Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേബിൾ ടിവി ഓപ്പറേറ്റർമാർ എന്ന നാട്യത്തിൽ വീട്ടിൽ എത്തി; വൃദ്ധയെ കണ്ടതോടെ തലയ്ക്കടിച്ച് വീഴ്‌ത്തി സ്വർണം കവർന്നു; എൺപതുകാരിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് യുവദമ്പതികൾ; കേബിൾ റേറ്റ് സംസാസിക്കുന്ന നാട്യത്തിൽ തലയ്ക്കടിച്ച് വീഴ്‌ത്തി മാലയും ആഭരണങ്ങളുമായി കടന്നു; കൊച്ചി ഏലൂർ ജംഗ്ഷനു സമീപം നടന്ന കവർച്ച എല്ലാവരും കരുതിയിരിക്കേണ്ട സംഭവം

കേബിൾ ടിവി ഓപ്പറേറ്റർമാർ എന്ന നാട്യത്തിൽ വീട്ടിൽ എത്തി; വൃദ്ധയെ കണ്ടതോടെ തലയ്ക്കടിച്ച് വീഴ്‌ത്തി സ്വർണം കവർന്നു; എൺപതുകാരിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് യുവദമ്പതികൾ; കേബിൾ റേറ്റ് സംസാസിക്കുന്ന നാട്യത്തിൽ തലയ്ക്കടിച്ച് വീഴ്‌ത്തി മാലയും ആഭരണങ്ങളുമായി കടന്നു; കൊച്ചി ഏലൂർ ജംഗ്ഷനു സമീപം നടന്ന കവർച്ച എല്ലാവരും കരുതിയിരിക്കേണ്ട സംഭവം

ആർ പീയൂഷ്

കൊച്ചി: വൃദ്ധയെ തലയ്ക്കടിച്ച് വീഴ്‌ത്തി സ്വർണം കവർന്ന ദമ്പതികൾ അറസ്റ്റിൽ. കാഞ്ഞിരമറ്റം ചാലക്കപ്പാറ മാന്ദരമറ്റം വീട്ടിൽ എബിൻസ് (36)തമ്മനം അപ്പോളോ റോഡ് ഷാജി നിവാസിൽ മഞ്ജുഷ (32) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കേബിൾ ടി.വി ഓപ്പറേറ്റർമാർ എന്ന വ്യാജേനയാണ് ഇവർ വീട്ടിൽ എത്തിയത്.

ആറര പവൻ സ്വർണ്ണമാണ് എൺപതുകാരിയായ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്‌ത്തി കവർന്നത്. ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എരൂർ ലേബർ കോർണർ ജംഗ്ക്ഷന് സമീപം താമസിക്കുന്ന രഘുപതിക്കാണ് മോഷണതിനിടെ ഗുരുതരമായി പരിക്കേറ്റത്. മോഷ്ട്ടാക്കളായ ദമ്പതികൾ എത്തുമ്പോൾ രഘുപതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

സംസാരിക്കുന്നതിനിടെ എബിൻ ഇവരുടെ തലയ്ക്കടിച്ച് മാലയും കയ്യിൽ കിടന്ന ആഭരണങ്ങളുമായി കടക്കുകയായിരുന്നു. പുറത്തു കാത്തുനിന്ന മഞ്ജുഷയുടെ ഇരുചക്ര വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. എന്നാൽ ഇവർ വരുന്നതും പോകുന്നതും സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പൊലീസ് സി സി ടി വി ക്യാമറകൾ പരിശോധിച്ചത്. ഇതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. രഘുപതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ട്രായുടെ നിർദേശപ്രകാരം വീട്ടിലെ കേബിൾ കണക്ഷനിൽ അറ്റകുറ്റപ്പണികൾ ചെയ്യാനുണ്ടെന്നു പറഞ്ഞാണ് ഉച്ചയോടെ മോഷ്ടാക്കൾ എത്തിയത്. സമീപത്തെ സിസിടിവി ക്യാമറയിൽ മോഷ്ടാക്കൾ വരികയും പോവുകയും ചെയ്യുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. വിരമിച്ച അദ്ധ്യാപിക കൂടിയായ രഘുപതി മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. യുവതി വീടിന് പുറത്ത് കാത്തുനിന്നു. വീടിനകത്തു കയറിയ യുവാവ് വൃദ്ധയുടെ തലയ്ക്ക് ആയുധമുപയോഗിച്ച് അടിച്ചാണ് മുറിവേൽപിച്ചത്. കൈക്കും പരിക്കേറ്റിട്ടുണ്ട്. വൃദ്ധയുടെ കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ആറരപവനോളം വരുന്ന ആഭരണങ്ങൾ കവർന്ന് 10 മിനിറ്റിനകം യുവാവും യുവതിയും സ്ഥലം വിട്ടു.

ഇതിന് മുമ്പും ഇയാൾ ഈ വിഷയം പറഞ്ഞ് ഇതേ വീട്ടിൽ വന്നിരുന്നു. മുറിയുടെ ഭാഗത്തുന്ന അക്രമി, കേബിൾ വലിച്ചുപിടിക്കാൻ പറഞ്ഞ് രഘുപതിയെ വിളിച്ചു. അവർ കേബിൾ കൈകൊണ്ട് ഉയർത്തിപ്പിടിച്ചു നിൽക്കുമ്പോഴാണ് അക്രമി അവരെ തലയ്ക്കടിച്ച് വീഴ്‌ത്തിയത്. ആശുപത്രിയിലേക്ക് പോകവെ രഘുപതി പറഞ്ഞ വിവരങ്ങളാണിത്.

ചുവന്ന കളർ ബനിയനും പാന്റും ധരിച്ചിരുന്ന അക്രമി നല്ല മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത്. സംഭവത്തിന്റെ തുടക്കംമുതൽ സംഘത്തിലെ നീല ചുരിദാർ ധരിച്ചിരുന്ന യുവതി വീടിന് പുറത്ത് സ്‌കൂട്ടറിനരികിൽ മൊബൈൽ ഫോണിലൂടെ സംസാരിക്കുന്ന രീതിയിൽ നിൽക്കുകയായിരുന്നു. ഇവർ ഇവിടെ നിൽക്കുന്നത് റോഡിലൂടെ പോയ പലരും കണ്ടവരുണ്ട്. നാലുമാസം മുമ്പും ഒരു രാത്രിയിൽ ഈ വീട്ടിൽ കവർച്ചാശ്രമം നടന്നിരുന്നു. അന്ന് ഫോണിലൂടെ വിളിച്ചുപറഞ്ഞതിനെ തുടർന്ന് താൻ ഓടിവന്നപ്പോൾ ചിലർ വളപ്പിൽ നിന്ന് ചാടിപ്പോകുന്നത് കണ്ടിരുന്നുവെന്നും ഷിനു പറഞ്ഞു.

ഹിൽപാലസ് എസ്‌ഐ കെ.ആർ ബിജുവാണ് കേസന്വേഷിച്ചത്. സംഭവം നടന്ന ചുറ്റളവിലുള്ള 1500 ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഗിക്കുന്നത്. ഇതിനിടെ മോഷണം നടത്തിയ ശേഷം ഗുരുവായൂരിലേക്ക് പോയ ഇവർ തിരികെ എറണാകുളത്തെത്തുകയും വിവിധ ഇടങ്ങളിലായി സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുകയായിരുന്നു. പിന്നീട് കിട്ടിയ പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു. പ്രതികളുമായി പൊലീസ് പണയം വച്ച സ്ഥലങ്ങളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ വീണ്ടെടുത്തു. ഇരുവരും നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. അറസ്റ്റിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP