Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിടികിട്ടാപുള്ളിയെ പിടിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങി ഓടി; റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച് ഭയപ്പെടുത്തി; കട്ടാങ്ങലിൽ പ്രതി ടിങ്കുവും കൂട്ടാളികളും നടത്തിയ അക്രമത്തിനിടെ അകത്താക്കിയത് സാഹസികമായി

പിടികിട്ടാപുള്ളിയെ പിടിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങി ഓടി; റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച് ഭയപ്പെടുത്തി; കട്ടാങ്ങലിൽ പ്രതി ടിങ്കുവും കൂട്ടാളികളും നടത്തിയ അക്രമത്തിനിടെ അകത്താക്കിയത് സാഹസികമായി

കെ വി നിരഞ്ജൻ

കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതിയുടെയും കൂട്ടാളികളുടെയും ആക്രമണം. അക്രമത്തിൽ ആറു പൊലീസുകാർക്ക് പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിലാണ് സംഭവം. ക്വട്ടേഷൻ തലവനും പിടികിട്ടാപ്പുള്ളിയും നിരവധി കഞ്ചാവു കേസിലെ പ്രതിയുമായ ഗുണ്ടാ നേതാവ് കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) നെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്.

പ്രതിയെ മെഡിക്കൽ കോളെജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡെൻസാഫ് സ്‌ക്വാഡും ചേർന്ന് അതി സാഹസികമായി പിടികൂടി. കട്ടാങ്ങലിനടുത്ത് ഏരിമലയിലുള്ള ഒരു വിവാഹ വീട്ടിൽ പ്രതി വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിവാഹ വീട്ടിലേക്ക് വരുന്ന വഴി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും നടത്തിയ അക്രമത്തിൽ ആറോളം പൊലീസുകാർക്ക് ഗുരുതര പരിക്കുമേറ്റു. സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ സജി എം, എസ് സി പി ഒ മാരായ അഖിലേഷ് കെ, ജോമോൻ കെ എ, സി പി ഒമാരായ ജിനേഷ് എം, മിഥുൻ എം, അർജുൻ അജിത്ത്, സുനോജ് കെ, ജിനീഷ് എം, സായൂജ് പി എന്നിവർ ചേർന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്. കീഴ്‌പ്പെടുത്തി മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പ്രതി ഇവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങി ഓടിയ പ്രതി റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. മെഡിക്കൽ കോളെജ് എസ് ഐ മാരായ രമേഷ് കുമാറിന്റെയും ദീപ്തി വി വിയുടെയും നേതൃത്വത്തിലുള്ള പൊലീസുകാരും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഫെബ്രുവരിയിൽ മെഡിക്കൽ കോളെജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി രണ്ടു യുവതികളുടയെടക്കം പതിമൂന്ന് പവനോളം സ്വർണ്ണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച മൂന്ന് മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും ആധാരവും എ ടി എ, പാൻ, ആധാർ കാർഡുകളും പാസ്‌പോർട്ടും ഉൾപ്പെടെ കവർന്ന കേസിലെ പ്രതിയാണ് ടിങ്കു. ജൂൺ ഒന്നിന് ചേവായൂർ പ്രസന്റേഷൻ സ്‌കൂളിന് സമീപത്തെ വീട്ടിൽ വെച്ച് യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർച്ച ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. 2016 ൽ ഫറോക്കിൽ വെച്ച് പത്ത് കിലോയോളം കഞ്ചാവുമായും 2018 ൽ അഞ്ച് കിലോയോളം കഞ്ചാവുമായും ഇയാളെ കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു. നിരവധി കഞ്ചാവ് കേസുകളും കവർച്ചാ കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP