Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

എ എൻ ഷംസീറിനെ ചോദ്യം ചെയ്താലേ കേസ് അന്വേഷണം മുൻപോട്ടു കൊണ്ടുപോകാനാവൂ എന്നു അന്വേഷണ ഉദ്യോഗസ്ഥനായ സിഐ; എങ്കിൽ നീ അവിടെ സിഐ ആയി ഇരുന്ന് അന്വേഷിക്കേണ്ടെന്ന് പിണറായിയും; സിഒടി നസീർ വധശ്രമ കേസിൽ തലശ്ശേരി എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ സിഐയ്ക്ക് ഞെടിയിടയിൽ സ്ഥലം മാറ്റം; സ്വാധീനിക്കാൻ കഴിയാത്തതിനാൽ സ്ഥലം മാറ്റാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ നിഷേധിച്ച പിണറായി ഇനിയെന്ത് പറയും?

എ എൻ ഷംസീറിനെ ചോദ്യം ചെയ്താലേ കേസ് അന്വേഷണം മുൻപോട്ടു കൊണ്ടുപോകാനാവൂ എന്നു അന്വേഷണ ഉദ്യോഗസ്ഥനായ സിഐ; എങ്കിൽ നീ അവിടെ സിഐ ആയി ഇരുന്ന് അന്വേഷിക്കേണ്ടെന്ന് പിണറായിയും; സിഒടി നസീർ വധശ്രമ കേസിൽ തലശ്ശേരി എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ സിഐയ്ക്ക് ഞെടിയിടയിൽ സ്ഥലം മാറ്റം; സ്വാധീനിക്കാൻ കഴിയാത്തതിനാൽ സ്ഥലം മാറ്റാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ നിഷേധിച്ച പിണറായി ഇനിയെന്ത് പറയും?

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: നിയമം പാർട്ടിയും മുഖ്യമന്ത്രിയും പറയുന്ന വഴിക്കു പോകുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്ന് പറഞ്ഞാൽ അതിനെ ശരിവെക്കുന്നവരാകും ഭൂരിപക്ഷവും. ആ നിലയ്ക്കാണ് ഓരോ സംഭവങ്ങളുടെയും മുന്നോട്ടുള്ള പോക്ക്. ആന്തൂരിൽ പ്രവാസിയുടെ ആത്മഹത്യ മുതൽ സിഒടി നസീർ വധശ്രമ കേസ് വരെ ഇങ്ങനെ പാർട്ടിയുടെ തിട്ടൂരത്തിന്റെ വഴിയിൽ പോയ സംഭവങ്ങളാണ്. ഒരു രാഷ്ട്രീയക്കാരനെ പൊതുനിരത്തിലിട്ട് വെട്ടിനുറുക്കി കൊല്ലാൻ ശ്രമം നടത്തിയത് എംഎൽഎയുടെ അറിവോടെ ആണെന്നതിന് എല്ലാ തെളിവുകളും ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്ന കാഴ്‌ച്ചയാണ് തലശ്ശേരിയിൽ നിന്നും കാണാൻ സാധിക്കുന്നത്. സിഒടി നസീർ വധശ്രമ കേസിൽ എംഎൽഎയെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ തലശ്ശേരി സി.െഎ വി.കെ. വിശ്വംഭരനെ സ്ഥലംമാറ്റി കൊണ്ടാണ് ആഭ്യന്തര വകുപ്പ് വീണ്ടും കേസ് അന്വേഷണത്തിൽ ഇടപെട്ടത.

Stories you may Like

ഗൂഢാലോചനയിൽ എ.എൻ. ഷംസീർ എംഎ‍ൽഎയുടെ മൊഴിയെടുക്കാനിരിക്കെയാണ് സി.െഎ വിശ്വംഭരനെ പൈട്ടന്ന് സ്ഥലംമാറ്റിയത്. കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. പകരം ന്യൂ മാഹി സ്വദേശിയായ കെ. സനൽ കുമാർ തലശ്ശേരിയിൽ സി.െഎയായി ചുമതലയേറ്റു. വധശ്രമക്കേസ് അന്വേഷണത്തിനിടെ സി.െഎ വി.കെ. വിശ്വംഭരനെയും എസ്‌.െഎ പി.എസ്. ഹരീഷിനെയും നേരത്തെ സ്ഥലംമാറ്റാൻ നീക്കമുണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. നസീറിനെ ചോദ്യം ചെയ്യാൻ വേണ്ടി നിയമവശങ്ങൾ അടക്കം വിശ്വംഭരൻ പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.

സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവത്തിൽ എ.എൻ. ഷംസീർ എംഎ‍ൽഎയുടെ പേരുയർന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കം നേരത്തെ നടന്നത്. മെയ്‌ 18ന് രാത്രി ഏഴരക്ക് കായ്യത്ത് റോഡ് കനക് റസിഡൻസി പരിസരത്താണ് സി.ഒ.ടി. നസീർ ആക്രമിക്കപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലാണ് സി.െഎ വിശ്വംഭരനും എസ്‌.െഎ പി.എസ്. ഹരീഷും തലശ്ശേരിയിലെത്തിയത്. കതിരൂർ സ്വദേശിയായ എസ്‌.െഎ ബിനുമോഹനും തലശ്ശേരിയിൽ രണ്ടാഴ്ചമുമ്പ് ചുതതലയേറ്റിരുന്നു. എസ്‌.െഎ ഹരീഷും അടുത്തുതന്നെ തലശ്ശേരിയിൽനിന്ന് മാറാൻ സാധ്യതയുണ്ട്.

കേസ് അന്വേഷണം അട്ടിമറിക്കാനും നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ശക്തമായി ഇപ്പോൾ നടക്കുന്നത്. നിയമസഭയിൽ അടക്കം സിഒടി കേസിൽ ഷംസീറിന്റെ പേരുയർന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ അതിശക്തമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വധശ്രമത്തിന്റെ ഗൂഢാലോചന കേസിലെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതതല നീക്കം സജീവമായത് ഷംസീറിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ്. നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് എംഎൽഎ.യുടെ ബോർഡ് വെച്ച കാറിലെന്ന് മൊഴി അതീവ നിർണ്ണായകമാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ പ്രതി പൊട്ടി സന്തോഷാണ് ഇക്കാര്യം പൊലീസിനോടു പറഞ്ഞത്. ഇതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സൂചന. ഒരു കാരണവശാലും ഷംസീറിനെ പ്രതിയാക്കരുതെന്ന നിർദ്ദേശം പൊലീസിന് ഉ്ന്നത കേന്ദ്രങ്ങളിൽ നിന്ന് പോയിട്ടുണ്ട്.

ബിജെപി. നേതാവ് എംപി.സുമേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ തടവിൽക്കഴിയുന്ന സന്തോഷിനെ ഒരാഴ്ചമുമ്പാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്. അപ്പോഴാണ് എംഎൽഎ.യുടെ ബോർഡ് വെച്ച കാറിലാണ് മറ്റൊരു പ്രതിയായ സിപിഎം. ബ്രാഞ്ച് സെക്രട്ടറി എൻ.കെ.രാഗേഷ് തന്നെ കാണാനെത്തിയതെന്ന് സന്തോഷ് പറഞ്ഞത്. ചോനാടത്തെ കിൻഫ്ര പാർക്കിനു മുന്നിൽവച്ചായിരുന്നു കാറിലുള്ള കൂടിക്കാഴ്ച. നസീറിന് 'പണി' കൊടുക്കണമെന്ന ആദ്യചർച്ച നടന്നത് ഇവിടെ കാറിൽവച്ചായിരുന്നു. എംഎൽഎയുടെ അറിവില്ലാതെ ഈ കാർ ഇത്തരമൊരു ആവശ്യത്തിന് കിട്ടില്ല. സന്തോഷിന്റെ മൊഴിയിലുള്ള കാർ എംഎൽഎ ഷംസീറിന്റേതാണെന്ന് തന്നെയാണ് വിലയിരുത്തൽ. അതുകൊണ്ട് എംഎൽഎയെ കുടുക്കുന്നതാണ് ഈ മൊഴി.

കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന മൈതാനത്തിനു സമീപംവച്ചാണ് ആക്രമണത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തത്. കാറിന്റെ ഉടമയല്ലെങ്കിലും ഇടയ്ക്കിടെ രാഗേഷ് ഈ കാർ ഉപയോഗിക്കാറുണ്ട്. സിപിഎം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻസെക്രട്ടറിയായ രാഗേഷ് എ.എൻ.ഷംസീർ എംഎൽഎ.യുടെ അടുത്തയാളാണ്. എംഎൽഎ അറിയാതെ രാഗേഷ് കാറെടുത്തു പോയി എന്ന് വരുത്താനാണ് ശ്രമം. രാഗേഷും എംഎൽഎയെ കുറ്റപ്പെടുത്തുന്ന മൊഴി നൽകുകയുമില്ല. അതുകൊണ്ട് തന്നെ കാറിനെ ചർച്ചയാക്കി മാറ്റാതെ മറ്റ് വഴിക്ക് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് നൽകുന്നത്.

കാറിന്റെ ഉടമയെ ചോദ്യംചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന കാറിന്റെ നമ്പർ പൊലീസിന്റെ കൈവശമുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സന്തോഷിന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, കാറിനെപ്പറ്റി അറിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും കാറിന്റെ ഉടമയുടെ മൊഴിയെടുക്കാൻപോലും തയ്യാറായിട്ടില്ല. ഇതെല്ലാം ഷംസീറിനെ രക്ഷിക്കാൻ വേണ്ടിയാണ്. കാറിനെക്കുറിച്ച് വിവരംലഭിച്ചശേഷം അന്വേഷണം മന്ദഗതിയിലായിരിക്കുകയാണ്. എ.എൻ.ഷംസീർ എംഎൽഎ.ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് നസീർ ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ കാറും ചർച്ചകളിലേക്ക് വരുന്നത്.

തലശ്ശേരി എംഎൽഎയായ എ.എൻ.ഷംസീറിന്റെ സന്തത സഹചാരിയും സിപിഎം കതിരൂർ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമാണ് സോഡമുക്ക് ആലുള്ളതിൽ ഹൗസിൽ എൻ.കെ.രാജേഷ് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. രാജേഷിന്റെ അറസ്റ്റോടെ തന്നെ സിപിഎം പ്രതിരോധത്തിലായിരുന്നു. സംഭവത്തിന് പിന്നിൽ ഷംസീറാണെന്ന നസീറിന്റെ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു് ഈ അറസ്റ്റ്. സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ സംഘടിതമായ നുണപ്രചാരണമാണ് നടക്കുന്നതെന്നും തന്നെ വ്യക്തിപരമായി അക്രമിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ഷംസീറിന്റെ വിശദീകരണത്തിനു പിന്നാലെയാണ് വിശ്വസ്തൻ അറസ്റ്റിലായിരിക്കുന്നത്. ഇത് ഷംസീറിന് വലിയ തിരിച്ചടിയാണ്. ഇതിനൊപ്പമാണ് എംഎൽഎയുടെ കാറിലേക്ക് മൊഴി എത്തുന്നത്.

നിഴൽ പോലെ ഷംസീറിനൊപ്പം സഞ്ചരിക്കുന്ന സഖാവാണ് അറസ്റ്റിലായത്. സിപിഎം ഏര്യാ കമ്മറ്റി ഓഫീസിലെ മുൻ ഇൻ ചാർജ്ജും അതുകൊണ്ട് തന്നെ പാർട്ടി ബന്ധം പകൽ പോലെ വ്യക്തവുമാണ്. അതിനാൽ നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രാജേഷിന്റെ ബന്ധങ്ങൾ ഉറപ്പിക്കുന്നത് തലശ്ശേരി എംഎൽഎയുടെ ഇടപെടൽ തന്നെയാണെന്നാണ് വിലയിരുത്തൽ. സിഒടി നസീറിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് ഷംസീർ എന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷ. ഇത് മനസ്സിലാക്കി നേതാവിനെ രക്ഷിക്കാൻ പൊലീസിൽ സമ്മർദ്ദം അതിശക്തമായിരുന്നു.

എ.എൻ.ഷംസീർ എംഎൽഎയുടെ വാഹനം മിക്കപ്പോഴും ഓടിച്ചിരുന്നത് തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി കൂടിയായ രാജേഷാണ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ രാജേഷ് നിലവിൽ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ജീവനക്കാരനാണ്. ഷംസീറിന് ഏറ്റവും വേണ്ടപ്പെട്ട പ്രാദേശിക നേതാവ്. നസീറിനെ കൊല്ലാൻ ഷംസീറാണ് ക്വട്ടേഷൻ കൊടുത്തതെന്ന വാദം ശക്തമാക്കുന്നതാണ് ഈ അറസ്റ്റ്. ഇതോടെ ഷംസീറിനേയും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ട്. നസീർ വധശ്രമക്കേസിലെ മുഖ്യസൂത്രധാരൻ കതിരൂർ കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷിനെ ചോദ്യം ചെയ്തപ്പോൾ രാജേഷിന്റെ പങ്ക് പുറത്തു വന്നതിനെ തുടർന്നാണു സിഐ വി.കെ. വിശ്വംഭരൻ അറസ്റ്റ് ചെയ്തത്. അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സന്തോഷിന്റെ അറസ്റ്റ്.

ആക്രമണത്തിന് പിന്നിൽ എ എൻ ഷംസീർ എം എൽ എക്ക് പങ്കുണ്ടെന്ന സംശയം സി ഒ ടി നസീർ പല ആവർത്തി ശക്തമായി ഉന്നയിച്ചിരുന്നു. ഷംസീറിന്റെ വിശ്വസ്തൻ അറസ്റ്റലായത് സി ഒ ടി നസീർ ഉന്നയിച്ച ആരോപണങ്ങൾ ശരി വെയ്ക്കുന്നതാണ്. എ എൻ ഷംസീറിനെതിരെ നൽകിയ മൊഴി രണ്ടു തവണ പൊലീസ് രേഖപ്പെടുത്തിയില്ല എന്ന ആരോപണം നസീർ ഉയർത്തിയിരുന്നു. തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന നസീർ ആരോപിച്ചിരുന്നു. തലശേരിയിലെ എംഎൽഎ ഓഫീസിൽ വെച്ച് ഷംസീർ ഭീക്ഷണപ്പെടുത്തി.'നിന്നെ ഞാൻ കാണിച്ച് തരാം' എന്നായിരുന്നു എംഎൽഎയുടെ ഭീഷണി. ഗൂഢാലോചനയെ പറ്റിയുള്ള വ്യക്തമായ കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മൂന്നാം തവണ നൽകിയ മൊഴി പകർപ്പ് പൊലീസ് വായിച്ച് കേൾപ്പിച്ചില്ല. മൊഴി പകർപ്പിനായി അപേക്ഷ നൽകിട്ടുണ്ടെന്നും നസീർ നേരത്തെ പ്രതികരിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ ചർച്ചകളും.

മെയ് 18 ന് രാത്രി എട്ടു മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP