Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത് ആറ് മാസം മുമ്പ്; പ്രണയമായതോടെ അൻവർഷായ്ക്കൊപ്പം വീടുവിട്ടു; ബൈക്കിൽ കറങ്ങി മോഷണം; ചെട്ടിക്കുളങ്ങരയിൽ വയോധികയുടെ മാല പൊട്ടിച്ചത് മുണ്ടക്കയം സ്വദേശിനി ആതിര; അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിലായ മൂവർ സംഘം അഴിക്കുള്ളിൽ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത് ആറ് മാസം മുമ്പ്; പ്രണയമായതോടെ അൻവർഷായ്ക്കൊപ്പം വീടുവിട്ടു; ബൈക്കിൽ കറങ്ങി മോഷണം; ചെട്ടിക്കുളങ്ങരയിൽ വയോധികയുടെ മാല പൊട്ടിച്ചത് മുണ്ടക്കയം സ്വദേശിനി ആതിര; അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിലായ മൂവർ സംഘം അഴിക്കുള്ളിൽ

ആർ പീയൂഷ്

ആലപ്പുഴ: മാല മോഷണക്കേസിൽ കായംകുളത്ത് അറസ്റ്റിലായ യുവതി ഫെയ്സ് ബുക്ക് പ്രണയത്തിൽ അകപ്പെട്ടാണ് യുവാക്കൾക്കൊപ്പം മോഷണത്തിനിറങ്ങിയതെന്ന് കായംകുളം എസ്.എച്ച്.ഒ വൈ.മുഹമ്മദ് ഷാഫി മറുനാടനോട് പറഞ്ഞു. ചെട്ടികുളങ്ങരയിൽ അറുപതുകാരിയുടെ സ്വർണ്ണമാല കവർന്ന കേസിലാണ് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശികളായ അൻവർ ഷാ, ജയകൃഷ്ണൻ, മുണ്ടക്കയം സ്വദേശിനി ആതിര എന്നിവരെ കഴിഞ്ഞ ദിവസം കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അൻവർഷായുടെ കാമുകിയാണ് ആതിര. ആറുമാസം മുൻപ് ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട അൻവർഷായ്ക്കൊപ്പം ആതിര വീടു വിട്ടിറങ്ങി. പിന്നീട് ഇരുവരും ബംഗളൂരു മുന്നാർ എന്നിവിടങ്ങളിൽ മുന്തിയ ലോഡ്ജിലും മറ്റും ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടയിൽ ഇവർ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തി വരികയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അൻവർഷായും ആതിരയും തിരുവല്ലയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ ചെട്ടികുളങ്ങര ഭാഗത്തെത്തി അറുപതുവയസ്സുകാരിയുടെ മാല പൊട്ടിച്ചെടുത്തത്. വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ സമീപം ബൈക്ക് നിർത്തിയ ശേഷമാണ് പിന്നിലിരുന്ന ആതിര മാല പൊട്ടിച്ചെടുത്തത്. ഇതിനു ശേഷം കടന്നുകളഞ്ഞ ഇവർ കൃഷണപുരം മുക്കടക്കു സമീപം വാഹനം ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് ഇരുവരും ജയകൃഷ്ണനുമായി ചേർന്ന് ഓച്ചിറയിലെ സ്വർണ്ണക്കടയിൽ മാല വിറ്റ് പണം വാങ്ങി ബംഗളൂരുവലേക്ക് കടക്കുകയായിരുന്നു.

വയോധികയുടെ പരാതിയെ തുടർന്ന് കായംകുളം പൊലീസ് സംഭവസ്ഥലത്തെത്തുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്ന് അന്വേഷണം ഊർജിതമാക്കിയ പൊലീസ് സംഘം വാഹനം തിരുവല്ലയിൽ നിന്നും പ്രതികൾ മോഷ്ടിച്ചതാണെന്നും കണ്ടെത്തി. പിന്നീട് പ്രതികളുടെ മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചു. ഇതിനിടയിൽ ജയകൃഷ്ണൻ വവ്വാക്കാവിൽ തിരികെ എത്തിയെന്ന് രഹസ്യമായി അറിഞ്ഞ പൊലീസ് ഇയാളെ അവിടെ നിന്നും അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ എറണാകുളത്ത് ആതിരയും അൻവർഷായും ആഡംബര ഹോട്ടലിൽ താമസിക്കുന്നു എന്നും വിവരം ലഭിച്ചു. ഇവിടെയെത്തി ഇവരെയും അറസ്റ്റ് ചെയ്തു.

ആതിര മുൻപ് ചില തുണിക്കകളിൽ സെയിൽസ് ഗേളായി ജോലി നോക്കിവരികയായിരുന്നു. ഇതിനിടയിലാണ് അൻവർഷായുമായി ഫെയ്സ് ബുക്കിൽ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളരുകയും പിന്നീട് ഇയാൾക്കൊപ്പം പോകുകയുമായിരുന്നു. അൻവർഷായ്ക്കൊപ്പം കൂടിയതിന് ശേഷമാണ് ആതിര മോഷണം തുടങ്ങിയത്. എന്നാൽ അൻവർഷായും ജയകൃഷ്ണനും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 25 ന് കോലാർ ജില്ലയിലെസ്വർണ്ണ നഗർ എന്ന പ്രദേശത്തു നിന്നും 65 വയസുള്ള വിരുതമ്മാൾ എന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ഒമ്പതര പവൻ തൂക്കം വരുന്ന മാല അൻവർഷായും ജയകൃഷ്ണനും മറ്റൊരാളും ചേർന്ന് കവർന്നു. റോബർസ്റ്റൺ പെറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ്. ഈ സംഭവത്തിലെ ഒരു പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്. അൻവർ ഷായും, ജയകൃഷ്ണനും നിരവധി മാല മോഷണ കേസുകളിൽ ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലെ സ്റ്റേഷനുകളിൽ പ്രതികളാണ്. ഓച്ചിറയിലെത്തിച്ച പ്രതികളുടെ സാന്നിധ്യത്തിൽ സ്വർണ്ണക്കടയിൽ നിന്നും മാല വീണ്ടെടുത്തു. ഇവർ കടയിൽ മാല വിൽക്കുവാൻ എത്തിയ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ഏറെ പരിശ്രമത്തിനൊടുവിലാണ് പ്രതികളെ കായംകുളം എസ്.എച്ച്.ഒ വൈ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്യുന്നത്. ഒരു മാസം കൊണ്ട് പ്രതികളെ കുടുക്കാൻ കഴിഞ്ഞത് കൃത്യമായ അന്വേഷണത്തിനൊടുവിലാണെന്ന് എസ്.എച്ച്.ഒ വൈ.മുഹമ്മദ് ഷാഫി പറഞ്ഞു. എസ് ഐ അനന്തകൃഷ്ണൻ, എഎസ്ഐ ഉദയൻ, എസ്.സി.പി.ഒ മാരായ ബിനുമോൻ, ലിമു മാത്യു, റെജി, അനൂപി, ബിജു രാജ്, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP