Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം വേണ്ടെന്ന് യുഡിഎഫ്; കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത് കേരള പൊലീസ് അന്വേഷിച്ചാൽ ഒന്നും ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞ് ജില്ലാ നേതൃത്വം; നേരറിയാൻ സിബിഐ തന്നെ വേണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ശക്തം; സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്താൻ ഷുഹൈബ് മോഡൽ സമരത്തിനൊരുങ്ങി കോൺഗ്രസ്

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം വേണ്ടെന്ന് യുഡിഎഫ്; കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത് കേരള പൊലീസ് അന്വേഷിച്ചാൽ ഒന്നും ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞ് ജില്ലാ നേതൃത്വം; നേരറിയാൻ സിബിഐ തന്നെ വേണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ശക്തം; സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്താൻ ഷുഹൈബ് മോഡൽ സമരത്തിനൊരുങ്ങി കോൺഗ്രസ്

രഞ്ജിത്ത് ബാബു

കാസർഗോഡ്: പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാറിനെ സമ്മർദ്ദത്തിലാക്കാനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. അതിനായി കണ്ണൂർ മോഡൽ സമരമുറ സ്വീകരിക്കാനാണ് കാസർഗോഡ് നേതൃത്വം തീരുമാനിക്കുക.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മട്ടന്നൂരിൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പി.സി. ഷുഹൈബിന്റെ കൊലയെ തുടർന്നുള്ള സമരം ദേശീയ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയതായിരുന്നു. സിപിഎം. നെ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാക്കി ഉയർത്തിക്കാട്ടുന്നതിൽ കോൺഗ്രസ്സും യു.ഡി.എഫും വിജയിച്ചിരുന്നു. കെ. സുധാകരന്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ നിരാഹാരസമരം വൻ വിജയമായിരുന്നു. അതിന് സമാനമായി കാസർഗോഡും പ്രക്ഷോഭ സമരം നടത്താനാണ് യു.ഡി.എപിന്റെ തീരുമാനം. 


ആദ്യ പടിയെന്നോണം എസ്‌പി. ഓഫീസ് മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികളാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. കൊലപാതകത്തിനും അക്രമങ്ങൾക്കും ഭരണത്തിന്റെ പരിരക്ഷ നൽകി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇടതു സർക്കാറിന്റെ അക്രമരാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ച് സർക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികൾ ബഹിഷ്‌ക്കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

പെരിയ ഇരട്ട കൊലപാതകം പാർട്ടി തലത്തിൽ നടത്തിയിട്ടുള്ള ഉന്നത ഗൂഢാലോചനയുടെ ഫലമാണെന്ന് യുഡി.എഫ് ആരോപിക്കുന്നു. കൊലപാതകത്തിന് സർവ്വ സഹായവും നൽകിയ സിപിഎം. നേതൃത്വത്തിലുള്ള സർക്കാർ കേസന്വേഷണം അട്ടിമറിക്കുമെന്നും അതിനാൽ ഇരട്ട കൊലപാതക കേസ് സിബിഐ. അ്ന്വേഷിക്കണമെന്നും മുഴുവൻ പ്രതികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു.

ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം സംസ്ഥാന തലത്തിൽ തന്നെ ഉയർത്തിക്കൊണ്ടു വരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഈ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കൊലചെയ്യപ്പെട്ട ശരത്ത് ലാലിന്റെ പിതാവും ഈ ആരോപണമുയർത്തിയിട്ടുണ്ട്. കുഞ്ഞിരാമന്റെ വീടിന്റെ അല്പമകലെ കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന കരുതുന്ന വാഹനം കണ്ടെത്തിയിരുരന്നു.

ഇത് അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിുപ്പെടുത്തുന്ന സമീപനമാണ് എംഎൽഎ സ്വീകരിച്ചതെന്നും ആരോപണമുർന്നിട്ടുണ്ട്. സിപിഎം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ മാത്രം കുറ്റവാളിയാക്കി ഗൂഢാലോചന നടത്തിയവരിലേക്കും അന്വേഷണം നീങ്ങണമെന്നും എന്നാൽ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള സമീപനമാണ് സിപിഎം. സ്വീകരിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കളായ എം. സി. കമറുദ്ദീൻ, ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നേൽ എന്നിവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP