Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഒടി നസീർ വധക്കേസിൽ എ എൻ ഷംസീറിന്റെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചത് ഉദ്യോഗസ്ഥർ നിയമക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ; സിപിഎം എംഎൽഎയെ ചോദ്യം ചെയ്യൽ എളുപ്പമല്ലെന്ന തിരിച്ചറിവിൽ തീരുമാനം കൈക്കൊണ്ടത് നിയമോപദേശവും തേടിയ ശേഷം; നസീറിന് നിയമസഹായം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് കെ മുരളീധരനും കെ സുധാകരനും; ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് സിബിഐ അന്വേഷണം വന്നാൽ തടിയൂരാനുള്ള മാർഗ്ഗം

സിഒടി നസീർ വധക്കേസിൽ എ എൻ ഷംസീറിന്റെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചത് ഉദ്യോഗസ്ഥർ നിയമക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ; സിപിഎം എംഎൽഎയെ ചോദ്യം ചെയ്യൽ എളുപ്പമല്ലെന്ന തിരിച്ചറിവിൽ തീരുമാനം കൈക്കൊണ്ടത് നിയമോപദേശവും തേടിയ ശേഷം; നസീറിന് നിയമസഹായം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് കെ മുരളീധരനും കെ സുധാകരനും; ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് സിബിഐ അന്വേഷണം വന്നാൽ തടിയൂരാനുള്ള മാർഗ്ഗം

രഞ്ജിത്ത് ബാബു

കണ്ണൂർ: തലശ്ശേരിയിലെ സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീറിന്റെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചത് പിന്നീട് തങ്ങൾ കുടുങ്ങാതിരിക്കാൻ. നസീർ അക്രമിക്കപ്പെട്ട കേസിൽ കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രമുഖ അഭിഭാഷകരുമായി അദ്ദേഹം പ്രാരംഭ ചർച്ച നടത്തിയിരുന്നു. മാത്രമല്ല സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകാനുള്ള ശ്രമവും നസീർ നടത്തിയിരുന്നു. നസീർ തുടരന്വേഷണത്തിന് പോവുകയാണെങ്കിൽ അതിനുള്ള നിയമസഹായം ചെയ്യുമെന്ന് കോൺഗ്രസ്സ് നേതാക്കളും എം. പി. മാരുമായ കെ. മുരളീധരനും കെ.സുധാകരനും വാഗ്ദാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേസന്വേഷണം ഏതെങ്കിലും ഏജൻസി ഏറ്റെടുത്താൽ തങ്ങൾ കുടുങ്ങേണ്ടി വരുമെന്ന ഭയം പൊലീസിനുണ്ടായിരുന്നു. നിയമസഭാ സമ്മേളനം കഴിഞ്ഞ് ഷംസീർ തലശ്ശേരിയിലെത്തുമ്പോൾ മൊഴിയെടുക്കാനാണ് നിലവിൽ പൊലീസ് തീരുമാനിടച്ചിട്ടുള്ളത്.

അക്രമിക്കപ്പെട്ടതിനു ശേഷം അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കവേയാണ് ഷംസീറിനെതിരെ നസീർ മൊഴി നൽകിയത്. അത് അർദ്ധ ബോധാവസ്ഥയിലായിരുന്നു. പിന്നീട് രണ്ട് തവണ കൂടി തന്നെ ആക്രമിച്ച സംഭവത്തിൽ ഷംസീറിന് പങ്കുണ്ടെന്ന് നസീർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഷംസീറിന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘം പറയുന്നത്. ഇതിനെതിരെ സി.ഒ.ടി. നസീർ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും താൻ മൊഴി നൽകിയതിന്റെ പകർപ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് അത് നൽകിയില്ലെന്ന് നസീർ ആരോപിച്ചിരുന്നു. ഈ വക കാരണങ്ങളെല്ലാം കൊണ്ട് മറ്റേതെങ്കിലും ഏജൻസി അന്വേഷണം ആരംഭിച്ചാൽ പൊലീസ് എംഎൽഎ യെ ഒഴിവാക്കി എന്ന് ആരോപണം ഉയരും. ഇതെല്ലാം കൊണ്ടാണ് പല തവണ ഷംസീറിനെ ഒഴിവാക്കാൻ ശ്രമിച്ച പൊലീസ് ഇപ്പോൾ അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്.

ഷംസീറിന്റെ കൂട്ടാളിയും സിപിഎം. പുല്യോട് ബ്രാഞ്ച് സെക്രട്ടറിയുമായ എൻ. കെ രാഗേഷ് പിടിയിലായതോടെയാണ് സി.ഒ.ടി. നസീർ വധശ്രമക്കേസിൽ ഷംസീറിന് ബന്ധമുണ്ടെന്ന ആരോപണമുയർന്നത്. നസീറിനെ ആക്രമിച്ച കേസിൽ പിടിയിലായ പൊട്ട്യൻ സന്തോഷ് എന്നയാളുമായി രാഗേഷ് ഗൂഢാലോചന നടത്തിയെന്നും ഗൂഢാലോചനക്കുപയോഗിച്ച കാർ ഒരു പാർട്ടി നേതാവിന്റെ ബന്ധുവിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് അക്രമിക്കപ്പെട്ട നസീർ പറഞ്ഞ ഭൂരിഭാഗം പേരും പ്രതികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷിന്റെ പേര് ആദ്യം വെളിപ്പെടുത്തിയത് നസീറായിരുന്നു.

തലശ്ശേരി സ്റ്റേഡിയം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് 'കിവീസ്' എന്ന സ്വതന്ത്ര സംഘടനയുടെ പ്രതിഷേധമാണ് എംഎൽഎ ക്ക് തന്നോടുള്ള പകക്ക് കാരണമെന്ന് സി.ഒ.ടി. നസീർ പറഞ്ഞിരുന്നു. സ്റ്റേഡിയം പണി നടക്കുന്ന സമയത്ത് സമീപത്തെ സ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് കളിക്കളം നിഷേധിക്കപ്പെട്ടപ്പോൾ ഒരു സ്വകാര്യ ടൂർണ്ണമെന്റ് കമ്മിറ്റി അനുമതി നൽകിയതിനെ നസീറിന്റെ നേതൃത്വത്തിലുള്ള സംഘടന പ്രതികരിച്ചിരുന്നു. സ്റ്റേഡിയം നിർമ്മാണ പ്രവർത്തനത്തിനായി തലശ്ശേരിയിലെ എല്ലാ സ്പോർട്സ് സംഘടനാ ഭാരവാഹികളേയും ഉൾക്കൊള്ളിച്ച് ഒരു മോണിറ്ററിഗ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എ. എൻ. ഷംസീർ ചെയർമാനായ കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ താത്പര്യമുള്ളവരെ മാത്രമാണ് നിയോഗിച്ചിരുന്നത്. സ്റ്റേഡിയത്തിലെ മരം മുറിച്ചതും പുല്ലു പിടിപ്പിച്ചതിലെ അപാകതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം എതിർപ്പിന് കാരണമായി. കഴിഞ്ഞ ഏപ്രിൽ 28 ന് തലശ്ശേരിയിലെ എംഎൽഎ. ഓഫീസിൽ വെച്ച് താനുമായി അഭിപ്രായ ഭിന്നതയുണ്ടാവുകയും അതേ തുടർന്ന് ഷംസീർ അടിച്ചു കാലുമുറിക്കുമെന്നും നിനക്ക് കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായെന്ന് നസീർ പറയുന്നു.

മെയ് 18 ാം തീയ്യതി രാത്രി സുഹൃത്തിന്റെ സ്‌ക്കൂട്ടറിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യവേയായിരുന്നു സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ടത്. സ്‌ക്കൂട്ടറിനെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയിൽ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീർ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോൾ സ്‌ക്കൂട്ടർ മറിഞ്ഞു. എഴുന്നേറ്റോടിയ നസീറിനെ പിൻതുടർന്ന് വീണ്ടും അടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇതെല്ലാം തടയാനുള്ള ശ്രമം നസീർ നടത്തുകയും ചെയ്തു. അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തിൽപെട്ടയാൾ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിൻ എന്ന ബ്രിട്ടോ, കതിരൂർ വേറ്റുമ്മലിലെ സി. ശ്രീജിൻ, കാവും ഭാഗത്തെ റോഷൻ ആർ ബാബു എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP