Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം കടുത്തപ്പോൾ മുഴുനീള നഗ്നചിത്രങ്ങൾ കാമുകനയച്ച് സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ യുവതി; നാട് മുഴുവൻ പാട്ടായിട്ടും കുടുംബം തകരുമെന്ന അവസ്ഥയിലെത്തിയിട്ടും രഹസ്യബന്ധം തുടർന്ന് സിപിഎം നേതാക്കൾ; വാട്‌സാപ്പിൽ ചിത്രങ്ങൾ കണ്ടത് കുടുംബന്ധം തകർത്തവൾക്കെതിരെ തെളിവിനായി കാത്തിരുന്ന നേതാവിന്റെ ഭാര്യയും; ചിത്രം സഹിതം നേതൃത്വത്തിന് പരാതി നൽകിയപ്പോൾ നീലേശ്വരം ഏസി അംഗം സുരേശനെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി പാർട്ടി നടപടി

പ്രണയം കടുത്തപ്പോൾ മുഴുനീള നഗ്നചിത്രങ്ങൾ കാമുകനയച്ച് സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ യുവതി; നാട് മുഴുവൻ പാട്ടായിട്ടും കുടുംബം തകരുമെന്ന അവസ്ഥയിലെത്തിയിട്ടും രഹസ്യബന്ധം തുടർന്ന് സിപിഎം നേതാക്കൾ; വാട്‌സാപ്പിൽ ചിത്രങ്ങൾ കണ്ടത് കുടുംബന്ധം തകർത്തവൾക്കെതിരെ തെളിവിനായി കാത്തിരുന്ന നേതാവിന്റെ ഭാര്യയും; ചിത്രം സഹിതം നേതൃത്വത്തിന് പരാതി നൽകിയപ്പോൾ നീലേശ്വരം ഏസി അംഗം സുരേശനെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി പാർട്ടി നടപടി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ യുവതി കാമുകനായ ഏര്യാകമ്മിറ്റി അംഗത്തന് നഗന ചിത്രമയച്ചത് കലാശിച്ചത് കുടുംബവഴക്കിൽ. ഒടുവിൽ ഏര്യാകമ്മിറ്റി അംഗമായ നേതാവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി പാർട്ടി നടപടി. കാസർഗോഡ് നീലേശ്വരം ഏര്യാകമ്മിറ്റിക്ക് കീഴിലെ എൽസി അംഗമായ യുവതിക്ക് ഏ.സി അംഗം സി സുരേശനുമായുള്ള അവിഹിത ബന്ധമാണ് ഇപ്പോൾ പിടിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 35കാരിയായ യുവതി തന്റെ പല നഗ്നചിത്രങ്ങളും കാമുകന് വാട്‌സാപ്പ് വഴി അയച്ച്‌കൊടുത്തു. ഒടുവിൽ ഇത് സുരേശന്റെ ഭാര്യ മൊബൈലിൽ നിന്ന് കൈയോടെ പൊക്കിയതോടെയാണ് സ്ഥിതി വഷളായതും കാര്യങ്ങൾ കൈവിട്ട് പോയതും.

സിപിഎം നീലേശ്വരം ഏസി അംഗവും ദേശാഭിമാനി കണ്ണൂർ എഡിഷൻ പാക്കിങ് ജീവനക്കാരനുമായ സുരേശനും ഇതേ ഏ.സിക്ക് കീഴിലുള്ള എൽസിയിലെ ഒരു യുവതിയുമായി കഴിഞ്ഞ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. സിഡിഎസ് ചുമതല കൂടി വഹിക്കുന്ന യുവതിയുമായി സുരേശൻ ആദ്യം സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിൽ ആവുകയും ആയിരുന്നു. ഇതോടെ ഇരുവരും തമ്മിൽ കമ്മിറ്റിയുടെ പേരിലും പാർട്ടി യോഗങ്ങളുടെ പേരിലും കാണുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും പതിവായി മാറി. എസിയിൽ നിന്ന് എൽസിയുടെ ചുമതല കൂടി സുരേശന് ലഭിച്ചതോടെ ഫോൺവിളികളും പതിവായി. ഇരുവരും തമ്മിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കാനും വാട്‌സാപ്പിൽ ചാറ്റ് ചെയ്യാനും തുടങ്ങി.

ആദ്യം പാർട്ടിയിലെ ചിലർക്ക് ഉണ്ടായിരുന്ന സംശയം പിന്നീട് ഇരുവരുടേയും വീട്ടുകാർക്കും രൂപപ്പെട്ടു. യുവതിയുടെ ഭർത്താവിനും സുരേശന്റെ ഭാര്യക്കും സംശയം ബലപ്പെട്ടുവന്നെങ്കിലും ഇവർക്ക് ഇത് സ്ഥാപിക്കാൻ തെളിവൊന്നും ഇല്ലായിരുന്നു. പല തവണ വഴിവിട്ട ബന്ധം അവസാനിപ്പിക്കണം എന്ന സുകേശന്റെ ഭാര്യ ആവശ്യപ്പട്ടെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. നേരത്തെ ഈ യുവതിക്ക് ഏര്യാകമ്മിറ്റിയിലെ മറ്റൊരു നേതാവുമായി പ്രണയമുണ്ടായിരുന്നു. ഇതിൽ യുവതിയുടെ ഭർത്താവും മറ്റും ഇടപെട്ട് താക്കീത് നൽകിയതോടെ ആ നേതാവ് ഒഴിഞ്ഞുമാറി. ഇതോടെയാണ് സുരേശനുമായി അടുക്കുന്നത്.

രാത്രി വൈകിയും കമ്മിറ്റിയുടെ പേരിൽ ഇരുവരും കാണുന്നത് പതിവായിരുന്നു. വീട്ടിൽ സ്വന്തം ഭാര്യയോട് പോലും മിണ്ടുന്നത് സുരേശൻ നിർത്തി. അത്യാവശ്യത്തിന് മാത്രമായി പിന്നീട് ഭാര്യയും ഭർത്താവുമായുള്ള സംസാരം. ഇതോടെ സുരേശന്റെ ഭാര്യ കടുത്ത മാനസിക സമ്മർദ്ദത്തിലായി. പാർട്ടി നേതാക്കളെ അറിയിച്ചെങ്കിലും സ്ത്രീ വിഷയമായതിനാലും ഇരുവരും പരസ്പരസമ്മതത്തോടെയുള്ള ബന്ധമായത്‌കൊണ്ടും ആരും ഇതിൽ ഇടപെട്ടില്ല. അടുത്ത പാർട്ടി സുഹൃത്തു്കകളോടും പരാതി പറഞ്ഞെങ്കിലും തെളിവൊന്നും ഇല്ലാതിരുന്നതിനാൽ താക്കീത് ചെയ്യാൻ പോലും ആരും തയ്യാറായില്ല.

ഇതിനിടയിലാണ് യുവതി സുരേശന് അയച്ച നഗ്ന ചിത്രം ഭാര്യയുടെ കണ്ണിൽ പെട്ടത്. ഇതോടെ ഇത് സഹിതം നേതാക്കൾക്ക് പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് സുരേശനെതിരെയും യുവതിക്കെതിരെയും നടപടി വന്നത്. പാർട്ടി ഏസിയിൽ നിന്ന് സുരേശനെ തരംതാഴ്‌ത്തി. യുവതിയെ സിഡിഎസിൽ നിന്ന് പുറത്താക്കിയെങ്കിലും പാർട്ടി എൽസിയിൽ നിലനിർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP