Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിട്ട.ബാങ്ക് മാനേജർ 100 പാക്കറ്റ് ലൈംഗിക ഉത്തേജക മരുന്നിന് നൽകിയത് 43 ലക്ഷം രൂപ; പെട്ടി തുറന്നപ്പോൾ കണ്ടത് കടലാസ് മാത്രം; നൈജീരിയക്കാരൻ അടക്കം അഞ്ച് അംഗസംഘം കാസർകോട്ട് പിടിയിൽ

റിട്ട.ബാങ്ക് മാനേജർ 100 പാക്കറ്റ് ലൈംഗിക ഉത്തേജക മരുന്നിന് നൽകിയത് 43 ലക്ഷം രൂപ; പെട്ടി തുറന്നപ്പോൾ കണ്ടത് കടലാസ് മാത്രം; നൈജീരിയക്കാരൻ അടക്കം അഞ്ച് അംഗസംഘം കാസർകോട്ട് പിടിയിൽ

ബുർഹാൻ തളങ്കര

 കാസർകോട്: റിട്ട:ബാങ്ക് മാനജരിൽ നിന്ന് ലൈംഗിക ഉത്തേജക മരുന്നിനായി 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നതിന് അറസ്റ്റിലായത് നൈജീരിയക്കാരനായ മാഫിയ തലവൻ. ബെംഗ്‌ളുവിലെ ഭദ്രഹള്ളിയിൽ വച്ചാണ് അന്തോണി ഒഗെനെരൊബൊ എഫിദെരെ (42) അറസ്റ്റിലായത്. ബെംഗ്‌ളൂരുവിലെ കമ്പനഹള്ളി, ഭദ്രഹള്ളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ഇന്ത്യയിലുടനീളം ഇവർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. യുവതിയാണ് സംഘത്തിന്റെ സൂത്രധാരയെന്നാണ് വിവരം.

2022 ജൂൺ ഒമ്പത് മുതൽ 16 വരെയുള്ള വിവിധ ദിവസങ്ങളിലായി പണം നിക്ഷേപിച്ച കുണ്ടംകുഴി സ്വദേശിയും റിട. ബാങ്ക് മാനജരുമായ വിദ്യാനഗർ ജേണലിസ്റ്റ് കോളനിയിലെ മാധവനാണ് ചതിവ് പറ്റിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ നെതർലൻഡ് സ്വദേശികളായ എലിൻ ജോൺസൺ, നെൽവിൻ പെരി, പോൾവിൻ, ലൻഡനിലെ ഡോ. ജോർജ് എഡ്വേർഡ്, കോയമ്പത്തൂരിലെ അനിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. വ്യാജപേരിലാണ് സംഘം വിലസി നടന്നതെന്നും ഓൺലൈൻ വഴിയാണ് ഇവരുടെ പരസ്യവും തട്ടിപ്പും നടന്നുവരുന്നതെന്നുമാണ് അറിയുന്നത്.

ഫേസ്‌ബുക്കിലൂടെ പരസ്യം കണ്ട ബാങ്ക് മാനജർ ആദ്യം ഒരു പാക്കറ്റ് മരുന്നിനാണ് ഓർഡർ നൽകിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 'മരുന്ന് പെട്ടെന്ന് വിറ്റു തീർന്നതോടെ 10 പാക്കറ്റിന് ഓർഡർ ചെയ്തു. ഒരു പാക്കറ്റിന് 42,000 രൂപയാണ് വില. പിന്നീട് 100 പാക്കറ്റ് മരുന്ന് ഓർഡർ ചെയ്ത് 43 ലക്ഷം രൂപ വിവിധ ബാങ്ക് അകൗണ്ടുകളിലായി നിക്ഷേപിക്കുകയാണ് ചെയ്തത്. ബെംഗ്‌ളൂരുവിലേക്ക് വിളിച്ച് വരുത്തിയാണ് ഇടപാട് നടത്തിയത്. ഇവിടെവെച്ച് ഒരു പെട്ടി മരുന്നും ഡോളറും നൽകി. ഇവിടെ വെച്ച് പൊട്ടിച്ച് നോക്കരുതെന്നും നാട്ടിൽ എത്തിച്ച് പെട്ടി പൊളിക്കാമെന്നുമാണ് പറഞ്ഞത്. നാട്ടിലെത്തിച്ച് പെട്ടി പൊളിച്ചപ്പോഴാണ് വെറും കടലാസുകൾ മാത്രമാണ് അതിൽ ഉള്ളതെന്ന് വ്യക്തമായത്', അദ്ദേഹം പറഞ്ഞു.

ഇതോടെ ബാങ്ക് മാനജർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത കാസർകോട് പൊലീസ് പ്രത്യേക സംഘത്തെ ബെംഗ്‌ളുരുവിലേക്ക് തിരിച്ചെങ്കിലും കർണാടക പൊലീസിന്റെ നിലപാട് പ്രതികൾക്ക് സഹായകരമായിരുന്നു. പൊലീസ് തന്ത്രം മാറ്റിയത്തോടെ പ്രതി വലയിൽ ആകുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾക്ക് കൃത്യമായ സഹായം പൊലീസിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് കാസർഗോഡ് പൊലീസ് സംശയിക്കുന്നത്.

ജൂൺ ഒമ്പത് മുതൽ ജൂലൈ 18 വരെയുള്ള വിവിധ കാലയളവിലാണ് വിവിധ ഘട്ടങ്ങളിലായി പണം അയച്ചുകൊടുത്തത്. 'തട്ടിപ്പ് സംഘം തുടക്കത്തിൽ വിശ്വാസ്യത വരുത്തി കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. തമിഴ്‌നാട് സ്വാദേശിയാണ് ഇടപാടിന്റെ കാര്യത്തിൽ പ്രേരണ. ലൈംഗിക ഉത്തേജന മരുന്നിന് വലിയ ലാഭം നൽകിയാണ് ഇടപാടുകാരെ വലവീശുന്നത്. പിന്നീട് കൂടുതൽ പണമയച്ചാൽ തട്ടിപ്പ് നടത്തുകയാണ് ചെയ്തുവരുന്നത്', പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളിൽ നിന്ന് ലാപ്‌ടോപ്, പുറത്തുപയോഗിക്കുന്ന ഹാർഡ് ഡിസ്‌ക്, റൂടർ, ചാർജർ, പെൻഡ്രൈവ്, നാല് മൊബൈൽ ഫോൺ, വിവിധ ബാങ്കുകളുടെ ഏഴ് എടിഎം കാർഡ്, വിവിധ വ്യക്തികളുടെ പേരിലുള്ള മൂന്ന് പാസ്പോർട്ടുകൾ, ഡോളറിന്റെ ഫോടോകോപി, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർടിന്റെ പകർപ്പ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP