Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തൊഴുത്തിൽ നിന്നും രാത്രിയിൽ പശുവിനെ കാണാതാകുന്നത് പതിവ്; സിസിടിവി സ്ഥാപിച്ച് വീട്ടുടമ; ക്യാമറയിൽ കണ്ടത് ഒരാൾ പശുവിനെ അഴിച്ച് കൊണ്ട് പോകുന്നത്; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പശുവിനെ വെറ്റിനറി ഡോക്ടർ പരിശോധിച്ചപ്പോൾ പീഡനത്തിന് ഇരയായതായി കണ്ടെത്തൽ; കോഴിക്കോട്ട് പ്രതി പൊലീസ് പിടിയിൽ

തൊഴുത്തിൽ നിന്നും രാത്രിയിൽ പശുവിനെ കാണാതാകുന്നത് പതിവ്; സിസിടിവി സ്ഥാപിച്ച് വീട്ടുടമ; ക്യാമറയിൽ കണ്ടത് ഒരാൾ പശുവിനെ അഴിച്ച് കൊണ്ട് പോകുന്നത്; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പശുവിനെ വെറ്റിനറി ഡോക്ടർ പരിശോധിച്ചപ്പോൾ പീഡനത്തിന് ഇരയായതായി കണ്ടെത്തൽ; കോഴിക്കോട്ട് പ്രതി പൊലീസ് പിടിയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: തൊഴുത്തിൽ നിന്നും പശുക്കളെ അഴിച്ചുകൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുന്നയാൾ അറസ്റ്റിൽ. കോഴിക്കോട് എൻഐടിക്ക് സമീപം വലിയവയൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരനാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ താമസിക്കുന്ന വ്യക്തിയുടെ പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. പശു പീഡനത്തിനിരയായതായി വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ കുറെ നാളുകളായി ഇയാൾ ഇത്തരത്തിൽ വിവിധയിടങ്ങളിലുള്ള പശുക്കളെ പീഡിപ്പിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

വീട്ടിലെ തൊഴുത്തിൽ നിന്നും രാത്രിയിൽ പശുവിനെ കാണാതാകുന്നത് സ്ഥിരമായതോടെയാണ് വീട്ടുടമ സിസിടിവി സ്ഥാപിച്ചത്. ചില ദിവസങ്ങളിൽ പശുവിനെ തൊഴുത്തിന് പുറത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയതോടെ മോഷണമല്ലെന്ന് വ്യക്തമായി. നിരന്തരമായി പശുവിനെ കാണാതാകുന്നത് തുടർന്നതോടെ ഉടമ പൊലീസിലും പരാതി നൽകിയിരുന്നു.

പരാതി നൽകിയതിന് ശേഷവും ഇത് തുടർന്നതോടെയാണ് വീട്ടുടമ ക്യാമറ സ്ഥാപിച്ചത്. ഇതോടെ ആരാണ്, എന്തിനാണ് രാത്രിയിൽ പശുക്കളെ തൊഴുത്തിൽ നിന്നും അഴിച്ചുകൊണ്ട് പോയി പുറത്ത് ഉപേക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടി സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് രാത്രിയിൽ ഒരാൾ എത്തി പശുവിനെ അഴിച്ചുകൊണ്ട് പോകുന്നത് മാത്രമാണ്. ആ ദിവസവും പശുവിനെ തൊഴുത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടുടമ വീണ്ടും പൊലീസിൽ പരാതി നൽകി. വെറ്റിനറി ഡോക്ടറെത്തി പശുവിനെ പരിശോധിച്ചപ്പോഴാണ് പശു പീഡനത്തിനിരയായിട്ടുള്ളതായി കണ്ടെത്തിയത്. ഇതോടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എൻഐടിക്ക് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP