൊലീസ് പ്രതിയെ പൊക്കിയത്. ഇതേ സ്‌കൂൂളിലെ തന്നെ നിരവധി വിദ്യാർത്ഥികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

വലിയമല പ്രദേശത്തും ഇതേ വിഷയത്തിൽ ഇയാൾക്കെതിരെ പരാതി ഉണ്ടായിട്ടുണ്ട്. കൂടാതെ പല സ്ഥലങ്ങളിൽ നിന്നും ഉ്ള്ള സ്‌കൂളുകളിലെ ചില കുട്ടികൾക്ക് ഇയാൾ കഞ്ചാവും മയക്കു മരുന്നും വരെ കൈമാറിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടണ്ട്. പ്രകൃതി വിരുദ്ധ പീഡനം സംബന്ധിച്ച് കൂടുതൽ പരാതികൾ വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തു വരുന്നു. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP