Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; ചികിത്സയിലിരിക്കെ മരിച്ചതുകൊല്ലം വാളത്തുങ്കൽ സ്വദേശി ത്യാഗരാജൻ; അന്ത്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെ ഇന്ന് വൈകിട്ടോടെ; കൊല്ലത്ത് മുങ്ങി മരിടച്ച വൃദ്ധയുടെ കോവിഡ് ഫലവും പോസിറ്റീവ്; കൊല്ലത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് കോവിഡ് മരണം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. കൊല്ലം വാളത്തുങ്കൽ സ്വദേശി ത്യാഗരാജനാണ് മരിച്ചത്. ഇയാൾക്ക് 74 വയസായിരുന്നു.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ സ്ഥിതി ഗുരുതരമായിരുന്നു.അതേസമയം കഴിഞ്ഞ ദിവസം മുങ്ങി മരിച്ച വൃദ്ധയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ഗൗരി കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവർക്ക് 75 വയസായിരുന്നു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാന്നൂറ് കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 435 പേരിൽ 206 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സിഐ.എസ്.എഫ് ജവാനും രോഗബാധിതരായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 435 പേരിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP