Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത

വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊയിലാണ്ടിയിലെ ചേമഞ്ചേരിയിൽ ദമ്പതികളെ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വെണ്ണിപുറത്ത് അശോക് കുമാർ (ഉണ്ണി 43), ഭാര്യ അനുരാജ് (33) എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ ബന്ധുക്കളാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അപ്രതീക്ഷിതമായി നടന്ന ദമ്പതികളുടെ ആത്മഹത്യ നാടിനെ നടുക്കിയിരുന്നു.

അതേസമയം ഇരുവരുടെയും ആത്മഹത്യയ്ക്ക് യഥാർത്ഥ കാരണമെന്തെന്ന് അടുത്ത ബന്ധുക്കൾക്കു പോലും ഇതുവരെ മനസ്സിലായിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. തിരുവനന്തപുരം വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റായിരുന്നു അശോക് കുമാർ. പൊലീസ് ഇന്റലിജൻസ് വിംഗിൽ ട്രെയിനിയാണ് അനുരാജ്. അതമസമയം അനുരാജിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. അനുരാജിന്റെ കാലിന് വേദനയുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും അശോക് കുമാറിന്റെ ചേമഞ്ചേരിയിലെ കുടുംബ വീട്ടിലായിരുന്നു താമസം. പൊലീസിലെ ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്നുള്ള ആശങ്കയിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. എന്നാൽ അത്തരത്തിലൊരു ആശങ്ക ഇവർക്കുള്ളതായി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പുറത്തു പ്രചരിച്ച രീതിയിലുള്ള അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.ഇരുവരും തമ്മിൽ വലിയ സ്നേഹത്തിലാണ് കഴിഞ്ഞു വന്നത്.

വീട്ടിലെ ജോലികളും മറ്റു പ്രവർത്തനങ്ങളുമൊക്കെ അനു തന്നെയാണ് ചെയ്തിരുന്നതും. ഇരുവരും ചേർന്ന് പുറത്ത് പോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും അനുവിന് അസുഖമുള്ളതായി തോന്നിട്ടയിട്ടില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അതേസമയം അശമാക് കുമാറും അനുരാജും അയൽപക്കത്തുള്ളവരുമായി വലിയ ബന്ധങ്ങളൊന്നും പുലർത്തിയിരുന്നില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ആറുമാസമായി അശോക് കുമാർ ജോലിക്കു പോകുന്നുണ്ടായിരുന്നില്ല എന്നാണ് വിവരം.

അതേസമയം ജോലിക്കു പോകാതിരിക്കുന്നതിന്റെ കാരണമൊന്നും ഇവർ മറ്റാരോടും പറഞ്ഞിരുന്നുമില്ല. മാത്രമല്ല അശോക് കുമാറും അനുവും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. മരണം നടന്നതിനു പിന്നാലെ ഇവരുടെ വിവാഹ രജിസ്ട്രേഷൻ കണ്ടുപിടിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചെങ്കിലും അതിനുകഴിഞ്ഞില്ലെന്നാണ് വിവരം. മറ്റാരുമായും പന്ധം പുലർത്താത്തതു കൊണ്ടുതന്നെ കഴിഞ്ഞ ദിവസം മരണവാർത്ത അനുവിന്റെ വീട്ടുകാരെ അറിയിക്കാൻ വൈകിയിരുന്നു.

അനുവിന്റെ വീട്ടുകാരുടെ ഫോൺ നമ്പർ പോലും മറ്റാർക്കും അറിഞ്ഞുകൂടയിരുന്നു എന്നും നാട്ടുകാർ പറയുന്നുണ്ട്. പരേതനായ വെണ്ണിപുറത്ത് മാധവൻ നായരുടെയും ദേവി അമ്മയുടെയും മകനാണ് അശോക് കുമാർ. അനുരാജ് ഇടുക്കി സ്വദേശിയാണ്. ഇടുക്കിയിൽ നിന്ന് അശോക് കുമാർ അനുവിനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സൂസിയാണ് അനുവിന്റെ മാതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP