Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംഗീകാരത്തിനായി വ്യാജരോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വർക്കല എസ് ആർ മെഡിക്കൽ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ ചെയ്തത് വിജിലൻസ്

അംഗീകാരത്തിനായി വ്യാജരോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വർക്കല എസ് ആർ മെഡിക്കൽ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ ചെയ്തത് വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനായി വ്യാജരോഗികളെ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ വർക്കല എസ് ആർ മെഡിക്കൽ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ. ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസാണ് റിപ്പോർട്ട് നൽകിയത്. കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധനക്കായി വ്യാജരോഗികളെ ഇറക്കിയായിരുന്നു എസ്.ആർ മെഡിക്കൽ കോളജിന്റെ തട്ടിപ്പ്. മെഡിക്കൽ കൗൺസിലിന്റെ പരിശോധന മറികടക്കാനായി വ്യാജരോഗികളെ ഇറക്കിയും ഡോക്ടർമാരെ താൽക്കാലികമായി എത്തിച്ചും നടത്തിയ തട്ടിപ്പ് വിദ്യാർത്ഥികളാണ് പുറത്തുകൊണ്ടുവന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ കൗൺസിലിന്റെ പരിശോധന മുന്നിൽക്കണ്ട് വീണ്ടും മാനേജ്‌മെന്റ് വ്യാജരോഗികളെ കോളജിൽ എത്തിച്ചത്. കോളജിന്റെ തന്നെ ആംബുലൻസിൽ ആളുകളെ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ് ഈ ദൃശ്യങ്ങളും പുറത്ത് വിട്ടത്.

വിവാദത്തിലായ വർക്കല എസ്.ആർ മെഡിക്കൽ കോളജിനെ വെള്ളപൂശി ആരോഗ്യ സർവകലാശാല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ കോളജിൽ മതിയായ ഡോക്ടർമാരോ രോഗികളോ ഇല്ലെന്ന വസ്തുത മറച്ചുവച്ച് മതിയായ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യാജരോഗികളെ ഇറക്കിയതായി നിരവധി തെളിവുകൾ ഹാജരാക്കിയെങ്കിലും റിപ്പോർട്ടിൽ പരാമർശമില്ല. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച് ഒരു നിർദേശവും റിപ്പോർട്ടിലില്ല. അതേസമയം, അദ്ധ്യാപകരുടെ കുറവ്, രോഗികളുടെ കുറവ്, മറ്റു ക്ലിനിക്കൽ സൗകര്യങ്ങളുടെ കുറവ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള സാഹചര്യം കോളജിലില്ല തുടങ്ങിയ പരാതികളിൽ വിദ്യാർത്ഥികൾ ഉറച്ചു നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP