Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീഡിയോ കോളിനിടെ യുവതി നൈസായി ഡ്രസ്‌ അഴിച്ചുമാറ്റി; ഹരം കൊണ്ട യുവാവും അനുകരിച്ചു; 15,000 അക്കൗണ്ടിൽ ഇട്ടില്ലെങ്കിൽ വിവരം അറിയുമെന്ന് പിന്നാലെ ഭീഷണി; വഴങ്ങാതെ വന്നപ്പോൾ നഗ്ന ദൃശ്യം പെൺസുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു; കാഞ്ഞങ്ങാട്ടെ യുവവ്യാപാരിയെ കുടുക്കിയത് ഇങ്ങനെ

വീഡിയോ കോളിനിടെ യുവതി നൈസായി ഡ്രസ്‌ അഴിച്ചുമാറ്റി; ഹരം കൊണ്ട യുവാവും അനുകരിച്ചു; 15,000 അക്കൗണ്ടിൽ ഇട്ടില്ലെങ്കിൽ വിവരം അറിയുമെന്ന് പിന്നാലെ ഭീഷണി; വഴങ്ങാതെ വന്നപ്പോൾ നഗ്ന ദൃശ്യം പെൺസുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു; കാഞ്ഞങ്ങാട്ടെ യുവവ്യാപാരിയെ കുടുക്കിയത് ഇങ്ങനെ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: വീഡിയോ ചാറ്റിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘം വീണ്ടും പിടിമുറുക്കി. കഴിഞ്ഞ ദിവസം ഇരയായത് കാഞ്ഞങ്ങാട് സ്വദേശിയായ യുവ വ്യാപാരിയാണ്. ഹിന്ദിഭാഷയിൽ സംസാരിച്ച് കോളേജ് വിദ്യാർത്ഥിനിയെന്ന് വിഡിയോ കോളിലൂടെ പരിചയപ്പെടുത്തി സംസാരം തുടങ്ങിയ യുവതി സംസാരത്തിനിടെ നഗ്‌നതാപ്രദർശനം നടത്തുകയും പിന്നിട് യുവാവിനെ പ്രേരിപ്പി ക്കുകയുമായിരുന്നു.

ഹണി ട്രാപ്പിൽ കുടുക്കി യുവാവിന്റെ നഗ്‌ന വീഡിയോ ദൃശ്യം പകർത്തി കൈക്കലാക്കിയ യുവതി അടുത്ത മണിക്കൂറിൽ യുവാവിനോട്  15,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പൈസ നൽകാൻ വിസമ്മതിച്ച യുവാവിനോട് പിന്നിട് യുവതി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു തുടങ്ങിയതോടെ ഫോൺ കോൾ യുവാവ് കട്ടുചെയ്തു.

ഹണിട്രാപ് സംഘം യുവാവിന്റെ നഗ്‌നവീഡിയോ ദ്യശ്യം ഫേസ്‌ബുക്കിലെ യുവതികളായ രണ്ട് സൂഹൃത്തൂക്കൾക്ക് അയച്ച് കൊടുത്തതോടെ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഹൊസ്ദുർഗ് പൊലീസിനെ സമീപിക്കുകയായിരുന്നു. വാട്സ് അപ്പ് കോളിൽ തട്ടിപ്പുസംഘം നടത്തുന്നത് വ്യാപകമായതോടെ പലരും ഫേസ്‌ബുക്കിലെയും മറ്റ് സ്റ്റാറ്റസ് വിവരങ്ങൾ നീക്കം ചെയ്തു തുടങ്ങി. ഇവ പരിശോധിച്ചാണ് തട്ടിപ്പ് സംഘം ഇരയെ തേടിയെത്തുന്നത്.

എന്നാൽ ഇവരെ തിരിച്ചു വിളിച്ചാൽഫോണിൽ കിട്ടില്ല. പൊലീസ് സൈബർ വിങ് പിടികൂടുമെന്ന് ഹണി ട്രാപ്പ് സംഘത്തിന് ഉറപ്പുള്ളതു കൊണ്ട് കൂടുതലും വ്യാജ നമ്പറുകളാണ് അവർ ഉപയോഗിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തെ പിടികുടാൻ പൊലീസ് സൈബർ വിംഗിനും നാളുകൾ ഏറെ പിന്നിട്ടിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ നിരവധി സംഘങ്ങൾ ഓരോ ദിവസവും ഉയർന്നു വരുന്നതാണ് പൊലീസിനെ പ്രതിസന്ധയിൽ ആക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP