Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളെല്ലാവരും എന്റെ കൂടെ ബാങ്കിൽ വന്നാലെ ഇനി ഫണ്ട് വരുകയുള്ളു; ആധാർ ബന്ധിപ്പിക്കണം എന്ന് പറഞ്ഞ് ഒപ്പിട്ട് വാങ്ങി സിപിഐ നേതാവ് തട്ടിയത് ഒൻപത് ലക്ഷം രൂപ; മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീർ തട്ടിയെടുത്തത് പാവപ്പെട്ട ആദിവാസികൾക്ക് ലൈഫ് മിഷനിൽ നിന്ന് അനുവദിച്ച പണം; ഒൻപത് ലക്ഷം രൂപ തട്ടിയത് പുറത്ത് പറയാതിരിക്കാൻ പിച്ചക്കാശായി 500 രൂപ വിതരണവും; സംഭവം പുറത്തായപ്പോൾ ഒത്തുതീർപ്പ് ശ്രമവുമായി എത്തിയ നേതാവിനെ കണ്ടം വഴി ഓടിച്ച് ആദിവാസി സമൂഹം

നിങ്ങളെല്ലാവരും എന്റെ കൂടെ ബാങ്കിൽ വന്നാലെ ഇനി ഫണ്ട് വരുകയുള്ളു; ആധാർ ബന്ധിപ്പിക്കണം എന്ന് പറഞ്ഞ് ഒപ്പിട്ട് വാങ്ങി സിപിഐ നേതാവ് തട്ടിയത് ഒൻപത് ലക്ഷം രൂപ; മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീർ തട്ടിയെടുത്തത് പാവപ്പെട്ട ആദിവാസികൾക്ക് ലൈഫ് മിഷനിൽ നിന്ന് അനുവദിച്ച പണം; ഒൻപത് ലക്ഷം രൂപ തട്ടിയത് പുറത്ത് പറയാതിരിക്കാൻ പിച്ചക്കാശായി 500 രൂപ വിതരണവും; സംഭവം പുറത്തായപ്പോൾ ഒത്തുതീർപ്പ് ശ്രമവുമായി എത്തിയ നേതാവിനെ കണ്ടം വഴി ഓടിച്ച് ആദിവാസി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാവപ്പെട്ടവർക്കും പ്രത്യേകിച്ച് ആദിവാസി സമൂഹത്തിന് ഇന്നും ബാങ്ക് സംബന്ധമായ ഇടപാടുകളെ കുറിച്ച് വ്യക്തമായ ധാരണയില്ല. ഇതിന് പലപ്പോഴും അവരെ സഹായക്കുന്നത് മറ്റുള്ളവരും പ്രത്യേകിച്ച് ജനപ്രതിനിധികളുമാണ്. എന്നാൽ ആദിവാസികളുൾപ്പെട്ട ജനസമൂഹത്തിന്റെ അറിവില്ലായ്മയെ പോലും ചൂഷണം ചെയ്ത് സ്വന്തം കീശ വീർപ്പിക്കുന്ന ജനപ്രതിനിധികളും നമ്മുടെ നാട്ടിൽ കുറവല്ല. അത്തരത്തിൽ ഒരു പറഞ്ഞ് പറ്റിക്കലിന്റെ വാർത്തയാണ് അട്ടപ്പാടിയിൽ നിന്നും പുറത്ത് വരുന്നത്.അട്ടപ്പാടിയിലെ ആദിവാസികളെ കബളിപ്പിച്ച് പണം തട്ടിയിരിക്കുകയാണ് സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും നിലമ്പൂർ നഗരസഭ കൗൺസിലറുമായ പി.എം ബഷീർ.

ട്രൈബൽ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഭൂതുവഴി ഊരിലെ ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകാൻ നിലമ്പൂർ സ്വദേശിയായ അബ്ദുൽ ഗഫൂർ ആദിവാസികളുമായി കരാർ ഉണ്ടാക്കിയിരുന്നു.കരാർ പ്രകാരം മുഴുവൻ തുകയും നൽകി.എന്നാൽ 7 കുടുംബങ്ങളെ ബാങ്കിലെത്തിച്ച് സിപിഐ നേതാവായ ബഷീർ ഒരോരുത്തരുടെ അക്കൗണ്ടിൽനിന്നും 128500രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.ഐ.റ്റി.ഡി.പി പ്രേജക്ട് ഓഫീസർ പരാതി അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപെട്ട് മലപ്പുറം എസ്‌പിക്ക് കത്തുനൽകി. കെട്ടിടങ്ങളുടെ കരാറുകാരനായ സ്വന്തം സുഹൃത്തിന് നൽകാൻ എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കരാറുകാരനെന്ന വ്യാജേന സുഹൃത്തിനെ മുൻ നിർത്തി ഇയാൾ തന്നെയാണ് എല്ലാത്തിനും പിന്നിൽ എന്നാണ് ആദിവാസികളുടെ ആരോപണം.

ആദിവാസികൾക്ക് വീട് നിർമ്മിക്കുന്നതിന് ഐടിഡിപിക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിൽ നിന്നും പണം അനുവദിക്കുന്നുണ്ട്. ഈ പണമാണ് ഇപ്പോൾ ബഷീർ തട്ടിയെടുത്തത്. ഏകദേശം 15 വീടുകളുടെ കരാർ ഉണ്ടായിരുന്നു. നിങ്ങൾക്ക് സർക്കാർ നൽകുന്ന പണം ലഭിക്കണമെങ്കിൽ അക്കൗണ്ട് വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണം എന്ന് പറഞ്ഞാണ് ഇവരെ കൊണ്ട് പോയത്. എന്നാൽ ഇതിൽ 7 വീട്ടുകാർ മാത്രമെ ബഷീർ പറഞ്ഞത് വിശ്വസിച്ച് ഒപ്പം പോയുള്ളു.

ബാങ്കിൽ നിന്നും പിൻവലിക്കാനുള്ള 1,28,500 രൂപ ഓരോരുത്തരുടേയും അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെട്ട പേ ഇൻ സ്ലിപ്പിൽ രേഖപ്പെടുത്തിയ ശേഷം ഇയാൾ ഇവരെ ബാങ്കിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഒപ്പിടിച്ചത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് അക്കൗണ്ടിൽ പൈസ കയറുന്നതിനാണ് എന്ന് വിശ്വസിപ്പിച്ച ശേഷം ഓരോരുത്തർക്കും ഇത് നിങ്ങളുടെ കൂലി എന്ന് പറഞ്ഞ് 500 രൂപ വീതം നൽകിയ ശേഷം ഇതൊന്നും ആരോടും പറയരുത് എന്ന് ചട്ടംകെട്ടുകയും ചെയ്തു. ബഷീറിന്റെ വാക്ക് വിശ്വസിച്ചിരുന്നെങ്കിലും ഇയാൾ എത്തിയില്ല.ലൈഫ് മിഷൻ പ്രകാരം ആദിവാസികളുടെ അകൗണ്ടിലേക്ക് വന്ന പണമാണ് കബളിപ്പിച്ച് തട്ടിയെടുത്തതെന്നാണ് പരാതി.എന്നാൽ തന്റെ സുഹ്രത്തായ കരാറുകരൻ ഗഫൂറിന് ലഭികാനുള്ള പണമാണ് തന്റെ അകൗണ്ടിലേക്ക് മാറ്റിയതെന്നാണ് പി.എം ബഷീറിന്റെ വിശദീകരണം.

കരാറുകാരനായ സുഹൃത്തിന് അക്കൗണ്ട് ഇല്ലാത്തതിനാൽ ആണ് തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് എന്നാണ് ബഷീർ പറയുന്നത്. എന്നാൽ മുൻപ് ചെയ്ത പണികളുടെ പണം ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ആദിവാസികൾക്ക് വീട് വയ്ക്കാൻ ഐടിഡിപി നൽകിയ ഗഡുവിൽ പറയുന്ന തുക തനിക്ക് ലഭിച്ചില്ല എന്നാണ് ഗഫൂർ പറയുന്നത്. ഉപഭോക്താക്കളായ ആദിവാസികൾക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ട സഹായം ഇത്തരത്തിൽ നൽകുമ്പോൾ ഐ.ടി.ഡി.പി നേരിട്ട് കരാർ നൽകാതെ നേരിട്ട് ആദിവാസികളുടെ അക്കൗണ്ടിൽ എത്തിക്കുകയാണ് ചെയ്യുന്നത്. മുൻപ് പല കരാറുകാരും നേരിട്ട് ലഭിക്കുന്ന പണം വേണ്ടപോലെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാതെ തട്ടിപ്പുകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.

ഇത്തരം സംഭവങ്ങൾ പതിവായതോടെയാണ് പഞ്ചായത്ത് നേരിട്ട് ഇടപെട്ട് പല കോൺട്രാക്ടർമാർക്കും നേരിട്ട് പണം എത്തിക്കുകയും വീട് നിർമ്മാണം പൂർത്തിയാക്കിയതും. സംഭവം പുറത്തായതോടെ വലിയ രീതിയിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങളും സിപിഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ആദ്യ അഗളി ട്രൈബൽ പൊലീസ് സ്‌റ്റേഷനിലും ജില്ലാ കളക്ടറുടെ ഓഫീസിലും ഉൾപ്പടെ പരാതി നൽകിയെങ്കിലും ഭരണക്ഷിയിലെ രണ്ടാമത്തെ പാർട്ടി എന്ന സ്വാധീനം സിപിഐ ഉപയോഗിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ ഒത്തുതീർപ്പിന് ശ്രമം നടത്തി സിപിഐ നേതൃത്വം രംഗത്ത് വന്നു.

ഇതിന് മുൻപ് ഇത്തരം സംഭവങ്ങളിൽ ഇവർ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നത് ഉൾപ്പടെയുള്ള രീതികൾ സ്വീകരിച്ചിരുന്നു. പണം തിരികെ നൽകാം പരാതി പിൻവലിക്കണം എന്ന് സിപിഐ നേതാക്കൾ ആദിവാസ ഊരിലെത്തി ആവശ്യപ്പെട്ടെങ്കിലും വഴങ്ങാൻ ഇവർ തയ്യാറായില്ല. തങ്ങളുടെ തട്ടിച്ചെടുത്ത പണം തിരികെ ലഭിക്കണം പിന്നെ ഇത്തരം ഹീനമായ ഒരു പ്രവർത്തി ചെയ്ത ബഷീറിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്നതുമാണ് ആദിവാസികൾ ഉന്നയിക്കുന്ന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP