Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസിൽ ജോലി കിട്ടി സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നതിനിടെ പാൽക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ബാല്യകാല പ്രണയിനിയെ വീണ്ടും കണ്ടുമുട്ടി; ഇരുവീട്ടിലും പ്രശ്‌നമായപ്പോൾ കഴിഞ്ഞ മാസം 11ന് ഒളിച്ചോട്ടം; തിങ്കളാഴ്ച രാത്രി 11 ഓടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി കന്യാകുമാരി ലോഡ്ജിലെ റിസപ്ഷനിൽ; കൊല്ലം സിവിൽ പൊലീസ് ഓഫീസറെ പിന്നീട് കാണുന്നത് ബീച്ചിൽ മരിച്ച നിലയിൽ; ബോസ് ജീവനൊടുക്കിയത് പ്രണയനൈരാശ്യം മൂലമോ?

പൊലീസിൽ ജോലി കിട്ടി സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നതിനിടെ പാൽക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ബാല്യകാല പ്രണയിനിയെ വീണ്ടും കണ്ടുമുട്ടി; ഇരുവീട്ടിലും പ്രശ്‌നമായപ്പോൾ കഴിഞ്ഞ മാസം 11ന് ഒളിച്ചോട്ടം; തിങ്കളാഴ്ച രാത്രി 11 ഓടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി കന്യാകുമാരി ലോഡ്ജിലെ റിസപ്ഷനിൽ; കൊല്ലം സിവിൽ പൊലീസ് ഓഫീസറെ പിന്നീട് കാണുന്നത് ബീച്ചിൽ മരിച്ച നിലയിൽ; ബോസ് ജീവനൊടുക്കിയത് പ്രണയനൈരാശ്യം മൂലമോ?

വിനോദ് വി നായർ

കൊല്ലം: കന്യാകുമാരി ബീച്ചിൽ സിവിൽ പൊലിസ് ഓഫീസർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവം പ്രണയ നൈരാശ്യം മൂലമെന്ന് പ്രാഥമിക നിഗമനം. കരിക്കോട് പേരൂർ മൂപ്പർ മുക്ക് പരുത്തിപ്പള്ളി വീട്ടിൽ ബോസ് കാമുകിയോടൊത്ത് കന്യാകുമാരിയിലെത്തി ലോഡ്ജിൽ മുറിയെടുത്തി ശേഷം വിഷം കഴിക്കുകയായിരുന്നു. തുടർന്ന് യുവതിയെ മുറിക്കുള്ളിൽ തനിച്ചാക്കിയ ശേഷം നടന്ന് ബീച്ചിലെത്തിയ ബോസ് കടൽത്തീരത്ത് മരിച്ചു വീഴുകയായിരുന്നു.

തൃശൂർ പൊലിസ് അക്കാദമിയിലെ ഡ്രൈവർ ആയിരുന്ന ബോസ് കൊല്ലം കിളികൊല്ലൂർ പാൽക്കുളങ്ങരക്ഷേത്രത്തിന് സമീപമുള്ള മുപ്പത്തിനാലുകാരിയുമായി പ്രണയത്തിലായിരുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ബോസുമായുള്ള ബന്ധം യുവതിയുടെ ഭർതൃവീട്ടുകാർ അറിഞ്ഞതോടെ ഗൾഫിലായിരുന്ന ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് നാട്ടിലെത്തിയ ഇയാൾ ഇരുവരേയും താക്കീത് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരി പത്തിന് ഇരുവരും ഒളിച്ചോടുകയായിരുന്നു. തുടർന്ന് ഇരുവീട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കന്യാകുമാരി കടൽത്തീരത്ത് ഇന്ന് രാവിലെ ഏഴിന് ബോസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി പതിനൊന്നോടെ ലോഡ്ജിലെ റിസപ്ഷനിലെത്തിയ യുവതി തന്റെ ഭർത്താവിനെ കാണാനില്ലെന്ന് അറിയിച്ചിരുന്നു. തുടർന്ന് ലോഡ്ജ് ജീവനക്കാർ അന്വേഷണം നടത്തിയെങ്കിലും ബോസിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴിന് ലോഡ്ജിന് സമീപമുള്ള കടൽത്തീരത്ത് മൃതദേഹം കണ്ടെത്തിയ പ്രദേശവാസി തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ലോഡ്ജിലെത്തിയ പൊലിസിന് വാതിൽ തുറന്ന് കൊടുത്ത യുവതി തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കന്യാകുമാരി മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗത്തിൽപ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

സ്‌കൂൾ പഠന കാലം മുതൽ പ്രണയബദ്ധരായിരുന്ന ഇരുവരുടെയും ബന്ധം വീട്ടുകാർ അറിയുകയും ഇവരുടെ ബന്ധത്തെ എതിർക്കുകയുമായിരുന്നു. തുടർന്ന് യുവതിയെ ചാത്തന്നൂർ സ്വദേശിയായ യുവാവിന് വിവാഹംകഴിച്ചു നൽകുകയുമായിരുന്നു. യുവതിയുടെ വിവാഹ ശേഷം തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലിനോക്കുകയായിരുന്ന ബോസ് തൊഴിലുടമയുടെ ബന്ധുവായ യുവതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിച്ച് പേരൂർ മൂപ്പർ മുക്കിൽ താമസമാക്കുകയുമായിരുന്നു.

പൊലിസിൽ ജോലി കിട്ടിയതോടെ കുടുംബത്തോടൊപ്പം തൃശൂർ പൊലിസ് ക്വോർടേഴ്‌സിൽ താമസമാക്കിയ ബോസ് കഴിഞ്ഞവർഷം പാൽക്കുളങ്ങര ക്ഷേത്രോത്സവ സമയത്താണ് ബാല്യകാല പ്രണയിനിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് ഫോണിലൂടെ ബന്ധം തുടർന്ന ഇയാൾ ചാത്തന്നൂരിലുള്ള യുവതിയുടെ ഭർതൃവീട്ടിൽ എത്തിയതോടെ പിടിക്കപ്പെടുകയും തുടർന്ന് ബന്ധുക്കൾ ഭർത്താവിനെ വിവരമറിയിക്കുകയുമായിരുന്നു. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തി യുവതിയെ താക്കീത് ചെയ്‌തെങ്കിലും ബന്ധത്തിൽ നിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. സംഭവം ബോസിന്റെ ഭാര്യ അറിഞ്ഞതോടെ ഇവരുടെ കുടുംബത്തിലും പ്രശ്‌നങ്ങൾ ആരംഭിച്ചു. തുടർന്ന് കഴിഞ്ഞ പതിനൊന്നിന് ഇരുവരും ഒളിച്ചോടുകയായിരുന്നു. ഭർത്താവിനെ കാണ്മാനില്ലെന്ന് കാട്ടി ബോസിന്റെ ഭാര്യ തിരുവനന്തപുരം മണ്ണന്തല പൊലിസ് സ്റ്റേഷനിലും യുവതിയുടെ ഭർത്താവ് ചാത്തന്നൂർ പൊലിസിലും പരാതി നൽകിയിരുന്നു.

ബോസിന്റെ മൃതദേഹം കന്യാകുമാരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP