Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദളിത് യുവതിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; ഗർഭിണിയാണെന്നറിഞ്ഞപ്പോൾ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമവും; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് പൊലീസും

ദളിത് യുവതിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; ഗർഭിണിയാണെന്നറിഞ്ഞപ്പോൾ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമവും; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് പൊലീസും

ജംഷാദ് മലപ്പുറം

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയുടെ വീട്ടിലെത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭർഭിണിയാക്കിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മലപ്പുറം മങ്കട വടക്കാങ്ങര സ്വദേശിയും മക്കരപ്പറമ്പ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിൻ വേങ്ങശ്ശേരിയെ(37) പെരിന്തൽമണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിൽ ഇന്നാണ് അറസ്റ്റ് ചെയ്തത്.

2020 മാർച്ച് മുതൽ യുവതി താമസിക്കുന്ന വീട്ടിലെത്തി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് അന്യായകാരി ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ പ്രതി നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് അവശനിലയിലായ യുവതിയെ സമീപവാസികൾ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. തുടർന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കേസിന്റെ അന്വേഷണം പെരിന്തൽമണ്ണ ഏ എസ് പി ഹേമലത ഐപിഎസ് ഏറ്റെടുക്കുകയാണ് ഉണ്ടായത്. മഞ്ചേരി എസ് സി എസ് ടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെരിന്തൽമണ്ണ ഏ എസ് പി ഹേമലത ഐിഎസ് നേതൃത്വത്തിൽ മങ്കട ഇൻസ്പെക്ടർ സി എൻ സുകുമാരൻ, മങ്കട എസ് ഐ പ്രദീപ്കുമാർ ബി, പെരിന്തൽമണ്ണ ഏഎസ്‌പിയുടെ ഇൻവെസ്റ്റിഗേഷൻ സ്‌കോഡ് അംഗങ്ങളായ സബ്ഇൻസ്പെക്ടർ സതീഷ് കുമാർ കെ, ശശികുമാർ കെ, ശ്രീകുമാർ ടി, കൃഷ്ണകുമാർ, മനോജ്, മങ്കട സ്റ്റേഷനിലെ സിപിഒമാരായ രഘുനാഥ് ,രാജീവ്, നസീർ കൂട്ടിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേ സമയം മക്കരപ്പറമ്പിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിൻ വേങ്ങശ്ശേരിയുടെ അറസ്റ്റ് വൈകുന്നതിൽ ദുരുഹതയുണ്ടെന്നാരോപിച്ചും ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എപി ഉണ്ണിക്കൃഷ്ണൻ രംഗത്തുവന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അദ്ദേഹം ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഭരണ സ്വാധീനത്താൽ ഒരുപ്രതി രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. ഇരയായ കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും നീതി ഉറപ്പാക്കണമെന്നും എ.പി ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP