Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഓർത്തഡോക്സ് സഭയിലെ വൈദികന്മാർ ക്രൈംബ്രാഞ്ചിന്റെ പിടിയിലേക്കോ? വി എസ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി: ഇരയുടെ ഭർത്താവിന്റെ മൊഴി എടുത്തു: എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തെളിവുകളും മൊഴികളും നിരത്തി ഭർത്താവ്

ഓർത്തഡോക്സ് സഭയിലെ വൈദികന്മാർ ക്രൈംബ്രാഞ്ചിന്റെ പിടിയിലേക്കോ? വി എസ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി: ഇരയുടെ ഭർത്താവിന്റെ മൊഴി എടുത്തു: എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തെളിവുകളും മൊഴികളും നിരത്തി ഭർത്താവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വൈദികർക്ക് എതിരായ ലൈംഗിക പീഡനകേസിലെ പരാതി തങ്ങൾ നേരിട്ട് അന്വേഷിക്കുമെന്ന നിലപാട് എടുത്ത ഓർത്തഡോക്സ് സഭാ നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വി എസ് നൽകിയ പരാതിയിന്മേലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. പരാതിക്കാരില്ല, ഇരയുടെ മൊഴി കേട്ടില്ല എന്നിങ്ങനെയുള്ള മുട്ടാത്തർക്കങ്ങൾ നിരത്തി ആരോപണ വിധേയരായ അഞ്ചു വൈദികരെയും സംരക്ഷിക്കാനുള്ള സഭയുടെ നീക്കത്തിന് ഇതോടെ തിരിച്ചടി നേരിട്ടു.

ഇരയുടെ ഭർത്താവിന്റെ മൊഴി രേഖപ്പെടുത്തി കൊണ്ടാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ എട്ടരയോടെ ക്രൈംബ്രാഞ്ച് എസ്‌പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഭർത്താവിന്റെ മല്ലപ്പള്ളിയിലെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. എട്ടു മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴി എടുത്തത്. തന്റെ കൈവശമുള്ള തെളിവുകളെല്ലാം തന്നെ ഭർത്താവ് കൈമാറിയിട്ടുണ്ട്.

സഭാ സമിതി ഭർത്താവിൽ നിന്നും തെളിവുകളുടെ യഥാർഥ രേഖകൾ ആവശ്യപ്പെട്ടതിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ അഭിപ്രായപ്പെട്ടു. ഇരയായ യുവതിയെ സ്വഭാവഹത്യ ചെയ്യുന്ന തരത്തിൽ നവ മാധ്യമങ്ങളിൽ പ്രചദരണം നടത്താൻ ശ്രമിക്കുന്നതായും പരാതിക്കാരന്റെ ബന്ധുക്കൾക്ക് ആക്ഷേപമുണ്ട്. സഭാ അന്വേഷണ സമിതിയിൽ അംഗമായ വൈദികൻ ഇരയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മറ്റ് നാല് പേരുടെ പേരുകൾ കൂട്ടി ചേർത്ത ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിവരം തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘത്തിന് ചില തെളിവുകളുടെ പകർപ്പുകൾ കൈമാറിയിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു.

വാട്ട്സാപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവർ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തിയിരുന്നു. എന്നാൽ അഞ്ചുപേർക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്. ഡൽഹി ഭദ്രാസനത്തിലെ വൈദികൻ യുവതിയുമായുള്ള ഫോൺ സംഭാഷണത്തിൽ മതിമറന്ന് നേരിട്ട് കാണാനായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. മരടിലുള്ള ലേ മറീഡിയൻ ഹോട്ടലിൽ മുറിയുമെടുത്തു. അപ്പോഴാണ് പണം കൊടുക്കാൻ യുവതിയുടെ കാർഡ് ഉപയോഗിച്ചത്. തുടർന്ന് മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു.

നാട്ടിലെത്തിയ ഭർത്താവ് യുവതിയിൽ നിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മറ്റ് നാല് വൈദികരുമായും ഇവർ ബന്ധം പുലർത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭർത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കൾ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട് വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടൻതന്നെ ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP