Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോക്സോ കേസിൽ പെട്ട് ഭർത്താവ് ജയിലിൽ; തന്നോടൊപ്പം കിടക്ക പങ്കിടാൻ വാതിലിൽ തട്ടലും മുട്ടലുമായി അയൽവാസിയുടെ ശല്യം; ഭീഷണിക്ക് വഴങ്ങാത്ത വീട്ടമ്മയെ വെട്ടുകത്തി കാട്ടി മർദ്ദിച്ചവശയാക്കി; നെടുമങ്ങാട് പൊലീസ് റിമാന്റു ചെയ്ത യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

പോക്സോ കേസിൽ പെട്ട് ഭർത്താവ് ജയിലിൽ; തന്നോടൊപ്പം കിടക്ക പങ്കിടാൻ വാതിലിൽ തട്ടലും മുട്ടലുമായി അയൽവാസിയുടെ ശല്യം;  ഭീഷണിക്ക് വഴങ്ങാത്ത വീട്ടമ്മയെ വെട്ടുകത്തി കാട്ടി മർദ്ദിച്ചവശയാക്കി; നെടുമങ്ങാട് പൊലീസ് റിമാന്റു ചെയ്ത യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയുടെ ഭർത്താവ് അടുത്തിടെയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഭാർത്താവ് ജയിലിലായതോടെ രണ്ടു മക്കളും യുവതിയും മാത്രമായി വീട്ടിൽ. ഇതു മനസിലാക്കിയാണ് അയൽവാസിയും നിരവിധി ക്രിമിനൽ കേസുകളിൽപ്രതിയുമായ അഖിൽ വീട്ടമ്മയെ ശല്യം ചെയ്യാൻ തുടങ്ങിയത്. പ്രതിക്കൊപ്പം വീട്ടമ്മ കിടക്ക പങ്കിടണമെന്നായിരുന്നു ആവശ്യം.

വെളിയിൽ ഇറങ്ങിയാൽ പുറകെ നടന്ന് ശല്യം. വീട്ടിലിരുന്നാൽ രാത്രി വന്ന് കതകിൽതട്ടലും മുട്ടലും ബഹളവും. സഹികെട്ടെങ്കിലും ഈ ക്രിമിനലിനെതിരെ ശബിദിക്കാൻ പോലു പാവം വീട്ടമ്മയ്ക്കായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവിസം വീട്ടമ്മയുടെ വീട്ടൽ എത്തി പ്രതി തന്റെ ഇംഗിതത്തിന് വഴങ്ങാൻ ആവശ്യപ്പെട്ടത്. തുടർന്ന് വീട്ടമ്മയെ കയറി പിടിച്ചു. കുതറി രക്ഷപ്പെട്ട വീട്ടമ്മ ഒഴിഞ്ഞു മാറിയതോടെ വെട്ടുകത്തി കാട്ടി ഭീക്ഷണിയായി. പിന്നീട് മർദ്ദിച്ചവശയാക്കി. മക്കളും വീട്ടമ്മയും അലറി വിളിച്ചതിനെ തുടർന്ന് നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

വീട്ടമ്മ ഇപ്പോൾ നെടുമങ്ങാട് താലൂക്കാശുപത്രയിൽ ചികിത്സയിലാണ്. പിന്നീട്‌നെടുമങ്ങാട് പൊലീസിൽ നല്കിയ പരാതി പ്രകാരം കരകുളം കണ്ണണിക്കോണം പള്ളിത്തറ വീട്ടിൽ സെ് അഖിലിനെ (28) നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പേലീസ് സംഘം അറസ്റ്റു ചെയ്തു. കുറ്റം സമ്മതിച്ച പ്രതിയെ റിമാന്റു ചെയ്തു.

പ്രതിക്കെതിരെ ഒൻപതിലധികം കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പള്ളിത്തറ, മുല്ലശ്ശേരി, അരുവിക്കര, പ്രദേശങ്ങളിൽ നടക്കുന്ന മുഴുവൻ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും സൂത്രധാരനാണ് പിടിയിലായ അഖിൽ. 2015ലാണ് ചെറിയ അടിപിടി കേസുകളിലൂടെ പ്രതി ഗുണ്ടകളുടെ പട്ടികയിൽ എത്തപ്പെടുന്നത്. 2015 സെപത്ംബറിൽ കരകുളം സ്വദേശിയായ സുനിൽ കുമാറിനെ വീട്ടിൽ കയറി ആക്രമിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലക്കടിച്ച് കൊല്ലുകയായിരുന്നു ലക്ഷ്യം. ഇതിൽ നെടുമങ്ങാട് പൊലീസ് എടുത്ത കേസ് ഇപ്പോൾ കോടതിയിൽ ആണ്.

കരകുളത്ത് വെച്ച തന്നെ 2019 ആഗസ്റ്റിൽ രാജുവെന്ന ചെറുപ്പക്കാരനെ കാറിൽ നിന്നും പിടിച്ചിറക്കി മർദ്ദിച്ചവശനാക്കിയ കേസിലും അഖിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കഞ്ചാവ വിൽപ്പന നടത്തിയതിനെ ചോദ്യം ചെയ്തതിന് കരകുളം സ്വദേശി സുകുവിനെ കൈ അടിച്ച് ഒടിച്ച് മർദ്ദിച്ചവശനാക്കിയകേസിലും ഇയാൾ തന്നെയാണ് പ്രതി. വാളു കാട്ടി ഭീക്ഷണി, സ്ത്രീകൾക്കതിരെയുള്ള അതിക്രമങ്ങൾ ഇങ്ങനെ നിരവധി കേസുകളാണ് അഖിലിനെതിരെയുള്ളത്. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കോടതിക്ക് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP