Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതുങ്ങിയിരുന്ന് നിരീക്ഷിച്ചത് ഒരാഴ്ച; പാൽ വാങ്ങാൻ പോയ തക്കം നോക്കി വീടിനുള്ളിൽ കടന്നു; തിരികെ വന്നപ്പോൾ കഴുത്ത് ഞെരിച്ചു കൊന്ന് സ്വർണമാല കവരാൻ ശ്രമം: വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി

പതുങ്ങിയിരുന്ന് നിരീക്ഷിച്ചത് ഒരാഴ്ച; പാൽ വാങ്ങാൻ പോയ തക്കം നോക്കി വീടിനുള്ളിൽ കടന്നു; തിരികെ വന്നപ്പോൾ കഴുത്ത് ഞെരിച്ചു കൊന്ന് സ്വർണമാല കവരാൻ ശ്രമം: വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണം കവരാൻ നടത്തിയ ആസൂത്രിത ശ്രമം പാളി. ബഹളത്തിനിടെ വീടു വിട്ടോടിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. വീട്ടമ്മയുടെ സ്വർണമാല മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. തൃശൂർ ചാവക്കാട് സ്വദേശി മാലിക്കിനെ (28)യാണ് കോന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ സി. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വകയാർ കൈതക്കര മുട്ടത്ത് പടിഞ്ഞാറ്റേതിൽ അംഗൻവാടി ഹെൽപ്പർ പ്രസന്നയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ചൊവ്വാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന പ്രസന്ന പാൽ വാങ്ങാൻ പുറത്തു പോയ സമയം നോക്കി വീട്ടിൽ കയറി പതിയിരിക്കുകയായിരുന്നു മാലിക്. പ്രസന്ന തിരികെ വന്നപ്പോൾ കഴുത്തിൽ കയർ ചുറ്റുകയും മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രസന്ന ബഹളം വച്ചതിനെ തുടർന്ന് ഇറങ്ങി ഓടിയ മാലികിനെ നാട്ടുകാർ പിടികൂടി വന്ന ശേഷം പൊലീസിൽ വിവരം അറിയിച്ചു. ഒരു വർഷമായി ഇയാൾ കൈതക്കര കോളനിയിൽ താമസിച്ച് മേസ്തിരി പണി ചെയ്തുവരികയായിരുന്നു. ഒരാഴ്ചയായി പ്രസന്നയെ നിരീക്ഷിച്ച ശേഷമാണ് മോഷണശ്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP