Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സവാള കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന: കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരും കൂട്ടാളിയും പിടിയിൽ; രഹസ്യവിവരം കിട്ടിയപ്പോൾ ഒളിച്ചുതാമസിച്ച വീട് വളഞ്ഞ് പ്രതികളെ അകത്താക്കി പൊലീസ്; കൊല്ലത്തെ ബിനോയിയുടെ വീട്ടിൽ നിന്ന് പിടികൂടിയത് 19 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ; നേതാവിനെ പുറത്താക്കി പാർട്ടിയും

സവാള കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന: കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരും കൂട്ടാളിയും പിടിയിൽ; രഹസ്യവിവരം കിട്ടിയപ്പോൾ ഒളിച്ചുതാമസിച്ച വീട് വളഞ്ഞ് പ്രതികളെ അകത്താക്കി പൊലീസ്; കൊല്ലത്തെ ബിനോയിയുടെ വീട്ടിൽ നിന്ന് പിടികൂടിയത് 19 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ; നേതാവിനെ പുറത്താക്കി പാർട്ടിയും

വിനോദ്.വി.നായർ

കൊല്ലം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ സൂക്ഷിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിനേയും കൂട്ടാളിയേയും പൊലീസ് പിടികൂടി. രാമൻകുളങ്ങരയിൽ ഒരു വീട്ടിൽ ഒളിച്ചുതാമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വീട് വളഞ്ഞാണ് ബിനോയ് ഷാനൂരിനെയും കൂട്ടാളി ഷുഹൈബിനേയും പൊലിസ് പിടികൂടിയത്.

കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായിരുന്ന ബിനോയി ഷാനൂരിന്റെ വീട്ടിൽ നിന്നും തൊട്ടടുത്ത വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നുമായി പത്തൊൻപത് ലക്ഷം രൂപയുടെ നിരോധിതപുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസിപ്രസിഡന്റ് ബിന്ദു കൃഷ്ണ പ്രഖ്യാപിച്ചിരുന്നു.

ബിനോയ് ഷാനൂർ നടത്തുന്ന സവാള കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾകടത്തുന്നുവെന്ന രഹസ്യ വിവരം സിറ്റി ഷാഡോ പൊലീസ് സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് ഷാഡോപൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തി വിവരം ശരിയാണെന്ന് ഉറപ്പിച്ച ശേഷം വിവരം ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 20 ന് ബിനോയി ഷാനൂരിന്റെ വീട്ടിലും അയൽപ്പക്കത്തും പൊലിസ് നടത്തിയപരിശോധനയിലാണ് വൻ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗവും, ആഡംബര വാഹനങ്ങളിലുമായി എത്തിച്ച പുകയില ഉത്പന്നങ്ങൾ വിതരണത്തിന് തയ്യാറാക്കുന്നതിനിടെയാണ് പൊലീസ് പിടിച്ചെടുത്തത്. ബിനോയി ഷാനൂരിന്റെ അയൽവാസിയുടെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനിൽ നിന്നും ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. തന്റെ വീടിന് മുന്നിൽ പാൻ മസാല നിറച്ച പിക്കപ്പ് വാൻ ബിനോയ് ഷാനൂർ കൊണ്ടിടുകയായിരുന്നുവെന്ന് അയൽവാസി പൊലിസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ബിനോയ്ഷാനൂരിന്റെ വീട് പരിശോധിച്ച പൊലിസ് വീട്ടിലെ ഷെഡ്ഡിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

ഇരുപത്തിയഞ്ചോളം ചാക്കുകളിലായി പിക് അപ് വാനിൽ ടാർ പോളിൻ ഷീറ്റ് മൂടിമറച്ച നിലയിലായിരുന്നു വിവിധയിനത്തിൽപ്പെട്ട അറുപതിനായിരത്തോളം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ തുടർന്ന് കൂട്ടാളിയുമായി ഒളിവിൽപോയ ബിനോയ് ഷാനൂരിനെ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദ്, എസ്ഐ.മാരായ അനീഷ്, രാജേന്ദ്രൻ, എഎസ്‌ഐ.മാരായ അമൽ, ഷാജി, സിവിൽ പൊലിസ് ഉദ്യോഗസ്ഥരായസീനു, മനു, ബൈജു ജെറോം, സജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP