Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇതാണോ ദൈവത്തിന്റെ സ്വന്തം നാടെന്ന് കരഞ്ഞുവിളിച്ച് വ്യാപാരികൾ; ഒറ്റയടിക്ക് ക്വട്ടേഷൻ സംഘം കാസർകോട് വച്ച് തട്ടി എടുത്തത് 65 ലക്ഷം; പണം കവർന്നത് ഇന്നോവ കാർ തകർത്ത് വ്യാപാരിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം

ഇതാണോ ദൈവത്തിന്റെ സ്വന്തം നാടെന്ന് കരഞ്ഞുവിളിച്ച് വ്യാപാരികൾ; ഒറ്റയടിക്ക് ക്വട്ടേഷൻ സംഘം കാസർകോട് വച്ച് തട്ടി എടുത്തത് 65 ലക്ഷം; പണം കവർന്നത് ഇന്നോവ കാർ തകർത്ത് വ്യാപാരിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം

ബുർഹാൻ തളങ്കര

പയ്യന്നൂർ: ഏച്ചിലാംവയലിൽ ഇന്നോവ കാർ തകർത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘം. കാറിലുണ്ടായിരുന്ന 65 ലക്ഷം രൂപ അപഹരിച്ചതായും പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട് മൊഗ്രാൽപുത്തൂർ പാലത്തിനടുത്തെ പുഴക്കരയിൽ വച്ചാണ് കാർ തട്ടിയെടുത്തതെന്നുമാണ് കാസർകോട് ടൗൺ പൊലീസിന് ലഭിച്ച വിവരം. തട്ടിക്കൊണ്ട് പോകലിന് ദൃക് സാക്ഷിയായ മത്സ്യത്തൊഴിലാളിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.

കാർ പയ്യന്നൂരിൽ കണ്ടെത്തിയതിനു പിന്നാലെ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി രാഹുൽ മഹാദേവ് കാസർകോട് ടൗൺ സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ പി.അജിത് കുമാർ മുമ്പാകെ പരാതി നൽകി. കാസർകോട് എത്തിയ തലശേരി ക്വട്ടേഷൻ സംഘം രണ്ട് കാറുകളിലായി മൊഗ്രാൽപുത്തൂർ റോഡിൽ സ്വർണവ്യാപാരി സഞ്ചരിച്ച ഇന്നോവ കാറിനെ വളഞ്ഞ് പിടികൂടി. പിന്നീട് മർദ്ദിച്ച് അവശനാക്കി സ്വർണ ഇടപാടുമായി ബന്ധപ്പെട്ട 65 ലക്ഷം രൂപയുമായി കടന്നു കളയുകയുമായിരുന്നു.

സ്വർണ ഇടപാടുകാരന്റെ കാർ മൊഗ്രാൽ പാലം കടന്നതോടെ ഒരു ഇന്നോവ മറികടന്ന് മുന്നിൽ കയറി തടസം സൃഷ്ടിച്ചു. പിന്നിൽ മറ്റൊരു ഇന്നോവയും തടസം സൃഷ്ടിച്ചതോടെ മർവാടിയുടെ കാർ പുഴക്കരയിലേക്ക് ഇറക്കി. രണ്ട് ഇന്നോവയയിൽ നിന്നും ഇറങ്ങിയ സംഘം കാറിന്റെ ഡ്രൈവർ സീറ്റിന്റെ സൈഡ് ഗ്ലാസ് പൊളിച്ച് സ്വർണ ഇടപാടുകാരനെ വലിച്ച് പുറത്തിറക്കി ഇന്നോവ കാറിൽ കയറ്റുകയും സംഘത്തിലെ മറ്റൊരാൾ സ്വർണ ഇടപാടുകാരൻ വന്ന കാറിലും കയറി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. മൂന്ന് കാറുകൾ ഒരുമിച്ച് പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്

രാത്രിയോടെയാണ് പയ്യന്നൂരിൽ കാർ കണ്ടെത്തു ന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ എസ്‌ഐ.പി യദു കൃഷ്ണനും സംഘവും വാഹനം കസ്റ്റഡിയിലെടുത്തത്. ഏച്ചിലാംവയൽ കരിങ്കുഴിയിലെറോഡരികിലാണ് കെ.എ.19 എം.ഡി. 9200 നമ്പർ ഇന്നോവ കാർ സീറ്റും മറ്റും കുത്തി കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ടൗൺ ഇൻസ്പെക്ടർ പി. അജിത് കുമാറിനാണ് കേസന്വേഷണ ചുമതല. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിൽ കച്ചവടത്തിന് എത്തിയതെന്നും ഇതാണോ ദൈവത്തിന്റെ നാടെന്ന് പണം നഷ്ടപെട്ട സങ്കടത്തിൽവ്യാപാരികൾ കരഞ്ഞു ചോദിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP