Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങുമ്പോൾ ബൈക്ക് ഒളിപ്പിച്ച് വച്ച് തട്ടിക്കൊണ്ടുപോയി; പ്രണയത്തിൽ നിന്ന് പിന്മാറാൻ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചു; കത്തി കൊണ്ട് ശരീരമാസകലം കുത്തി മുറിവേൽപ്പിച്ചു; കാൽപാദം തീകൊണ്ടുപൊള്ളിച്ചും ഇരുമ്പു വടികൊണ്ടു അടിച്ചും വാശി തീർത്തു; മലപ്പുറത്ത് 20 കാരനെ കൊല്ലാക്കൊല ചെയ്ത സംഭവത്തിൽ മുങ്ങി നടന്ന മൂന്നു പ്രതികൾ നിൽക്കക്കള്ളിയില്ലാതെ കീഴടങ്ങി

പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങുമ്പോൾ ബൈക്ക് ഒളിപ്പിച്ച് വച്ച് തട്ടിക്കൊണ്ടുപോയി; പ്രണയത്തിൽ നിന്ന് പിന്മാറാൻ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചു; കത്തി കൊണ്ട് ശരീരമാസകലം കുത്തി മുറിവേൽപ്പിച്ചു; കാൽപാദം തീകൊണ്ടുപൊള്ളിച്ചും ഇരുമ്പു വടികൊണ്ടു അടിച്ചും വാശി തീർത്തു; മലപ്പുറത്ത് 20 കാരനെ കൊല്ലാക്കൊല ചെയ്ത സംഭവത്തിൽ മുങ്ങി നടന്ന മൂന്നു പ്രതികൾ നിൽക്കക്കള്ളിയില്ലാതെ കീഴടങ്ങി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20കാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ച കേസിൽ മുങ്ങി നടന്ന പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പ്രതികൾ നിൽക്കക്കൊള്ളിയില്ലാതെ പൊലീസിൽ കഴടങ്ങി. ഇന്നാണു പ്രതികൾ പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങിയത്. യുവാവിന്റെ കാൽപാദം തീകൊണ്ടുപൊള്ളിച്ചും, ഇരുമ്പു വടികൊണ്ടു അടിച്ചും വാശിതീർത്ത പ്രതികൾ അവസാനം മുങ്ങുകയായിരുന്നു. അങ്ങാടിപ്പുറം വലമ്പൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് യുവാവിനെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.

പെൺകുട്ടിയുടെ ബന്ധുവായ വലമ്പൂർ സ്വദേശി പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ(22) ഇയാളുടെ സുഹൃത്തുക്കളായ വലമ്പൂർ കലംപറമ്പിൽ ഇർഷാദ് അലി(29), വൈലോങ്ങര സ്വദേശി ആലിക്കൽ ആസിഫ്(27) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പാതാക്കര സ്വദേശി ചുണ്ടമ്പറ്റ നാഷിദ് അലി(20) വലമ്പൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങാൻ നോക്കുമ്പോൾ ബൈക്ക് കണ്ടില്ല. ഇത് അന്വേഷിക്കുന്നതിനിടെ ബൈക്ക് അടുത്തുള്ള കുന്നിന്മുകളിലുണ്ടെന്ന് പറഞ്ഞ് നാലംഗ സംഘം കൂട്ടിക്കൊണ്ടു പോവുകയും, പെൺകുട്ടിയുടെ ബന്ധു ഉൾപ്പെടെയുള്ള സംഘം കുന്നിന്മുകളിലെത്തിച്ചും, പിന്നീട് ഒരു വീട്ടിലും, റെയിൽവേ പാളത്തിന് സമീപവും കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും, കത്തികൊണ്ട് ശരീരമാസകലം കുത്തി മുറിവേൽപിക്കുകയുമായിരുന്നു. ഏറെ സമയത്തെ മർദ്ദനത്തിന് ശേഷം സംഘം യുവാവിന്റെ ബന്ധുവിനെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ബന്ധുവും യുവാവിന്റെ സുഹൃത്തുക്കളും ചേർന്നാണ് നാഷിദ് അലിയെ പെരിന്തൽമണ്ണ ആശുപത്രിയിലെത്തിച്ചത്.

അടിയേറ്റ് കാലിലും കയ്യിലും എല്ലിന് പൊട്ടലുമേറ്റ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ടുപ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർ ഒളിവിൽ പോവുകയുമായിരുന്നു. ഒളിവിലായിരുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഇവർ ഇന്നലെ പെരിന്തൽമണ്ണ പൊലീസിന് മുൻപിൽ കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഇനിയും ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നും പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ കോടിതി നേരത്തെ തള്ളിയിരുന്നു.

മഞ്ചേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി, കേസിലെ മൂന്നാം പ്രതി വലമ്പൂർ കലംപറമ്പിൽ ഇർഷാദലി, അഞ്ചാം പ്രതി വൈലോങ്ങര ആലിക്കൽ ആസിഫ്, ആറാം പ്രതി വലമ്പൂർ പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ഗുരുതര പുരക്കേറ്റ നൗഷിദ് അലിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ വിവാഹം മറ്റൊരാളുമായി അടുത്ത മാസത്തേക്ക് ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറണമന്നാവശ്യപ്പെട്ട് നിരന്തരമായ ഭീഷണി യുവാവിനുണ്ടായിരുന്നു. പ്രണയിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇയാൾ പറയുന്നത്. സംഭവ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

സംഘം ചേർന്നായിരുന്നു മർദനം, കമ്പി, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരമാണ് സംഘം വന്നത്.പെൺകുട്ടിയുടെ കസിനാണെന്ന് അക്രമികളിൽ ചലർ പറഞ്ഞതായി നൗഷാദലി പറഞ്ഞു. ആദ്യം റെയിൽവേ ട്രാക്കിൽവെച്ച് അക്രമിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി, വാഹനത്തിൽ പോകുന്നതിനിടയിൽ ക്രൂരമായി മർദിച്ചും, മുഖത്തും, തലയക്കും വരെ ഈ സമയത്ത് മർദനം ഏറ്റതായി നൗഷാദലി പറഞ്ഞു. തുടന്ന് ഒരു വീട്ടികൊണ്ടുപോയാണ് കാല് മേൽപ്പോട്ടാക്കി കെട്ടിത്തൂക്കിയത്. തുടർന്ന് കയ്യിലും കാലിലും തീകൊണ്ടുപോള്ളിച്ചു. തുടർന്ന് കമ്പിക്കൊണ്ട് കാലിനും കയ്യിനും ക്രൂരമായി മർദിച്ചു. കത്തിക്കൊണ്ടു ശരീരത്തിന് പുറത്തും മറ്റും വരഞ്ഞ് മുറിവേൽപിച്ചു. തുടർന്നും കലി തീരാതെ ഒരു മലയുടെ മുകളിൽകൊണ്ടുപോയി ക്രൂരമായി മർദിച്ചു. നാഷിദ്അലിയെ കാണാതായ സമയത്ത് സുഹൃത്തുക്കളിൽ പലരും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല, അക്രമികളുടെ കയ്യിലായിരുന്നു ഫോൺ, ഈ സമയത്ത് ഇവർ ഫോൺ ബിസിയാക്കുകയും, ഇടക്കയ്ക്ക് സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP