Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാഹനത്തിന് സിഗ്നൽ നൽകുന്നതിനെ ചൊല്ലി തർക്കം; പൊലീസ് ഇടപെട്ട് തീർത്തിട്ടും കലി അടങ്ങിയില്ല; കാസർകോട്ട് 12 അംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിൽ കൺപോള തകർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ; അനസ് ഒളിമ്പിക്‌സ് ദീപശിഖ ഏന്തിയ ഫുട്‌ബോൾ താരം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

വാഹനത്തിന് സിഗ്നൽ നൽകുന്നതിനെ ചൊല്ലി തർക്കം;  പൊലീസ് ഇടപെട്ട് തീർത്തിട്ടും കലി അടങ്ങിയില്ല; കാസർകോട്ട്  12 അംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിൽ  കൺപോള തകർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ;  അനസ് ഒളിമ്പിക്‌സ് ദീപശിഖ ഏന്തിയ ഫുട്‌ബോൾ താരം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ബുർഹാൻ തളങ്കര

കാസർകോട് : കാസർകോട് തായലങ്ങാടിയിൽ ബൈക്ക് യാത്രികർ തമ്മിലുണ്ടായ തർക്കം ഒടുവിൽ എത്തിയത് ക്രൂരമായ മർദനത്തിലേക്ക്. തായലങ്ങാടി സ്വദേശി പി മുഹമൂദിന്റെ മകൻ മുഹമ്മദ് അനസാ (20)ണ് 12 അംഗ സംഘത്തിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്.

സുഹൃത്തായ ഇജാസ് കല്യാണത്തിന് പോകാനായി കാത്തിരിന്ന അനസിനെ കൂട്ടി കൊണ്ട് പോകാൻ തായലങ്ങാടിയിൽ ബൈക്കുമായി എത്തിയപ്പോഴാണ് എതിർദിശയിൽ നിന്നും ഫർഹാൻ ബാങ്കോട് ഓടിച്ചിരുന്ന ബൈക്കും കടന്നുവന്നത് . ഇജാസ് പെട്ടെന്ന് ബൈക്ക് വെട്ടിച്ചതിനെത്തുടർന്ന് റോഡിൽ അപകടത്തിന് സാഹചര്യം ഉണ്ടാവുകയും ഇതിനെച്ചൊല്ലി ഇജാസും ഫാർഹനും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും ചെയ്തു. അല്പം മാറി റോഡിൽ കാത്തിരിക്കയായിരുന്ന അനസ് ഇത് കാണുകയും ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കയ്യാങ്കളിയിലേക്ക് മാറുന്ന സാഹചര്യമാണ് തുടർന്ന് ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും പിടിച്ചു മാറ്റി പറഞ്ഞു വിട്ടു. പ്രശ്‌നം ഉണ്ടായതിനെതുടർന്ന് അനസ് തിരികെ വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി.

ഇതിനിടയിലാണ് ഫർഹാൻ ബാങ്കോട് , ഫഹദ് മുപ്പതാംമൈൽ,അഫ്താബ്ജാക്കി, അലിഫ് കുന്നിൽ. നൈമു പടിഞ്ഞാർ, അഫ്‌നാൻ ചൂരി ശുഹൈബ് ഏരിയാൽ, തന്ബീസ് ബ്ലാസ് തുടങ്ങിയ 12 അംഗ സംഘം അനസിന്റെ വീട്ടിലെത്തി ഒരു കാര്യം പറയാനുണ്ടന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചിറക്കുകയും തുടർന്ന് തൊട്ടടുത്ത ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചു കൊണ്ടു പോയി ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.

ബാറ്റ് മാതൃകയിലുള്ള മരകഷ്ണം കൊണ്ടും ഇരുമ്പ് വടിയും കൊണ്ടാണ് തന്നെ തല്ലിയതെന്ന് അനസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തെ തുടർന്ന് അനസിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കണ്ണിനും തലക്കും ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മികച്ച ഫുട്‌ബോൾ പ്ലെയറൂം ഒളിമ്പിക്‌സ് ദീപശിഖ എന്തിയ യുവാവാണ് അനസ്.

പന്ത്രണ്ടോളം ആളുകൾക്കെതിരെ കാസർകോട് പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്രതികളിൽ ചിലർ സ്ഥിരം കുറ്റവാളികളും ലഹരി മാഫിയയുടെ ആളുകളാണെന്ന് സൂചനയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP