Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൊബൈൽ ഒന്നു മിന്നി.. പിന്നെ കണ്ണ് തുറക്കുമ്പോൾ കണ്ടത് കാസർകോട് സിഐ കെ വി ബാബുവിനെ; രക്ഷപ്പെടാൻ വിഫലശ്രമം; തൂക്കിയെടുത്ത് നേരെ കാസർകോട്ടേക്ക്; തായലങ്ങാടി ഇളനീർ ജ്യൂസ് കട ഉടമയുടെ സഹാദരന് നേരേയുള്ള ഗുണ്ടാ ആക്രമണത്തിലെ പ്രതിയെ പൊലീസ് പിടികൂടിയത് മണിക്കൂറുകൾക്കകം

മൊബൈൽ ഒന്നു മിന്നി.. പിന്നെ കണ്ണ് തുറക്കുമ്പോൾ കണ്ടത് കാസർകോട് സിഐ കെ വി ബാബുവിനെ; രക്ഷപ്പെടാൻ വിഫലശ്രമം;  തൂക്കിയെടുത്ത് നേരെ കാസർകോട്ടേക്ക്; തായലങ്ങാടി ഇളനീർ ജ്യൂസ് കട ഉടമയുടെ സഹാദരന് നേരേയുള്ള ഗുണ്ടാ ആക്രമണത്തിലെ പ്രതിയെ പൊലീസ് പിടികൂടിയത് മണിക്കൂറുകൾക്കകം

ബുർഹാൻ തളങ്കര

 കാസർകോട്: കാസർകോട് നഗരത്തിലെ തായലങ്ങാടിയിലെ ഇളനീർ ജ്യൂസ് കട ഉടമയുടെ സഹോദരന് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട ഗുണ്ടാ സംഘത്തിലെ ഒരു പ്രതിയെ പൊലീസ് പിടികൂടി. കാസർകോട് മധൂർ പുളിക്കൂർ സ്വദേശിയായ പുളിക്കൂർ ആസിഫിനെ (40) യാണ് പൊലീസ് മംഗലാപുരത്ത് വച്ച് പിടികൂടിയത്.

നേരത്തെ ഷാനവാസ് കൊലപാതക കേസിലെ പ്രതികളായ മുന്ന മുനവ്വറും അനുജനും അടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന് കാരണമായതാകട്ടെ ഷാനവാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശിക ചാനൽ പ്രസിദ്ധീകരിച്ച വാർത്തയാണ്. ഷാനവാസ് കൊലപാതകത്തിൽ പ്രതിയായ മുന്ന മുൻവറിനെ കുറിച്ച് 2019 നവംബർ അഞ്ചിന് വിശദമായ വാർത്തയാണ് ഓൺലൈൻ പോർട്ടൽ നൽകിയിരുന്നത്. ഇതുമൂലമാണ് നാട്ടുകാരിൽ ചിലർക്ക് പ്രതികളെ തിരിച്ചറിയാൻ സാധിച്ചതും കേസന്വേഷണത്തിന് വലിയ വഴിത്തിരിവായി മാറിയതും.

അക്രമം നടക്കവേ സംഘത്തിൽ പെട്ട ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ടന്നും പൊലീസിന് മനസ്സിലാക്കാൻ സാധിച്ചു. ഇതിന് പിന്നാലെ അതിർത്തി പ്രദേശത്തെ ക്ലിനിക്കുകളും ആശുപത്രികളും കേന്ദ്രീകരിച്ച് കാസർകോട് ടൗൺ പൊലീസ് സിഐ കെ വി ബാബു അന്വേഷണം നടത്തി വരികയും സംഘത്തിൽപ്പെട്ട പുളിക്കൂർ സ്വദേശിയായ ആസിഫിന്റെ ഫോൺ 20 സെക്കൻഡ് മംഗലാപുരം പ്രദേശത്ത് വച്ച് ഓൺ ആവുകയും ഉടനടി സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതു. ഇതോടെ കാസർകോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം മംഗലാപുരം ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതിയെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട് പ്രതി ജനൽവഴി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കെ വി ബാബുവിന്റെ മിന്നൽ നീക്കത്തിൽ ശ്രമം പരാജയപ്പെടുകയായിരുന്നു. പ്രതി പൊലീസിനുമുന്നിൽ പ്രതിരോധം സൃഷ്ടിച്ചെങ്കിലും അതും നിഷ്ഫലമായി. രക്ഷപ്പെട്ട മറ്റു പ്രതികളയ മുന്നാ മുനവ്വറിനെയും അനുജനെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

കാസർകോട് റയിൽവേ സ്റ്റേഷൻ റോഡ് കടന്നു പോകുന്ന തായലങ്ങാടി പ്രദേശത്താണ് തിങ്കളാഴ്ച രാത്രി 7.45 മണിയോടെ ആളുകൾ നോക്കി നിൽക്കെ ഗുണ്ടാ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം അരങ്ങേറിയത് തായലങ്ങാടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ലുഖ്മാനുൽ ഹക്കീം പൊണ്ടം ജ്യൂസ് കട നടത്തുന്ന ഇല്യാസിന്റെ സഹോദരൻ താജുദ്ദീനാണ് കുത്തേറ്റത്. താജുദ്ദീൻ സ്‌കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരന്റെ ജ്യൂസ് കടയിൽ എത്തുകയായിരുന്നു. കാറിനെ പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ മുൻവറിന്റെ സംഘമാണ് തോക്ക് ചൂണ്ടി ഭയപ്പെടുത്തി അക്രമം നടത്തിയത്. അക്രമികൾ നിറയൊഴിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷന് ഭാഗത്തേക്ക് ഓടിയ താജുദ്ദീനെ അക്രമി സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്‌ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു.

ആളുകൾ ഓടിക്കൂടിയതോടെ സംഘം വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു അതേസമയം ഉളിയത്തടുക്കയിൽ ഷാനവാസിന്റെ കൊലപാതകത്തിൽ പ്രതിയായിരുന്നു മൊഗ്രാൽ കെ.കെ.പുറത്തെ മുനവിൽ ഖാസിം എന്ന മുന്ന മുനാവർ , നേരത്തെ കൊട്ടാരക്കര സ്വദേശിയായ ജയേന്ദ്രനെ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വെച്ച് സോഡാ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. മുന്ന കാസർകോട്ടെ കഞ്ചാവ് മൊത്ത വിൽപ്പനക്കാരനാണെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട പണമിടപട് തർക്കമാണ് നേരത്തെ ഷാനവാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും തായലങ്ങാടി അക്രമവും കഞ്ചാവുമായി ബന്ധപ്പെട്ട ഉള്ളതാണെന്നും കാസർകോട് ഡിവൈഎസ്‌പി പി.പി.സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു . ഒക്ടോബർ 20നാണ് നയക്‌സ് റോഡിൽ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP