Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വലതുകൈയിൽ ടാറ്റു പതിച്ച ആ കള്ളൻ ബിഹാറിലെ 'റോബിൻ ഹുഡ്'; അതീവസുരക്ഷയുള്ള ഭീമജൂവലറി ഉടമ ബി.ഗോവിന്ദന്റെ തലസ്ഥാനത്തെ വസതിയിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ബിഹാറിയായ ഇർഫാനെ തിരിച്ചറിഞ്ഞത് ആന്ധ്രാ പൊലീസ്

വലതുകൈയിൽ ടാറ്റു പതിച്ച ആ കള്ളൻ ബിഹാറിലെ 'റോബിൻ ഹുഡ്'; അതീവസുരക്ഷയുള്ള ഭീമജൂവലറി ഉടമ ബി.ഗോവിന്ദന്റെ തലസ്ഥാനത്തെ വസതിയിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ബിഹാറിയായ ഇർഫാനെ തിരിച്ചറിഞ്ഞത് ആന്ധ്രാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് കവടിയാറിൽ ഭീമ ജൂവലറി ഉടമ ഡോ.ബി.ഗോവിന്ദന്റെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തർ സംസ്ഥാന മോഷ്ടാവ് ബിഹാർ സ്വദേശി ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി.ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബിഹാറിലെ 'റോബിൻഹുഡ്' എന്ന് അറിയപ്പെടുന്നയാളാണ് പിടിയിലായത്. അതേസമയം, ഇയാളുടെ യഥാർത്ഥ പേര് 'ഇർഫാൻ' എന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി.

അഞ്ചുദിവസം മുമ്പ് പുലർച്ചെയാണ് ഭീമ ജൂവലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയി. ഇത് കൂടാതെ 60000 രൂപയും മോഷണം പോയി. വൻ സുരക്ഷാ സന്നാഹങ്ങൾ മറി കടന്നായിരുന്നു മോഷണമെന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു.

അതേസമയം, രണ്ട് ദിവസം മുമ്പ് മോഷണം നടത്തിയ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. വലതു കൈയിൽ ടാറ്റൂ പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ചറിയാവുന്നവർ മ്യൂസിയം പൊലീസിന് വിവരം കൈമാറണമെന്ന് നിർദ്ദേശിച്ചിരുന്നു.

കവടിയാർ അതീവസുരക്ഷയുള്ള മേഖലയാണ്. ഇവിടെയാണ് മോഷണം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെ കാവലിന് വളർത്തു നായ്ക്കളുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരയ്ക്കും മൂന്നിനും ഇടയിൽ ആയിരുന്നു സംഭവം.ബംഗളൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വെച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങളിൽ വീടിനു പിറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്ന് വ്യക്തമായിരുന്നു. തുറക്കാൻ കഴിയുമായിരുന്ന ജനൽ പാളിയിലൂടെ കള്ളൻ അകത്തു കയറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP