Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; സംഭവം പാലക്കാട് ചിറ്റിലഞ്ചേരിയിൽ; മരണമടഞ്ഞത് 24 കാരിയായ സൂര്യപ്രിയ; പ്രതിയായ 27 കാരൻ സ്റ്റേഷനിൽ കീഴടങ്ങി; ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് സൂചന

ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; സംഭവം പാലക്കാട് ചിറ്റിലഞ്ചേരിയിൽ; മരണമടഞ്ഞത് 24 കാരിയായ സൂര്യപ്രിയ; പ്രതിയായ 27 കാരൻ സ്റ്റേഷനിൽ കീഴടങ്ങി; ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു. അഞ്ചുമൂർത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്ന് സൂചനയുണ്ട്. ചിറ്റിലഞ്ചേരി കോന്നല്ലൂരിലാണ് സംഭവം. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

സൂര്യ പ്രിയ ഡിവൈഎഫ്ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. ഇന്നു രാവിലെ യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP