Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസ്‌ക് വയ്ക്കാത്തവരെയും ഇരുചക്രവാഹന യാത്രികരെയും ബൈക്കിലെത്തി തടഞ്ഞു നിർത്തും; പെറ്റി അടപ്പിക്കും; മാസ്‌ക് വയ്ക്കാതെ വന്ന ബൈക്ക് യാത്രികന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയും ചെവിയിലെ കടുക്കനും കൈക്കലാക്കി; പൊലീസുകാരൻ ചമഞ്ഞ് കവർച്ച നടത്തിയ യുവാവ് പിടിയിൽ

മാസ്‌ക് വയ്ക്കാത്തവരെയും ഇരുചക്രവാഹന യാത്രികരെയും ബൈക്കിലെത്തി തടഞ്ഞു നിർത്തും; പെറ്റി അടപ്പിക്കും; മാസ്‌ക് വയ്ക്കാതെ വന്ന ബൈക്ക് യാത്രികന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയും ചെവിയിലെ കടുക്കനും കൈക്കലാക്കി; പൊലീസുകാരൻ ചമഞ്ഞ് കവർച്ച നടത്തിയ യുവാവ് പിടിയിൽ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: പൊലീസുകാരൻ ചമഞ്ഞ് കാൽ നടയാത്രക്കാരിൽ നിന്നടക്കം പണവും സ്വർണം കവരുന്നത് പതിവാക്കിയ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് പിടിയിലായത്. മഫ്തി പൊലീസുകാരനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കാക്കി പാന്റ്സും പൊലീസിന്റെ പോലുള്ള ഷൂസൂം ധരിച്ചെത്തുന്നതിനാൽ ഇയാളെ ആരും സംശയിച്ചിരുന്നില്ല.

ഞായറാഴ്ച രാവിലെ പത്തരയോടെ നടത്തിയ കവർച്ചയിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടിൽ വിജയ(60) നാണ് തട്ടിപ്പിന് ഇരയായത്. പുളിക്കീഴ് പൊലീസ് സ്റ്റേഷന് സമീപം വച്ച് സ്‌കൂട്ടറിൽ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനം അനീഷ് ബൈക്ക് കുറുകെ വെച്ച് തടഞ്ഞു. ഇയാൾ മാസ്‌ക് ധരിച്ചിരുന്നില്ലെന്ന കാരണമാണ് പറഞ്ഞത്.

ശേഷം സ്‌കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞു. ഇതോടെ പണം ആവശ്യപ്പെട്ടു. പിന്നെ അനീഷ് വിജയന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ട് പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കി. ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്നിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു. തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേനെ ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ട ശേഷം കടക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് സംഘം മഫ്തിയിൽ പ്രദേശത്ത് അനീഷിനായി തെരച്ചിൽ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പൊലീസ് സംഘം സംസാരിച്ചു നിൽക്കുന്നതിനിടെ അനീഷ് ബൈക്കിൽ അതു വഴി കടന്നുപോയി. തട്ടിപ്പിന് ഇരയായ ആൾ അനീഷിനെ തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സാധാരണക്കാരായ കാൽ നടയാത്രക്കാരെയും ഇരു ചക്രവാഹന യാത്രക്കാരെയും പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നത്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി പെറ്റി എന്ന പേരിൽ പണം വാങ്ങും. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരു ചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയും ഇയാൾ പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു. സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ മൂന്ന് രണ്ട് പരാതികൾ കൂടി ലഭിച്ചതായി എസ് ഐ കവിരാജ് പറഞ്ഞു.

പൊലീസ് ഇൻസ്പെക്ടർ ഇഡി ബിജുവിനൊപ്പം എസ് ഐ കവിരാജൻ, എ എസ് ഐ പ്രകാശ്, പ്രസാദ്, എസ് സി പി ഓമാരായ പ്യാരിലാൽ, അഖിലേഷ്, പ്രദീപ്, സി പി ഓ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP