Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുറഞ്ഞ പലിശയ്ക്ക് വൻതുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്: മലപ്പുറത്ത് നാലംഗ സംഘം പിടിയിൽ ആയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതിക്കാരുടെ ഒഴുക്ക്; സൈബർ തട്ടിപ്പ് സംഘം നയിച്ചിരുന്നത് ആഡംബര ജീവിതമെന്ന് പൊലീസ്

കുറഞ്ഞ പലിശയ്ക്ക് വൻതുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്: മലപ്പുറത്ത് നാലംഗ സംഘം പിടിയിൽ ആയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതിക്കാരുടെ ഒഴുക്ക്; സൈബർ തട്ടിപ്പ് സംഘം നയിച്ചിരുന്നത് ആഡംബര ജീവിതമെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: കുറഞ്ഞ പലിശയ്ക്ക് വൻതുക വാഗ്ദാനം ചെയ്ത് ഓൺലൈനിലുടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം പിടിയിലായ വിവരം വാർത്തയായതോടെ സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ നിന്നും പരാതിക്കാരുടെ ഒഴുക്ക്. മലപ്പുറം താനൂർ സ്വദേശിയുടെ പരാതിയിൽ താനൂർ പൊലീസാണ പ്രതികളെ നാലുദിവസംമുമ്പ് പിടികൂടിയത്. പ്രതികൾക്കെതിരെ ഓരോദിവസവും വിവിധ ജല്ലകളിൽനിന്നും പരാതികൾ വന്നുകൊണ്ടിരിക്കുകയാണെന്നു താനൂർ പൊലീസ് പറഞ്ഞു.

കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ വൻ സൈബർ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘത്തെയാണ് പിടികൂടിയത്. പ്രതികളായ കോട്ടയം വേലൂർ പാലമറ്റം മുത്തുസരുൺ (32), പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതു മാടം രാഹുൽ (24), പത്തനംതിട്ട റാന്നി മക്കപുഴ മണ്ണാർമാരുതി കാഞ്ഞിരത്തമലയിൽ ജിബിൻ(28), തമിഴ്‌നാട്ടിലെപുത്തൂർ വിരുദ്ധ നഗർ ശ്രീവിളി കോവിൽ സ്ട്രീറ്റ് വീരകുമാർ(33) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

താനൂർ സ്വദേശിയായ പരാതിക്കാരൻ ഫോണിൽ ബേത്തിലെഹേം അസോസിയേറ്റ്‌സിന്റെ പേരിലുള്ള വായ്പ കുറഞ്ഞ പലിശ നിരക്കിൽ എന്ന മെസ്സേജിൽ കൊടുത്ത നമ്പറിൽ ഒന്നര കോടി ലോൺ ബിസിനസ് ആവശ്യർത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു ഇരുപത്തിഅയ്യായിരം ( 25000 ) രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്ന് പറഞ്ഞു. പരാതിക്കാരൻ പലസ്ഥലങ്ങളിലും ഇരുപത്തിഅയ്യായിരത്തിന്റെ മുദ്രപത്രം അന്വേഷിച്ചതിൽ കിട്ടാത്തതിനാൽ ആയത് അറിയിച്ച പരാതിക്കാരനോട് ബാംഗ്ലൂർ ഉണ്ടെന്ന് പറഞ്ഞു. അതീശ്വര സ്റ്റാമ്പ് വേണ്ടർസ് എന്നാ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചാൽ സ്റ്റാമ്പ് പേപ്പർ തരുമെന്നും അറിയിച്ചതിനാൽ ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം (6, 75000 ) രൂപ ആ അക്കൗണ്ടിലേക്കു അയച്ചു.പ്രോസസ്സിങ് ഫീ ആയി ഒരു ലക്ഷത്തി എൺപത്തി ആറായിരത്തി അഞ്ഞുറ് 186500 ) രൂപയും അയച്ചു കൊടുത്ത ശേഷം ലോൺ കിട്ടുന്നതിനായി പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ചിട്ട് ബാംഗ്ലൂർ ഉള്ള അക്കൗണ്ടിലേക്കു അയക്കുകയും ചെയ്തു.

ഇതിന് ശേഷം ഫോണിലേക്കു വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു. മഞ്ചേരിയിൽ ജയിലിൽ റിമാൻഡിലായിരുന്ന സംഘത്തെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്യൽ തുടരുകയാണ്. തിരുവനന്തപുരം മുതൽ കോഴിക്കോട് ജില്ല വരെ ഒട്ടേറെയാളുകൾ ഇവരുടെ സൈബർ വലയിൽ കുടുങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് കേസും നിലവിലുണ്ട്.

വാടക വീടുകളിലും ലോഡ്ജുകളിലും മാറി താമസിച്ച് സിം കാർഡ് നശിപ്പിച്ച് പ്രമുഖ നഗരങ്ങളിൽ വിലയേറിയ വാഹനത്തിൽ സഞ്ചരിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇവിടത്തെ ഒരാളുടെ 1.5 കോടി രൂപ വായ്പ വാഗ്ദാനത്തിൽ 8.61 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയിൽ താനൂർ പൊലീസാണ് ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ സൈബർ തട്ടിപ്പ് സംഘത്തെ പിടികൂടിയത്. പ്രതികളെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP