Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യപിക്കുന്നതിനിടെ ഭക്ഷണം വരാൻ വൈകിയതിനെ ചൊല്ലി വാക്കേറ്റം; അടിപിടിക്കൊടുവിൽ യുവാവ് ബോധരഹിതനായി; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു; മരണകാരണമായത് വാരിയെല്ല് ഒടിഞ്ഞ് ഹൃദയത്തിൽ തുളഞ്ഞു കയറിയത്; റാന്നിയിൽ മരിച്ചത് രാജീവ്കുമാർ: കഞ്ചാവ് സംഘവുമായി ബന്ധമുള്ളയാൾ അറസ്റ്റിൽ

മദ്യപിക്കുന്നതിനിടെ ഭക്ഷണം വരാൻ വൈകിയതിനെ ചൊല്ലി വാക്കേറ്റം; അടിപിടിക്കൊടുവിൽ യുവാവ് ബോധരഹിതനായി; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു; മരണകാരണമായത് വാരിയെല്ല് ഒടിഞ്ഞ് ഹൃദയത്തിൽ തുളഞ്ഞു കയറിയത്; റാന്നിയിൽ മരിച്ചത് രാജീവ്കുമാർ: കഞ്ചാവ് സംഘവുമായി ബന്ധമുള്ളയാൾ അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ അടിപിടിക്കിടെ പരുക്കേറ്റ യുവാവ് വാരിയെല്ല് ഹൃദയത്തിൽ തുളഞ്ഞു കയറി മരിച്ചു. പ്രതി അറസ്റ്റിൽ. റാന്നി ബ്ലോക്ക് പടി പൗവത്ത് വീട്ടിൽ രാജീവ്കുമാർ (പൊന്നി കണ്ണൻ-38) ആണ് മരിച്ചത്. പ്രതി ബ്ലോക്ക് പടി വടക്കേടത്ത് അതുൽ സത്യനാ(25)ണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ അതുലിന്റെ വീട്ടിൽ വച്ചാണ് സംഭവം.

ഇരുവരും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഭക്ഷണം എത്താൻ വൈകിയതിനെ ചൊല്ലി തർക്കമുണ്ടായി. അതുൽ രാജീവിന്റെ ഫോൺ വാങ്ങി നിലത്തെറിഞ്ഞതോടെ അടിയായി. അതുലിന്റെ ചവിട്ടേറ്റ് രാജീവ് കസേര സഹിതം പിന്നാക്കം വീണു. ബോധം കെട്ട് വീണതാകുമെന്ന് കരുതി അവിടെ തന്നെ ഇടുകയാണ് അതുൽ ചെയ്തത്. കുറച്ചു സമയത്തിന് ശേഷം വിളിച്ചു നോക്കിയപ്പോൾ അനക്കമില്ലാതിരുന്നതിനെ തുടർന്ന് അതുൽ തന്നെയാണ് ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിച്ചത്.

താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. ഇടി കൊണ്ട് വാരിയെല്ല് ഒടിഞ്ഞ് ഹൃദയത്തിൽ തുളഞ്ഞു കയറിയാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. പൊലീസ് ഇൻസ്പെക്ടർ കെഎസ് വിജയന്റെ നേതൃത്വത്തിൽ എസ്ഐമാരായ സോമനാഥൻ നായർ, എസ്ജി പ്രസാദ്, ജേക്കബ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതുലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP