Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി സർക്കാരിനെതിരെ യുവാക്കളെ ഇളക്കി വിട്ടു; പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിന് ആളെ കൂട്ടാനും ചൂടും ചൂരും നൽകാനും പിന്നണി ശക്തികളായി; പൊലീസിന് നേരേ ശക്തമായി തിരിച്ചടിക്കാനും ആഹ്വാനം; പ്രവർത്തിച്ചുകൊണ്ടിരുന്നത് പ്രക്ഷോഭം കൊടുമ്പിരി കൊണ്ട തെക്ക്-കിഴക്കൻ ഡൽഹിയിലെ ഓഖ്‌ല കേന്ദ്രമാക്കി; രഹസ്യ വിവരം കിട്ടി പൊലീസ് തിരഞ്ഞെത്തി പരിശോധിച്ചപ്പോൾ വീട് നിറയെ ജിഹാദി സാഹിത്യം നിറച്ച രേഖകൾ; ഐഎസ് ഭീകരരുമായി നേരിട്ട് ബന്ധമുള്ള ദമ്പതികൾ ജാമിയ നഗറിൽ പിടിയിൽ

മോദി സർക്കാരിനെതിരെ യുവാക്കളെ ഇളക്കി വിട്ടു; പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിന് ആളെ കൂട്ടാനും ചൂടും ചൂരും നൽകാനും പിന്നണി ശക്തികളായി; പൊലീസിന് നേരേ ശക്തമായി തിരിച്ചടിക്കാനും ആഹ്വാനം; പ്രവർത്തിച്ചുകൊണ്ടിരുന്നത് പ്രക്ഷോഭം കൊടുമ്പിരി കൊണ്ട തെക്ക്-കിഴക്കൻ ഡൽഹിയിലെ ഓഖ്‌ല കേന്ദ്രമാക്കി; രഹസ്യ വിവരം കിട്ടി പൊലീസ് തിരഞ്ഞെത്തി പരിശോധിച്ചപ്പോൾ വീട് നിറയെ ജിഹാദി സാഹിത്യം നിറച്ച രേഖകൾ; ഐഎസ് ഭീകരരുമായി നേരിട്ട് ബന്ധമുള്ള ദമ്പതികൾ ജാമിയ നഗറിൽ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഐഎസ് ബന്ധമുള്ള ദമ്പതികളെ തെക്ക് -കിഴക്കൻ ഡൽഹിയിൽ നിന്നും പിടികൂടിയെന്ന് ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചു. ഖൊറാസാൻ മൊഡ്യൂളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന. ഓഖ്‌ല മേഖലയിലെ ജാമിയ നഗറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള പ്രക്ഷോഭത്തിന് ചൂടും ചൂരും നൽകിയെന്നതാണ് ഇവർക്കെതിരെയുള്ള മുഖ്യആരോപണം. ശക്തമായി തിരിച്ചടിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചുവെന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം.

ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. ജഹാൻജേബ് സാമി, ഹിന ബഷീർ ബേഗ് എന്നിവരാണ് ദമ്പതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പക്കൽ നിന്ന് ധാരാളം ജിഹാദി രേഖകൾ കിട്ടിയതായും പറയുന്നു. വിദേശത്തുള്ള മുതിർന്ന ഐഎസ് അംഗങ്ങളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇവരുടെ മൊബൈൽ കോൾ വിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. മൊഡ്യൂളിലെ മറ്റ് അംഗങ്ങളെ പിടികൂടാനും ശ്രമം തുടരുന്നു.

ഇന്റലിജൻസ് ബ്യൂറോ രഹസ്യവിവരം കൈമാറിയതിനെ തുടർന്നാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. എൻഐഎ അടക്കം നിരവധി ഏജൻസികളാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഓഖ്‌ലയിലെ ഷഹീൻബാഗ്, ജാമിയ എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്നുമാസമായി പൗരത്വ നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്നത്. 2019, ഡിസംബർ 15 ന് രാത്രി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ പൊലീസ് നടപടിയോടെയാണ് സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചത്.

പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭങ്ങൾ രാജ്യത്തെ തകർക്കാനാണെന്നും ഇതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആരോപിച്ചിരുന്നു. ജാമിയ മിലിയ സർവകലാശാലയിലും ഷഹീൻ ബാഗിലും സീലാംപുരിലും നടന്ന പ്രതിഷേധങ്ങൾ യാദൃച്ഛികമല്ല. രാജ്യത്തെ സൗഹാർദ അന്തരീക്ഷം തകർക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതിയിലൂടെ പ്രധാനമായും സർക്കാർ ലക്ഷ്യമിടുന്നത് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം നേരിട്ട് 31.12.2014 ന് മുമ്പ് വരെ ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മതവിശ്വാസികളായിട്ടുള്ള വിദേശികൾക്കാണെന്ന് കേന്ദ്രസർക്കാർ എടുത്തു പറയുന്നു. അതേസമയം ഇവിടങ്ങളിൽ ഭൂരിപക്ഷമായ മുസ്ലിം സമൂഹം മതപീഡനം നേരിടുനില്ല. അതുകൊണ്ട് ഇക്കൂട്ടർക്ക് ഈ പ്രത്യേക പരിഗണന നൽകുന്നില്ലെന്ന് മാത്രം.

അതേസമയം നിലവിലുള്ള നിയമം അനുസരിച്ച് പാക്കിസ്ഥാനി മുസൽമാനു പോലും ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. എൻആർസിയും പൗരത്വ നിയമവും രണ്ടാണെന്ന കാര്യമാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ അനധികൃതമായി കുടിയേറിയവരെ പോലും പുറത്താക്കാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന കാര്യവും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിയമത്തിന്റെ പേരിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് അമിത് ഷാ അടക്കമുള്ളവർ പറയുന്നത്. പ്രക്ഷോഭത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദങ്ങൾക്ക് ഐസ് ബന്ധമുള്ള ദമ്പതികളുടെ അറസ്റ്റോടെ ശക്തി കൂടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP