Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ നിന്നും നാട്ടിലേക്ക് പോന്നപ്പോൾ ഒപ്പം കൂട്ടിയ ജോലിക്കാരിയുടെ കയ്യിൽ ഏൽപ്പിച്ചത് 13 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ ഉൾപ്പെട്ട ബാഗ്; വിമാനത്താവളത്തിലിറങ്ങിയ തൊഴിലുടമ ശൗചാലയത്തിലേക്ക് പോയ തക്കം നോക്കി വേലക്കാരിയും ഭർത്താവും ബാഗുമായി മുങ്ങി: തൊഴിലുടമയുടെ പരാതിയിൽ ദമ്പതിമാർ പിടിയിൽ

ദുബായിൽ നിന്നും നാട്ടിലേക്ക് പോന്നപ്പോൾ ഒപ്പം കൂട്ടിയ ജോലിക്കാരിയുടെ കയ്യിൽ ഏൽപ്പിച്ചത് 13 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ ഉൾപ്പെട്ട ബാഗ്; വിമാനത്താവളത്തിലിറങ്ങിയ തൊഴിലുടമ ശൗചാലയത്തിലേക്ക് പോയ തക്കം നോക്കി വേലക്കാരിയും ഭർത്താവും ബാഗുമായി മുങ്ങി: തൊഴിലുടമയുടെ പരാതിയിൽ ദമ്പതിമാർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

എടക്കര: തൊഴിലുടമയുടെ ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗുമായി മുങ്ങിയ ജോലിക്കാരിയേയും ഭർത്താവിനെയും പൊലീസ് പിടികൂടി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും മുങ്ങിയ വഴിക്കടവ് കാരക്കോട് ആനക്കല്ലൻ ഹസീന (35), രണ്ടാം ഭർത്താവ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് പുഴക്കരക്കല്ലിൽ സിദ്ദീഖ് (30) എന്നിവരെയാണ് വഴിക്കടവ് പൊലീസ് പിടികൂടിയത്.

ദുബായിൽ ബിസിനസ് നടത്തുന്ന കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിൽ ഷംസുദ്ദീന്റെ വിലപിടിപ്പുള്ള ബാഗാണ് ഇവർ മോഷ്ടിച്ചത്. ഷംസുദ്ദീന്റെ ദുബായിലെ വീട്ടിലേക്ക് ജോലിക്കായിപ്പോയ ഹസീന ജനുവരി 23-ന് ഷംസുദ്ദീന്റെ കൂടെ നാട്ടിലേക്ക് തിരിച്ചുപോന്നിരുന്നു. യാത്രാ വേളയിൽ ഷംസുദ്ദീൻ സൂക്ഷിക്കാൻ ഏൽപ്പിച്ച വിലകൂടിയ വസ്ത്രങ്ങൾ, സ്വർണാഭരണം, സുഗന്ധദ്രവ്യങ്ങൾ, ലാപ്ടോപ്പ്, ഐഫോൺ ഉൾപ്പെടെ 13 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ ഉൾപ്പെട്ട ബാഗ് ഹസീനയെ ഏൽപ്പിച്ചിരുന്നു. വിമാനത്താവളത്തിലിറങ്ങിയ ഉടൻ ഹസീന തന്നെ കാത്തു നിന്ന ഭർത്താവുമൊത്ത് ബാഗുമായി കടന്നു കളയുകയായിരുന്നു.

പുലർച്ചെ മൂന്നുമണിക്കാണ് ഇവർ കരിപ്പൂരിൽ വിമാനമിറങ്ങിയത്. ഹസീനയെ കൂട്ടിക്കൊണ്ടുപോകാൻ ഈ സമയം സിദ്ദീഖ് വിമാനത്താവളത്തിൽ എത്തിയിരുന്നു. ഷംസുദ്ദീൻ ശൗചാലയത്തിലേക്ക് പോയ തക്കംനോക്കി രണ്ടുപേരും ബാഗുമായി മുങ്ങി. പ്രതികൾ രണ്ട് സുഹൃത്തുക്കളുടെകൂടെ കാറിൽ മംഗലാപുരെത്തത്തി നാലുലക്ഷം രൂപയ്ക്ക് ആഭരണങ്ങൾ വിറ്റു. ഹസീനയുടെ കാരക്കോട്ടെ വീട്ടിൽനിന്ന് ലാപ്ടോപ്പ്, മൊബൈൽഫോൺ മുതലായവ കണ്ടെടുത്തു. നിലമ്പൂർ കോടതി ഇവരെ റിമാൻഡ്‌ചെയ്തു.

കഞ്ചാവ് വിൽപ്പന, അടിപിടി എന്നീ കേസുകളിൽ സിദ്ദീഖ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എസ്‌ഐമാരായ ബിനു, എം. അസൈനാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബൂബക്കർ, ടോണി, ജോബി, സിനി, സിവിൽ പൊലീസ് ഓഫീസർമാരായ എൻ.പി. സുനിൽ, ഇ.ജി. പ്രദീപ്, റിയാസ് ചീനി, ജയേഷ് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP