Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: പ്രതി ജോമോൾ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് കുമളി പൊലീസ്; അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ജോമോൾ വെട്ടിമാറ്റിയത് ഏഴാംമൈൽ സ്വദേശി മനുവിന്റെ ഇടത്‌കൈപ്പത്തി

അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: പ്രതി ജോമോൾ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് കുമളി പൊലീസ്; അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ജോമോൾ വെട്ടിമാറ്റിയത് ഏഴാംമൈൽ സ്വദേശി മനുവിന്റെ ഇടത്‌കൈപ്പത്തി

മറുനാടൻ മലയാളി ബ്യൂറോ

അണക്കര: ഇടുക്കി അണക്കരയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ പ്രതി പിടിയിൽ. അണക്കര സ്വദേശിനി ജോമോൾ ആണ് പിടിയിലായത്. നെടുങ്കണ്ടതു നിന്നാണ് ഇവരെ കുമളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ദിവസമാണ് അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്റെ കൈപ്പത്തി അയൽവാസിയായ ജോമോൾ വെട്ടിയത്. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഒടുവിൽ വെട്ടുകേസിൽ കലാശിക്കുകയായിരുന്നു. ജോമോളിന്റെ ഒറ്റവെട്ടിൽ മനുവിന്റെ ഇടത് കൈപ്പത്തി അറ്റുവീണു. മനുവിന്റെയും ജോമോളിന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പ്രശ്‌നങ്ങളാണ്. ഇതാണ് ഒടുവിൽ കൈവെട്ടുകേസിൽ എത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെജേമോൾ അയൽവാസിയായ മനുവിനെ അക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നായിരുന്നു തർക്കം. ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം നില നിന്നിരുന്നതായും പൊലീസ് പറഞ്ഞു.

പ്രകോപനമില്ലാതെയാണ് ജോമോൾ മനുവിന്റെ കൈവെട്ടിയതെന്നും നേരത്തേയും ഇവർ ഇത്തരത്തിൽ കൈ വെട്ടിയിട്ടുണ്ടെന്നും മനുവിന്റെ സുഹൃത്ത് ജിബിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്ത് വർഷം മുമ്പ് തന്റെ പിതാവിനെ ജോമോളും അവരുടെ ഭർത്താവും ചേർന്ന് അക്രമിച്ചിട്ടുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും ജിബിൻ പറയുന്നു. വീട്ടിലെ വളർത്തുപട്ടിയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും ജിബിൻ വ്യക്തമാക്കി.

'പത്ത് വർഷം മുമ്പ് എന്റെ അച്ഛന്റെ വലത് കൈ വെട്ടികളഞ്ഞു. കൈ തൂങ്ങിപോയി. ശേഷം തുന്നിചേർക്കുകയായിരുന്നു. ഞങ്ങളുടെ വീട്ടിൽ രണ്ട് പട്ടികുഞ്ഞുങ്ങളുണ്ടായിരുന്നു. പട്ടിയെ അഴിച്ച് വിടാറുണ്ടായിരുന്നില്ല. എന്നാൽ പട്ടിയെ കൊണ്ട് ഭയങ്കര ശല്യമാണെന്ന് പറഞ്ഞ് ജോമോൾ വാർഡ് മെമ്പർക്ക് പരാതി കൊടുത്തു. എന്നാൽ അഴിച്ചുവിടാത്ത പട്ടിയെ കൊണ്ട് നിങ്ങൾക്ക് എന്ത് പ്രശ്നമാണെന്ന് ചോദിച്ചു. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. അത് കഴിഞ്ഞ് വൈകുന്നേരം ഒരു ഏഴ് മണിക്ക് ഇവര് ഭർത്താവുമായിട്ട് ഒരു വാക്കത്തി എടുത്ത് വഴിയിൽ നിന്നു. അന്ന് വെട്ടിയിട്ട് ഒരു ചെറിയ പാടുണ്ടായി. ഇതുമായി നേരെ പൊലീസ് സ്റ്റേഷനിൽ പോയി. പൊലീസ് ഒരു പരാതി നൽകാൻ പറഞ്ഞു. അതേ പൊലീസുകാര് പിറ്റേ ദിവസം അമ്മയോട് മോശമായി പറഞ്ഞു. ഞങ്ങൾ പരാതിക്കാരല്ലേയെന്ന് ചോദിച്ചപ്പോൾ അതിനൊന്നും വാല്യൂ ഇല്ലെന്നാണ് പറഞ്ഞത്.' ജിബിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP