Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന പിതാവ് ഷിജു അറസ്റ്റിൽ; കുടുംബ കോടതി ജീവനക്കാരൻ പിടിയിലായത് മട്ടന്നൂർ അമ്പലക്കുളങ്ങരയിൽ നിന്ന്; കുടുങ്ങിയത് തന്നെയും മകളെയും തള്ളിയിട്ടത് ഷിജു എന്ന് ഭാര്യ സോന മൊഴി നൽകിയതോടെ

മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന പിതാവ് ഷിജു അറസ്റ്റിൽ; കുടുംബ കോടതി ജീവനക്കാരൻ പിടിയിലായത് മട്ടന്നൂർ അമ്പലക്കുളങ്ങരയിൽ നിന്ന്; കുടുങ്ങിയത് തന്നെയും മകളെയും തള്ളിയിട്ടത് ഷിജു എന്ന് ഭാര്യ സോന മൊഴി നൽകിയതോടെ

അനീഷ് കുമാർ

 തലശേരി: മൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരി മകളെയും അദ്ധ്യാപികയായ ഭാര്യയെയും പുഴയിൽ തള്ളിയിട്ട സംഭവത്തിൽ പിതാവ് പിടിയിൽ സംഭവത്തിന് ശേഷം രക്ഷപ്പെട്ട കുട്ടിയുടെ പിതാവ് കെ.പി ഷിജുവിനെയാണ് മട്ടന്നൂർ അമ്പലക്കുളങ്ങരയിൽ വെച്ച് മട്ടന്നൂർ സിഐ പിടികൂടിയത്.പ്രതിയെ ശനിയാഴ്‌ച്ച ഉച്ചയോടെ കതിരുർ പൊലിസിന് കൈമാറി. ഇനിയുള്ള ചോദ്യം ചെയ്യലിൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുമെന്ന് പൊലിസ് പറഞ്ഞു.

ഒന്നര വയസുകാരി അൻവിക്ക പുഴയിൽ വീണ് മരിച്ചത് അച്ഛൻ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന മൊഴി നൽകിയിരുന്നു. പാനൂർ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവൻ നേരത്തെ അറിയിച്ചിരുന്നു ഈ കേസ് അന്വേഷിക്കാനായി എസ്‌പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

സംഭവത്തിൽ പെൺകുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകിയതോടെയാണ് ഭർത്താവ് ഷിജുവിനായി പൊലിസ് തെരച്ചിൽ തുടങ്ങിയത്.തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അദ്ധ്യാപികയുമായ സോന (25) യും മകൾ ഒന്നരവയസ്സുകാരി അൻവിതയുമാണ് പുഴയിൽ വീണത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

മകൾ മരിച്ച വിവരം സോനയെ അറിയിച്ചിരുന്നില്ല. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അഥോറിറ്റി ഭാഗത്തെ പുഴയിൽ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് മുകളിലൂടെ പോകുന്ന പാലത്തിൽ എത്തിയത്. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പൊലീസ് അടുത്ത വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

സോനയുടെ ഭർത്താവ് ഷിജുവിനായി പൊലിസ് അതിശക്തമായ തിരച്ചിലാണ് നടത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ഓഫായ നിലയിലായിരുന്നു. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.യിട്ടുണ്ട്.വിവരമറിഞ്ഞ് കതിരൂർ, പാനൂർ പൊലീസ്, കൂത്തുപറമ്പ്, പാനൂർ അഗ്നിരക്ഷാസേന, തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കെ.പി.മോഹനൻ എംഎ‍ൽഎ. തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. ഭർത്താവിന്റെ പേരിൽ കൊലപാതകത്തിന് കേസെടുത്തതായി കതിരൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷ് പറഞ്ഞു. കണ്ണുർ ജില്ലാ പൊലിസ് മേധാവി ആർ.ഇളങ്കോക തിരുർ പൊലിസ് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം  ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP