Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിലെ പഴയ മേശവലിപ്പ് പരിശോധിച്ചപ്പോൾ രക്തം; പൊലീസ് നായ ഓടിയെത്തി നിന്നത് ചാലിയാർ പുഴയുടെ ഉപ്പട ഗ്രാമം കടവിൽ; തുമ്പുകൾ കൂട്ടി വായിച്ചപ്പോൾ തെളിഞ്ഞത് 15 വർഷം മുമ്പത്തെ കൊലപാതകം; മലപ്പുറം എടക്കര ഹൈദ്രു കൊലക്കേസിൽ 38 കാരൻ മൂസ പിടിയിൽ

വീട്ടിലെ പഴയ മേശവലിപ്പ് പരിശോധിച്ചപ്പോൾ രക്തം; പൊലീസ് നായ ഓടിയെത്തി നിന്നത് ചാലിയാർ പുഴയുടെ ഉപ്പട ഗ്രാമം കടവിൽ; തുമ്പുകൾ കൂട്ടി വായിച്ചപ്പോൾ തെളിഞ്ഞത് 15 വർഷം മുമ്പത്തെ കൊലപാതകം; മലപ്പുറം എടക്കര ഹൈദ്രു കൊലക്കേസിൽ 38 കാരൻ മൂസ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കന്നുകാലികളെ വിറ്റ പണം തട്ടാനായി വനത്തിൽ കാലികളെ മേക്കാൻപോയ 72കാരനെ തലയ്ക്കടിച്ചുകൊന്നകേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2005 ജൂലായ് 18ന് മലപ്പുറം എടക്കര വള്ളിമുറ്റം കൊടീരി ബാക്കുത്ത് ഹൈദ്രു(72)വിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി നല്ലംതണ്ണി മണക്കാട് സ്വദേശി മുസ്ലിയാരകത്ത് മൂസ(38)യെയാണ് ഇന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി വിക്രമന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വടിയുപയോഗിച്ച് തലയ്ടിച്ച് കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. കാലി മെയ്‌ക്കാൻ പോയ ഹൈദ്രുവിനെ വനത്തിലെ താൽക്കാലിക ഷെഡിന് സമീപത്തെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും കേസന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നാട്ടിൽ ഏറെ കോലാഹലങ്ങൾക്ക് ഇടയാക്കിയ കൊലപാതകമായിരുന്നു ഹൈദ്രുവിന്റേത്.

കൊടീരി വനവുമായി ബന്ധപ്പെട്ട് ചീട്ടുകളി, ചാരായ വിൽപന എന്നിവ നടത്തിയിരുന്നവരും, വനം ജീവനക്കാർ വരെ സംശയത്തിന്റെ മുനയിലായിരുന്നു നിരവധിപേർ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഇരകളായി. തുടർന്ന് ഡി.വൈ.എസ്.പ വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം നടത്തി ദീർഘ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ്രപതിയെ പിടികൂടാനായത്.

പണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. സംഭവം നടക്കുന്നതിന് പത്ത് ദിവസം മുൻപാണ് മൂസ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. വിദേശത്ത് ജയിലിലായിരുന്നു ഇയാൾ. വെള്ളിമുറ്റത്തുള്ള സുഹൃത്തുവഴി പണി അന്വേഷിച്ചിറങ്ങിയ ഇയാൾക്ക് കന്നുകാലിക്കച്ചവടക്കാരനായ വല്ല്യുപ്പ വഴി മൂസയ്ക്ക് ഹൈദ്രുവിനെ നേരത്തെ പരിചയമുണ്ടായിരുന്നു. കന്നുകച്ചവടവുമായി ബന്ധപ്പെട്ട് ഹൈദ്രുവിന്റെ വീട്ടിലും മൂസ പോയിട്ടുണ്ട്. മൂന്ന് മാസം മുൻപ് കാലികളെ വിറ്റ പണം ഹൈദ്രുവിന്റെ പക്കൽ ഉണ്ടെന്ന വിവരം പ്രതിക്ക് അറിയാമായിരുന്നു.

പണി അന്വേഷിച്ച് വെള്ളിമുറ്റത്തേക്ക് വരുന്ന വഴിയാണ് കൊടീരി വനത്തിലെ ഷെഡിൽ ഹൈദ്രു കിടക്കുന്നത് ഇയാൾ കണ്ടത്. വടിയുപയോഗിച്ച് തലയ്ടിച്ച് കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. പണം എടുക്കുന്നതിനിടയിലാണ് ഹൈദ്രുവിന്റെ ജഡം ആദ്യം കണ്ട കുഞ്ഞ മുഹമ്മദ് ഇവിടെയെത്തുന്നത്. കുഞ്ഞുമുഹമ്മദിനെ ദൂരനിന്ന് കണ്ടതോടെ ജഡം സമിപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് മാറ്റിയിട്ട് പണവുമായി പ്രതി രക്ഷപെടുകയായിരുന്നു.

സംഭവത്തിന് ശേഷം മൂസ രക്ഷപെട്ട വഴിയിലൂടെയാണ് പൊലീസ് നായ പോയത്. എന്നാൽ ചാലിയാർ പുഴയുടെ ഉപ്പട ഗ്രാമം കടവിലെത്തി നായ നിൽക്കുകയായിരുന്നു. കൃത്യശേഷം ഗ്രാമം കടവിൽ കയ്യും കാലും കഴുകിയ ശേഷം പ്രതി വീട്ടിലേക്ക് പോയി. തുടർന്ന് ഹൈദ്രുവിൽ നിന്നും കവർന്ന പണം മേശവലിപ്പിൽ സൂക്ഷിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് നടത്തിയ നുണപരിശോധനയിൽ മൂസ നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് ഇയാളെ കുടുക്കാൻ കാരണമായത്.

ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സയന്റിഫിക് ഓഫീസർ തൊയ്ബ കൊട്ടേക്കാടനും സംഘവും മൂസയുടെ വീട്ടിലെ പഴയ മേശ വലിപ്പ് പരിശോധിച്ചതിൽ പുരുഷ രക്തം കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതിയെ ക്രൈം ്രബാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയാണുണ്ടായത്. കൊല്ലപ്പെടുന്ന സമയത്ത് ഹൈദ്രുവിന്റെ പഴ്‌സിൽ ഇരുപത്തയ്യായിരം രൂപയോളം ഉണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കരുതുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ക്രൈം ബ്രാഞ്ച് എസ്‌ഐമാരായ അഷ്‌റഫ്, കമറുദീൻ, ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, ഗിരീഷ് എന്നിവരും വിക്രമനോടൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP