Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ തട്ടിയെടുത്തത് 200 കോടി രൂപ! തട്ടിപ്പിന് ഇരയായത് പതിനായിരത്തിലേറെ പേർ; ഒളിവിൽ പോയ ഫിനോമിനൽ മേധാവി ജിഫി ഹനീഫ ഒമാനിൽ സുഖജീവിതം നയിക്കുന്നു; കമ്പനിയുടെ ഡയറക്ടർമാരുടെ പേരിലുള്ള സ്വത്തുകൾ മരവിപ്പിച്ചു ക്രൈംബ്രാഞ്ച്; പലപേരുകളിൽ കമ്പനി തുടങ്ങി തട്ടിപ്പിന് തുടക്കമിട്ട മുംബൈക്കാരൻ മാർവാഡിയെയും തൊടാൻ ആകാതെ അന്വേഷണ സംഘം

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ തട്ടിയെടുത്തത് 200 കോടി രൂപ! തട്ടിപ്പിന് ഇരയായത് പതിനായിരത്തിലേറെ പേർ; ഒളിവിൽ പോയ ഫിനോമിനൽ മേധാവി ജിഫി ഹനീഫ ഒമാനിൽ സുഖജീവിതം നയിക്കുന്നു; കമ്പനിയുടെ ഡയറക്ടർമാരുടെ പേരിലുള്ള സ്വത്തുകൾ മരവിപ്പിച്ചു ക്രൈംബ്രാഞ്ച്; പലപേരുകളിൽ കമ്പനി തുടങ്ങി തട്ടിപ്പിന് തുടക്കമിട്ട മുംബൈക്കാരൻ മാർവാഡിയെയും തൊടാൻ ആകാതെ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ മണി ചെയിൻ മാതൃകയിൽ കേരളത്തിൽ നിന്നും 200 കോടി രൂപ തട്ടിയെടുത്ത ഫിനോമിനൽ മേധാവികൾക്കായുള്ള അന്വേഷണം എങ്ങുമെത്തുന്നില്ല. പതിനായിരക്കണക്കിന് പേരാണ് ഈ തട്ടിപ്പിൽ വീണത്. തട്ടിപ്പിലെ പ്രധാന പ്രതികളായ മഹാരാഷ്ട്രയിലെ മാർവാഡികളെയും മറ്റൊരു പ്രധാന പ്രതി ജിഫി ഹനീഫ കൊമ്പൊടിഞ്ഞാമ്മാക്കലിനെുയും പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ജിഫി മസ്‌ക്കറ്റിലെ ഒരു സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇയാളാണ് ചാലക്കുടി കേന്ദ്രീകരിച്ച നാട്ടുകാരിൽ നിന്നും വ്യാപകമായി പിണപ്പിരിവ് നടത്തിയ തട്ടിപ്പിൽ ചാടിച്ചത്. തട്ടിപ്പു നടത്തിയ പണവുമായി മുങ്ങിയ ജിഫി ഇവിടെ കച്ചവടവുമായി സുഖജീവിതം നയിക്കുകയാണ്. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായവും തേടാനാണ് പൊലീസിന്റെ നീക്കം.

Stories you may Like

ചാലക്കുടി പൊലീസ് സ്റ്റേഷനു കീഴിൽ മാത്രം ഇതുവരെ അയ്യായിരത്തിലധികം പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. അഞ്ച് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പതിനായിരത്തോളം പേർ കേരളത്തിൽ മാത്രം തട്ടിപ്പിനിരയായി എന്നാണ് സൂചന. വാഗ്ദാനങ്ങൾ നൽകി നിക്ഷേപകരിൽ നിന്ന് കോടികൾ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതികളുടെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതുവരെ അന്വേഷിച്ചിരുന്ന ചാലക്കുടി പൊലീസ് കേസ് ഫയലുകൾ ഉടൻ പുതിയ അന്വേഷണ സംഘത്തിന് കൈമാറും.

നിക്ഷേപം സ്വീകരിച്ച ശേഷം ലാഭ വിഹിതം ലഭിക്കാതെ വരികയും ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് ആയിരക്കണക്കിന് പേർ പരാതികളുമായെത്തിയത്. ചാലക്കുടി പൊലീസ് സ്റ്റേഷനിൽ മാത്രം ഇതുവരെ അയ്യായിരത്തിലധികം പരാതികൾ ലഭിച്ചു.കേരളത്തിൽ മാത്രം പതിനായിരത്തിലധികം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. അഞ്ച് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കന്പനിയുടെ ഡയറക്ടർമാരായ ഷംസീർ, തോമസ് എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഒളിവിൽ പോയ സ്ഥാപന മേധാവി റാഫേലിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. മുംബൈ ആസ്ഥാനമായി തുടങ്ങിയ കന്പനിയാണ് ഫിനോമിനൽ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്.

തുടർന്ന് ഫിനോമിനൽ ലൈഫ് സ്റ്റൈൽ, ഫിനോമിനൽ ഇൻഡസ്ട്രീസ്, ഫിനോമിനൽ ഹെൽത്ത് കെയർ, എസ്.എൻ.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങി ഏഴ് പേരുകളിൽ കമ്പനി രൂപീകരിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകളിലേക്കും കേരളത്തിൽ നിർമ്മാണ മേഖലയിലേക്കുമാണി നിക്ഷേപങ്ങൾ എന്ന് കാട്ടിയാണ് പണം പിരിച്ചത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര് പറഞ്ഞ് വമ്പൻ തുകയും തട്ടിയെടുത്ത് ഒരു കൂട്ടർ മുങ്ങിയിരിക്കുന്നു. ഇന്ത്യ മുഴുവൻ നീളുന്ന വലിയൊരു തട്ടിപ്പിന്റെ ശൃംഖല തന്നെ ഈ തട്ടിപ്പിൽ ഉൾപ്പെടുന്നുണ്ട്.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ മണിചെയിൻ മാതൃകയിൽ 120 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം ഉടമകാളായവർ മുങ്ങുകയായിരുന്നു. സാമ്പത്തിക തട്ടിപ്പു നടത്തിയ ഏഴു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഫിനോമിനൽ ഹെൽത്ത് കെയർ സർവീസ് എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തിലെ ഓരോ ജില്ലകളിലും ഇവർ തട്ടിപ്പു നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.

ചാലക്കുടി കൊരട്ടി കെ.ഒ. റാഫേൽ (67), ബിനോയ് റാഫേൽ (40), അന്നമനട കെ.എ. ജിഫി (45), മഹാരാഷ്ട്രയിൽ താമസിക്കുന്ന ടി.എം.എസ്. നായർ (69), സെബാസ്റ്റ്യൻ മാളിയേക്കൽ, നന്ദലാൽ കേസർ സിങ് (51), രഞ്ജൻ ചുന്നിലാൽ (58) എന്നിവരാണു കേസിലെ പ്രതികൾ.
നിക്ഷേപിക്കുന്ന തുകയ്ക്ക് ഒൻപതു വർഷത്തേക്ക് ആരോഗ്യ ഇൻഷുറൻസും ഒൻപതാം വർഷം അടച്ച തുകയുടെ ഇരട്ടിയും ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

ഈ വാഗ്ദാനത്തിൽ വിശ്വസിച്ചവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസും ലഭിച്ചില്ലെന്ന് മാത്രമല്ല, പണവും പോയതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. ഇതുവരെ പരാതി നൽകിയവരുടെ കണക്ക് അനുസരിച്ചാണു 200 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫിനോമിനൽ കമ്പനിയുടെ മേധാവികളുടെ പേരിലുള്ള സ്വത്തുകൾ, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരുന്നു. ചാലക്കുടിക്കടുത്തു പേരാമ്പ്രയിലെ 18.5 ഏക്കറും മഹാരാഷ്ട്രയിലെ മുർബാദിൽ 30 ഏക്കറും മഹാബലീശ്വറിൽ 40 ഏക്കറും ഭൂമി ഇവർക്കുള്ളതായി കണ്ടെത്തിയിരുന്നു.ഈ സ്വത്തുക്കളാണ് മരവിപ്പിച്ചിട്ടുള്ളത്. കേസിൽ പ്രതികളായ കമ്പനി ചെയർമാൻ എൻ.കെ.സിങിനെയു ജിഫി ഹനീഫയെയും പിടികൂടാനുണ്ട്.

മാനേജിങ് പാർട്ണറും ചാലക്കുടി സ്വദേശിയുമായ ചെങ്ങിനിമറ്റം തോമസ് (71), മാനേജർ ഷംസീർ, കമ്പനി ഡയറക്ടർമാരായ വെസ്റ്റ് മുംബൈ അന്മോൾ കോഓപ്പറേറ്റീവ് ഹൗസിങ് കോളനിയിൽ താമസിക്കുന്ന പുത്തൻചിറ സ്വദേശി മാളിയേക്കൽ ജോസഫ് (51), മുംബൈ ഈസ്റ്റ് മലാടിലെ വിലാസ് നർക്കർ (42) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

എസ്‌പി പി.എൻ.ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഉണ്ണിരാജ അടുത്തിടെ വിരമിച്ചിരുന്നു. ഇതോടെ അന്വേഷണഴും ഇഴയുന്ന അവസ്ഥയാണ്. കേസ് നടക്കുന്നതിനിടെ കമ്പനിയുടെ ചാലക്കുടിയിലുണ്ടായിരുന്ന സ്ഥലവും കെട്ടിടവും ഉടമകൾ ആറു കോടി രൂപയ്ക്ക് വിൽപന നടത്തിയിരുന്നു. മുംബൈയിലും അഗളിയിലുമായി കൂടുതൽ സ്ഥലങ്ങളും മാളുകളും ഇവർക്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ഇവയുടെ ക്രയവിക്രയവും തടയാൻ ശ്രമിച്ചങ്കിലും അതും നടന്നിരുന്നില്ല.

മുംബൈ ആസ്ഥാനമായി 1990-ൽ ആരംഭിച്ച ഫിനോ മിനൽ ഹൗസിങ് ഫിനാൻസ് നിക്ഷേപകരിൽനിന്നു കോടികളാണു തട്ടിയെടുത്തത്. 17 വർഷത്തിനിടയിൽ ഫിനോമിനൽ ഹൗസിങ് ഫിനാൻസ്, ഫിനോമിനൽ ഇൻഡസ്ട്രീസ്, ഫിനോമിനൽ ഹെൽത്ത് കെയർ, ഫിനോമിനൽ ഹെൽത്ത് കെയർ മലയാളി പ്രൈവറ്റ്് ലിമിറ്റഡ്, എസ്.എൻ.കെ. ഗ്രൂപ്പ്, എസ്.എൻ.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മുംബൈ എന്നിങ്ങനെ പേരുകൾ നൽകിയാണു തട്ടിപ്പ് നടത്തിയിരുന്നത്. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ കമ്പനി ഉടമകളടക്കമുള്ളവരെ രക്ഷപ്പെടാൻ സഹായിക്കുകയാണ് ചാലക്കുടി പൊലീസ് ചെയ്തതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP