Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ് വധക്കേസിലെ പ്രതിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്ക് വീണ്ടും സിപിഎമ്മിന്റെ പ്രത്യുപകാരം; എൻആർഎച്ച്എം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ പദവിയിൽ ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയത് ആരോഗ്യമന്ത്രിയുടെ അറിവോടെയോ? ഡോ.കെ.വി.ലതീഷിനെ വെള്ളപൂശി വീണ്ടും ഉന്നതകസേരയിൽ ഇരുത്താനുള്ള ഉത്തരവ് വിവാദത്തിലേക്ക്

പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ് വധക്കേസിലെ പ്രതിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്ക് വീണ്ടും സിപിഎമ്മിന്റെ പ്രത്യുപകാരം; എൻആർഎച്ച്എം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ പദവിയിൽ ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയത് ആരോഗ്യമന്ത്രിയുടെ അറിവോടെയോ? ഡോ.കെ.വി.ലതീഷിനെ വെള്ളപൂശി വീണ്ടും ഉന്നതകസേരയിൽ ഇരുത്താനുള്ള ഉത്തരവ് വിവാദത്തിലേക്ക്

ഷാജി കുര്യാക്കോസ്

കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ വധക്കേസിലെ മുഖ്യപ്രതി വിക്രമന് വ്യാജമെഡിക്കൽ റിപ്പോർട്ട് നൽകിയ ഡോക്ടർക്ക് ദേശീയ ആരോഗ്യ മിഷൻ പ്രോഗ്രാം മാനജേർ പദവിയിൽ കാലാവധി നീട്ടിക്കൊടുത്ത് ഇടതുസർക്കാരിന്റെ പ്രത്യുപകാരം.കതിരൂർ കേസിൽ സിബിഐയുടെ വിമർശനത്തിനും വകുപ്പ് തല നടപടിക്കും വിധേയനായ ഡോ.കെ.വി.ലതീഷിനാണ് കാലാവധി നീട്ടിക്കൊടുത്തത്.

കണ്ണൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ലതീഷിന് 2016 ൽ് ഇടതുസർക്കാർ ഉന്നതസ്ഥാനം നൽകിയത് വിവാദമായിരുന്നു. ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് സിബിഐയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം വിക്രമന് വ്യാജ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയതിന്റെ രേഖയും പുറത്തായി.

കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനായിരിക്കുമ്പോഴായാണ് ലതീഷിനെ ജില്ലാ പ്രോഗ്രാം മാനേജറായി നിയമിക്കുന്നത്. ലതീഷിനെതിരേ നടപടിക്ക് നിർദ്ദേശംനൽകിയ അണ്ടർസെക്രട്ടറി കെ.എസ്. വിജയശ്രീ തന്നെയാണ് പ്രോഗ്രാം മാനേജറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയത്.

വിക്രമൻ മദ്യത്തിന് അടിമയാണെന്നും വർഷങ്ങളായി തന്റെ കീഴിൽ ചികിത്സയിലാണെന്നുമുള്ള റിപ്പോർട്ടാണ് ലതീഷ് നൽകിയത്. ജില്ലാ ആശുപത്രി സൂപ്രണ്ടും സിബിഐയെ അറിയിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിബിഐ.യുടെ വിലയിരുത്തിയത്. ഇതിനുശേഷം, സിബിഐ. അന്വേഷണസംഘം ലതീഷിൽനിന്ന് മൊഴിയെടക്കുകയും ചെയ്തിരുന്നു.ജില്ലാ ആശുപത്രിയുടെ ലെറ്റർപാഡ് ഉപയോഗിക്കാൻ ലതീഷിന് അധികാരമില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സിബിഐ.ക്ക് വിശദീകരണംനൽകി.

മറ്റുചില വ്യാജരേഖകൾകൂടി നിർമ്മിച്ചുനൽകിയെന്ന പരാതിയും ലതീഷിന്റെ പേരിലുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ സിബിഐ.ക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ലതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അഞ്ചുതവണ കത്ത് നൽകിയിട്ടുണ്ട്.

ഇക്കാര്യങ്ങളെല്ലാം അട്ടിമറിച്ചാണ് ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം ലതീഷിനെ എൻ.ആർ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജറായി നിയമിച്ചത്. അതേസമയം, വിക്രമന് നിംഹാൻസിൽ ചികിത്സ നേടുന്നതിനുള്ള കത്ത് നൽകുക മാത്രമാണ് ചെയ്തതെന്ന്ാണ ഡോ. ലതീഷിന്റെ വിശദീകരണം. ഇക്കാര്യം സിബിഐ.യെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ കത്ത് അനുസരിച്ച് നിംഹാൻസിൽ വിക്രമൻ ചികിത്സതേടിയതാണ്.

വിക്രമന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി ഡോ. ലതീഷ് കത്ത് തയ്യാറാക്കിയത് കണ്ണൂർ ജില്ലാ ഹോസ്പിറ്റലിന്റെ ലെറ്റർ ഹെഡിൽ ആയിരുന്നു.സി ബി ഐ അന്വേഷണത്തിൽ 22/6/14 ന് വിക്രമൻ അഡ്‌മിറ്റായ രേഖകൾ കണ്ടെടുക്കാൻ കഴിയാത്തതിനാൽ വ്യാജ സർട്ടിഫിക്കറ്റാണ് എന്ന് കണ്ടെത്തുകയും ആരോഗ്യവകുപ്പിന്റെ വിജിലൻസ് വകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

മനോജ് വധത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപങ്ക് വഹിച്ചത് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനാണെന്ന് ഒന്നാംപ്രതി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് വിക്രമന് മാനസികവിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ പാർട്ടി നടത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ.എം.ഒയും സിപിഎം അനുഭാവിയുമായിരുന്ന ഡോ. ലതീഷിനെ ഉപയോഗപ്പെടുത്തിയാണ് വിക്രമന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രേഖകൾ ഉണ്ടാക്കിയത്.

ഇത് മനസ്സിലാക്കിയ സിബിഐ അന്വേഷണസംഘം ഡോ. ലതീഷിനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴും ഡോ. ലതീഷ് സിബിഐയുടെ നിരീക്ഷണത്തിലാണ്. വിക്രമന് നിംഹാൻസിലേക്ക് റഫറൻസ് കത്ത് നൽകിയത് ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും സിബിഐക്ക് വ്യക്തമായിരുന്നു.

പി.ജയരാജനെതിരെ വിക്രമൻ നൽകിയ മൊഴിയുടെ സാധുത ഇല്ലാതാക്കാൻ വിക്രമന് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഇതിന് കൂട്ടുനിന്ന ഡോക്ടർ ലതീഷിന് പ്രത്യുപകാരമായി ഇടതുസർക്കാർ ആരോഗ്യവകുപ്പിലെ ഉന്നത പദവിയായ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരുടെ സ്ഥാനം നൽകുകയായിരുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ ജില്ലയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള പദവിയാണിത്.

കെ.വി.ലതീഷിനെതിരെയുള്ള മറ്റ് ആരോപണങ്ങൾ

2013 ൽ ആണ് ഡോ: ലതീഷ് ആരോഗ്യവകുപ്പിന്റെ കീഴിൽ ജോലിയിൽ പ്രവേശിക്കുന്നത്.അതിന് മുൻപ് കണ്ണാടിപ്പറമ്പ് എന്ന സ്ഥലത്ത് ആശ്രയ പോളിക്ലിനിക് നടത്തി വന്നിരുന്നു.ആരോഗ്യ വകുപ്പിൽ നിയമനം നേടിയതിന് ശേഷവും സ്വകാര്യ പ്രാക്ടീസ് തുടർന്ന ഡോക്ടർ തന്റെ യോഗ്യത MBBS ,PGDMCH എന്ന് രേഖപ്പെടുത്തിയിരുന്നു.ഡോക്ടർ രേഖപ്പെടുത്തിയ അധിക യോഗ്യത വ്യാജമാണ് എന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ.സരിത ആർ എൽ ആയിരുന്നു.

കൂടാതെ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നും ഡോക്ടർ ഏത് കോളേജിൽ നിന്നു മാണ് ബിരുദം നേടിയത് എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ ചെറുപുഴ സ്വദേശി കാഞ്ഞിരങ്ങാടൻ സന്തോഷ് തന്റെ മകളുടെ സംരക്ഷണമാവശ്യപ്പെട്ട് കണ്ണൂർ കുടുംബ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ഡോക്ടർ എതിർ ഭാഗവുമായി ചേർന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്നതായിരുന്നു സന്തോഷിന്റെ പരാതി.

വ്യാജ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തിരിച്ചടി നേരിട്ട സന്തോഷ് ഡോക്ടർക്കെതിരെ വിവിധ കുറ്റങ്ങൾ ആരോപിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു. സന്തോഷിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

വ്യാജ ഡിഗ്രി കാണിച്ച് ചികിത്സ നടത്തുകയും ഒന്നിൽ കൂടുതൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുകയും അതിന് സർക്കാരിന്റെ സീലും ഔദ്യോഗീക പദവിയും ഉപയോഗിക്കുകയും ചെയ്ത ഉദ്യോഗസ്ഥന് ആരോഗ്യ വകുപ്പ് നൽകിയത് കർശന താക്കീത് മാത്രമെന്നത്് വിരോധാഭാസമായി തുടരുന്നു.

വകുപ്പ് തല ശിക്ഷാനടപടി സ്വീകരിച്ച ഡോക്ടർ ലതീഷിന്റെ ജില്ലാ പ്രാഗ്രാം മാനേജറായി നിയമിച്ചതിനെതിരെ സന്തോഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.കഴിഞ്ഞ വർഷം ഡിസംബർ 8 ന് ഹൈക്കോടതി നോട്ടീസ് കൈപ്പറ്റിയ ആരോഗ്യവകുപ്പ് ,കോടതി നടപടികളെ മുഖവിലക്കെടുക്കാതെ ഡോ. ലതീഷിന്റെ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ്..അതിനിടെ പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP