Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തപ്പോൾ മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തി കളത്തിലിറങ്ങി; കണ്ണൂരിലെ സിപിഎമ്മിന്റെ കൺകണ്ട ദൈവത്തിന് ഭീഷണി ഉയർത്തി 3000 വോട്ടുവരെ മറിയുമെന്ന് ഉറപ്പായപ്പോൾ മറ്റൊരു ഒഞ്ചിയം ആവർത്തിക്കാതിരിക്കാൻ തീർത്തുകളയാൻ തീരുമാനിച്ചു; തലങ്ങും വിലങ്ങും വെട്ടേറ്റ കണ്ണൂരിലെ സിപിഎമ്മിന്റെ മുൻ കണ്ണിലുണ്ണി ഗുരുതാവസ്ഥയിൽ തുടരുന്നു; സിപിഎമ്മിനോട് കളിച്ചാൽ തീർത്തുകളയുമെന്ന സന്ദേശത്തിന്റെ ഇരയായി വെട്ടേറ്റ് പുളഞ്ഞ് സിഒടി നസീർ

കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തപ്പോൾ മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തി കളത്തിലിറങ്ങി; കണ്ണൂരിലെ സിപിഎമ്മിന്റെ കൺകണ്ട ദൈവത്തിന് ഭീഷണി ഉയർത്തി 3000 വോട്ടുവരെ മറിയുമെന്ന് ഉറപ്പായപ്പോൾ മറ്റൊരു ഒഞ്ചിയം ആവർത്തിക്കാതിരിക്കാൻ തീർത്തുകളയാൻ തീരുമാനിച്ചു; തലങ്ങും വിലങ്ങും വെട്ടേറ്റ കണ്ണൂരിലെ സിപിഎമ്മിന്റെ മുൻ കണ്ണിലുണ്ണി ഗുരുതാവസ്ഥയിൽ തുടരുന്നു; സിപിഎമ്മിനോട് കളിച്ചാൽ തീർത്തുകളയുമെന്ന സന്ദേശത്തിന്റെ ഇരയായി വെട്ടേറ്റ് പുളഞ്ഞ് സിഒടി നസീർ

മറുനാടൻ മലയാളി ബ്യൂറോ

 വടകര: വടകരയിൽ വെട്ടേറ്റ സിപിഎം വിമത സ്ഥാനാർത്ഥിയും മുൻ ഡിവൈഎഫ്‌ഐ നേതാവുമായ സിഒടി നസീർ പാർട്ടിയുടെ കണ്ണിലെ കരടായത് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരേ തിരിഞ്ഞതോടെ. വടകരയിൽ ജയരാജനെതിരെ വിമതനായതോടെ പാർട്ടിക്ക് അത് പൊറുക്കാനാവാത്ത തെറ്റായി. മറ്റൊരു ഒഞ്ചിയം ആവർത്തിക്കുമെന്ന ഭയം പാർട്ടിയെ പിടികൂടിയതായി വേണം സംശയിക്കണം. ടി.പി.ചന്ദ്രശേഖരനുണ്ടായ ദുരനുഭവം ഓർമ്മിപ്പിക്കും വിധമുള്ള ആക്രമണം. തലയ്ക്കും വയറിനും കൈകാലുകൾക്കുമാണു പരുക്ക്. സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടർ ഇടിച്ചിട്ടു വെട്ടിപരുക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ബെക്കിലെത്തിയ സംഘം വെട്ടിയപ്പോൾ തടുക്കുമ്പോഴാണ് പരിക്കേറ്റത്.

സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന സിഒടി നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോൾ' 'മാറ്റി കുത്തിയാൽ മാറ്റം കാണാംട എന്നതായിരുന്നു പ്രചരണ വാക്യം.തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂർ ടൗണിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലിൽ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേൽക്കുന്നത്.

വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്ന രാഷ്ട്രീയം ഉയർത്തിയായിരുന്നു വടകരയിൽ പി ജയരാജനെതിരെ സിഒടി നസീർ സ്ഥാനാർത്ഥിയായത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല സന്നദ്ധ സംഘടനകളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.യുവാക്കളുടെ പിന്തുണയോടെ വർഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കിയുള്ള പ്രചാരണമാണ് നസീർ നടത്തിയത്. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരും തനിക്ക് പിന്തുണ നൽകിയെന്നാണ് നസീർ അവകാശപ്പെട്ടിരുന്നത്. പുതിയ ആശയം പുതിയ രാശഷ്ട്രീയം എന്നിവയാണ് താൻ മുന്നോട്ടുവെയ്ക്കുന്നത്. സൗഹാർദപരമായ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടണമെന്നും നസീർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു.എന്നാൽ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നുനേരത്തെ പാർട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പിൽ നസീർ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീർ സി.പി. എം ഭരിക്കുന്ന നഗരസഭയുമായും പാർട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്തേക്കുള്ള പോക്കിലും കലാശിച്ചു.

മാപ്പുംപറഞ്ഞും സിപിഎമ്മിന്റെ ശത്രുവായി

നേരത്തേ കണ്ണൂരിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ പ്രതിയല്ലെന്നും മനഃപൂർവ്വം കൂടുക്കിയതാണെന്നുമായിരുന്നു നസീറിന്റെ വാദം. ഇത് ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായ നസീർ പിന്നീടൊരിക്കൽ ഉമ്മൻ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോൾ പരസ്യമായി മാപ്പുപറഞ്ഞത് വൻവിവാദമായിരുന്നു. ഇതോടെ സി.പി. എമ്മിന്റെ മുഖ്യശത്രുക്കളിലൊരാളായി നസീർമാറി.സിപിഎമ്മിനെതിരെ മുൻപ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിരുന്നു.

ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡിൽ വച്ചാണ് സംഭവം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയാണ് നസീർ. മൂന്ന് പേർ ചേർന്നാണ് വെട്ടിയതെന്ന് നസീറിന്റെമൊഴി. തലശ്ശേരി നഗരസഭയിലെ മുൻ സിപിഎം കൗൺസിലറാണ്. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൈക്കും കാലുകൾക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. നസീറിന് ഗുരുതരമായി വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കായ്യത്ത് റോഡിൽ വച്ചു നസീറിനെ വളഞ്ഞിട്ടു വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. നസീറിനെ രക്ഷിക്കാൻ ചെന്ന നൗറിഫിനെ ബൈക്ക് കൊണ്ടു തട്ടി സമീപത്തെ ഓവുചാലിൽ തെറിപ്പിച്ചു. അടിയേറ്റ നസീർ എഴുന്നേറ്റ് ഓടിയെങ്കിലും അക്രമികൾ വീണ്ടും പിന്തുടർന്ന് അടിച്ചു വീഴ്‌ത്തി. വീണ്ടും എഴുന്നേറ്റപ്പോൾ ബൈക്ക് കാലിൽ കയറ്റിയെന്നും നൗറിഫ് പറഞ്ഞു.

ബഹളം കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം സ്ഥലംവിട്ടു. നസീറിനെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നേരത്തേ നസീറിനു നേരെ രണ്ടു തവണ സിപിഎം സംഘം അക്രമം നടത്തിയിരുന്നു.

ആക്രമണത്തിൽ പങ്കില്ലെന്ന് സിപിഎം; ആസുത്രിതമെന്ന് മുല്ലപ്പള്ളി

നസീറിനു നേരെയുണ്ടായ അക്രമത്തിൽ സിപിഎമ്മിനു ബന്ധമില്ലെന്നു തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അറിയിച്ചു. സംഭവത്തെ സിപിഎമ്മിന്റെ മേൽ കെട്ടിവയ്ക്കാൻ നടത്തുന്ന ശ്രമത്തെ അപലപിക്കുകയും ചെയ്തു.

സി.ഒ.ടി. നസീറിനെതിരെ ഉണ്ടായ ആക്രമണത്തെ കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അപലപിച്ചു. നസീറിനെ ആക്രമിച്ച സിപിഎം. നടപടി പ്രതിഷേധാർഹമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ തെറ്റായ നയങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉൾപ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നത്. എതിർപ്പിന്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയർന്നാലും അടിച്ചമർത്തുകയെന്നതാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടേയും തട്ടകമായ തലശ്ശേരിയിൽ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചതെന്നും ഇത് ഒരിക്കലും ന്യായീകരിക്കാൻ സാധ്യമല്ലെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP