Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ടോൾ പ്ലാസയ്ക്ക് സമീപം ബെൻസിൽ വന്നിറങ്ങിയ ആളെ കണ്ടാൽ പരമയോഗ്യൻ; കേസ് തീർക്കാൻ അഞ്ചുലക്ഷം കൈമാറി കഴിഞ്ഞ് കഴിഞ്ഞിട്ടും യോഗ്യന്റെ വിവരമില്ല; പുതുക്കാട് പൊലീസ് അന്വേഷിച്ചപ്പോൾ പുറമേ നിന്ന് പെട്ടെന്ന് കാണാത്ത വീട്ടിൽ ഒരാൾ താമസം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ; യോഗ്യത പത്താം ക്ലാസ് ഫെയിൽഡ്

ടോൾ പ്ലാസയ്ക്ക് സമീപം ബെൻസിൽ വന്നിറങ്ങിയ ആളെ കണ്ടാൽ പരമയോഗ്യൻ; കേസ് തീർക്കാൻ അഞ്ചുലക്ഷം കൈമാറി കഴിഞ്ഞ് കഴിഞ്ഞിട്ടും യോഗ്യന്റെ വിവരമില്ല; പുതുക്കാട് പൊലീസ് അന്വേഷിച്ചപ്പോൾ പുറമേ നിന്ന് പെട്ടെന്ന് കാണാത്ത വീട്ടിൽ ഒരാൾ താമസം; സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ; യോഗ്യത പത്താം ക്ലാസ് ഫെയിൽഡ്

മറുനാടൻ മലയാളി ബ്യൂറോ

പുതുക്കാട് : സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പുതുക്കാട് സി ഐ.ടി എൻ ഉണ്ണിക്കൃഷ്ണൻ അറസ്റ്റ് ചെയ്തു. കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷ് (37 വയസ്സ് )എന്നയാളാണ് തൃശൂർ റൂറൽ പൊലീസിന്റെ പിടിയിലായത് . സുപ്രീം കോടതി ജഡ്ജിയുടെ പേരിൽ നടത്തിയ തട്ടിപ്പ് സംഘത്തിനെ പിടികൂടുവാൻ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് .ആർ . ഐ പി എസിന്റെ നിർദ്ദേശാനുസരണം ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷ്, പുതുക്കാട് സി ഐ.ടി എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ കുടുക്കിയത്.

വിവിധ സ്ഥലങ്ങളിൽ മാറി മാറി വാടകക്ക് താമസിച്ചു വന്നിരുന്ന ജിഗീഷിനായി കേരളത്തിലെ പല സ്ഥലങ്ങളിലായി അന്വേഷണം വ്യാപിപിച്ചപ്പോൾ , സംശയകരമായ രീതിയിൽ ഒരാൾ അന്നമനട ഭാഗത്ത് വാടകക്ക് താമസിക്കുന്നതായി വിവരം ലഭിക്കുകയും ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ പുറമേ നിന്ന് കാണാത്ത രീതിയിലുള്ള ഒരു വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ജിഗീഷിനെ പിടികൂടുകയുമായിരുന്നു.

2019 ൽ പാലിയേക്കരയിലുള്ള കെയിൻ സർവീസ് സ്ഥാപനത്തിന്റെ ക്രെയിൻ റോപ്പ് പൊട്ടി വീണ് ഒരാൾ മരണപ്പെട്ടതിനും, ഒരാൾക്ക് പരിക്ക് പറ്റിയതിനും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എടുത്ത കേസ്സ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞ് ഒരാൾ ഉടമസ്ഥരെ സമീപിക്കുകയും, തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കിതരുമെന്നും പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ടോൾ പ്ലാസക്ക് സമീപം വച്ച് ബെൻസ് കാറിലാണ് ജിഗീഷ് ജഡ്ജി ചമഞ്ഞ് ആദ്യം എത്തിയത്.

ആദ്യ ഗഡുവായി അഞ്ചര ലക്ഷം നൽകാമെന്ന് ക്രെയിൻ സർവീസുകാരൻ പറയുകയും അത് ഇടുവാൻ എക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ സുപ്രീം കോടതി ജഡ്ജി ആയതിനാൽ പൈസ എക്കൗണ്ട് വഴി വാങ്ങുന്നത് പ്രോട്ടോക്കോൾ ലംഘനമായതിനാൽ നേരിട്ട് പൈസ തന്നാൽ മതി എന്നും നിങ്ങൾ ക്രിസ്ത്യൻ വിശ്വാസികളായതിനാൽ പള്ളിയുടെ മുൻ വശത്ത് വച്ച് തന്നാൽ മതി എന്ന് പറഞ്ഞ് ആദ്യ ഗഡുവായ അഞ്ചര ലക്ഷം രൂപ നേരിട്ട് വാങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു ദിവസം എത്തി ടോൾ പ്ലാസക്ക് സമീപം വച്ച് ബാക്കി തുകയും വാങ്ങി ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓർഡർ കിട്ടും എന്നും അറിയിക്കുകയായിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിക്കാതിരുന്നപ്പോൾ ജിഗീഷിനെ പരാതിക്കാരൻ ബന്ധപ്പെട്ടപ്പോൾ താൻ ഡൽഹിയിൽ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകുകയും ചെക്ക് ബാങ്കിൽ പണം ഇല്ലാത്തതിനാൽ മടങ്ങുകയും ചെയ്തു. കബളിക്കപ്പെട്ടതായി മനസ്സിലാക്കിയ ക്രെയിൻ ഉടമ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു

പത്താം ക്ലാസ് തോറ്റതിന് ശേഷം കണ്ണൂരിലെ ഒരു ഐ ടി സി യിൽ രണ്ട് വർഷത്തെ ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ കോഴ്‌സ് ചെയ്ത ജിഗീഷ് തുടർന്ന് നാല് വർഷം ഡാൻസ് ട്രൂപ്പ് നടത്തുകയും തുടർന്ന് ഒരു കേബിൾ വിഷന്റെ ലോക്കൽ റിപ്പോർട്ടറായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. 2015 ൽ വളപട്ടണം സ്റ്റേഷനിൽ ഒരു യുവാവിനെ കാറ് വാങ്ങി വഞ്ചിച്ച കാര്യത്തിന് ഒരു കേസും 2018 ൽ തളിപറമ്പിൽ ഒരു യുവാവിന് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും , അതേ വർഷം തന്നെ മറ്റൊരു യുവാവിന് സെൻടൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനും., രണ്ടു യുവാക്കൾക്ക് സെൻട്രൽ ഗവൺമെന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും , ഒരു യുവാവിന് പൊലീസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിനും , മറ്റൊരാൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും തളിപറമ്പ് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിന് കെ എസ് ആർ ടി സി യിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഒരു കേസ്സും കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിക്കുന്ന സമയം കേരള സർക്കാറിന്റെ വ്യാജ സീലും മുദ്രകളും ഉണ്ടാക്കി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതിനും പണമിടപാട് നടത്തിയതിനും കോടനാട് പൊലീസ് സ്റ്റേഷനിൽ ജിഗീഷിന്റെ പേരിൽ കേസ്സ് നിലവിലുണ്ട്. ഇയാൾക്കെതിരെ മറ്റു സാമ്പത്തിക തട്ടിപ്പ് പരാതിയുമായി പുതുക്കാട് സ്റ്റേഷനിൽ തട്ടിപ്പിനിരയായവർ എത്തിയിട്ടുണ്ട്.

ആർഭാടമായ ജീവിത ശൈലിയാണ് ഇയാൾ പിൻതുടർന്നിരുന്നത്. ബെൻസ് കാറിലാണ് സഞ്ചാരം. ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും ഇയാളുടെ സ്വത്തു വിവരങ്ങളെ പറ്റിയും, മറ്റു സംഘാംഗങ്ങളെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.ചാലക്കുടി ഡിവൈഎസ്‌പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പുതുക്കാട് സി ഐ .ടി .എൻ ഉണ്ണിക്കൃഷ്ണൻ സബ് ഇൻസ്‌പെക്ടർമാരായ സിദ്ദിഖ് അബ്ദുൾഖാദർ, സുരേഷ് . കെ എൻ , പി പി.ബാബു, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ജിനു മോൻ തച്ചേത്ത് , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, മുഹമ്മദ് റാഷി, വി.യു സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ ബിനു എം.ജെ, മനു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് തന്ത്ര പരമായ അന്വേഷണത്തിലൂടെ ജിഗീഷിനെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP