Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലിപ്പീൻസിലെ വീട്ടിൽ ഇന്ത്യക്കാരായ ദമ്പതിമാരെ വീട്ടിൽക്കയറി വെടിവെച്ച് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ; കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണത്തിനായി ഇന്ത്യ ഇടപെടണമെന്ന് സഹോദരൻ

ഫിലിപ്പീൻസിലെ വീട്ടിൽ ഇന്ത്യക്കാരായ ദമ്പതിമാരെ വീട്ടിൽക്കയറി വെടിവെച്ച് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ; കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണത്തിനായി ഇന്ത്യ ഇടപെടണമെന്ന് സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

മനില: ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാർ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ജലന്ധർ സ്വദേശികളായ സുഖ് വീന്ദർ സിങ്(41) ഭാര്യ കിരൺദീപ് കൗർ(33) എന്നിവരെയാണ് അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. തലസ്ഥാനനഗരിയായ മനിലയിലെ ദമ്പതിമാരുടെ വീട്ടിൽ ശനിയാഴ്ച രാത്രിയാണ് അജ്ഞാതൻ ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല.

ജലന്ധർ സ്വദേശിയായ സുഖ് വീന്ദർ സിങ് കഴിഞ്ഞ 19 വർഷമായി മനിലയിലാണ്. ഭാര്യ കിരൺദീപ് അടുത്തിടെയാണ് ഇവിടെയെത്തിയത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്ന സുഖ് വീന്ദറിന് നേരേ വീട്ടിൽ അതിക്രമിച്ചു കടന്ന അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ വീടിനകത്ത് കയറി കിരൺദീപിനെയും ഇയാൾ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുഖ് വീന്ദറിന്റെ സഹോദരൻ ലഖ് വീർ സിങും മനിലയിലാണ് താമസം. എന്നാൽ ഏതാനുംദിവസം മുൻപ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി ഇദ്ദേഹം പഞ്ചാബിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ഏറെനേരം വിളിച്ചിട്ടും ലഖ് വീറിന് സഹോദരനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇതോടെ മനിലയിലുള്ള ബന്ധുവിനോട് വീട്ടിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ബന്ധു വീട്ടിലെത്തിയതോടെയാണ് ദമ്പതിമാരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

കുടുംബവുമായി മനിലയിൽ ആർക്കും ശത്രുതയില്ലെന്നാണ് ലഖ് വീർ സിങ്ങിന്റെ പ്രതികരണം. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താനായി ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP