Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെജിയിൽ പഠിക്കുന്ന നാൾ മുതൽ പെൺകുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കിയത് കോൺഗ്രസ് നേതാവ്; സ്‌കൂളിലെ കൗൺസിലിംഗിൽ ഒമ്പത് വയസുകാരി പറഞ്ഞത് നാല് വർഷമായി തുടരുന്ന പീഡനത്തിന്റെ കഥകൾ; അറസ്റ്റിലായ സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസും

യുകെജിയിൽ പഠിക്കുന്ന നാൾ മുതൽ പെൺകുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കിയത് കോൺഗ്രസ് നേതാവ്; സ്‌കൂളിലെ കൗൺസിലിംഗിൽ ഒമ്പത് വയസുകാരി പറഞ്ഞത് നാല് വർഷമായി തുടരുന്ന പീഡനത്തിന്റെ കഥകൾ; അറസ്റ്റിലായ സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിലായി. സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ബ്ലോക്ക് പ്രസിഡന്റുമായ പി പി ബാബുവിനെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ അറിയിച്ചത്. കണ്ണൂർ ചക്കരക്കല്ലിലാണ് അയൽവാസിയായ ഒൻപത് വയസുകാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചത്. നാല് വർഷമായി പല തവണ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. ചൈൽഡ് ലൈന്റ നിർദ്ദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചിരുന്നു.

കണ്ണൂർ ചക്കരക്കല്ല് തിലാനൂർ സ്വദേശിയാണ് പി. പി ബാബു. സേവാദൾ സംസ്ഥാന വൈസ് പ്രസിഡണ്ടും ചീഫ് ഓപ്പറേറ്ററുമാണ് ബാബു. കഴിഞ്ഞ കുറച്ച് ദിവസമായി പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം മനസ്സിലാക്കിയ അദ്ധ്യാപികയാണ് പീഡന വിവരം ചോദിച്ചറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.

യു.കെ.ജിയിൽ പഠിക്കുന്ന കാലം മുതൽ ബാബു ഉപയോഗപ്പെടുത്തിയിരുന്നതായി ചൈൽഡ് ലൈനിൽ പെൺകുട്ടി മൊഴി നൽകി. ചൈൽഡ് ലൈനിന്റെ നിർദ്ദേശ പ്രകാരമാണ് ബാബുവിനെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP