Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈലിൽ ശബ്ദം മാറ്റി മാണി ഗ്രൂപ്പിലെ വനിതാ നേതാവിനെ വിളിച്ചു; മതം പറഞ്ഞ് സജി ചെറിയാന് വൽസമ്മ എബ്രഹാം വോട്ടുചോദിക്കുന്ന ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കോളിന്റെ ഉറവിടം തേടിയപ്പോൾ താനല്ല വൽസമ്മ എബ്രഹാമിനെ വിളിച്ചതെന്ന് ഫോൺ ഉടമയായ പയ്യൻസ്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനിടെ വിവാദശബ്ദരേഖ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസിന്റെ മുൻ കൗൺസിലർ അറസ്റ്റിൽ

മൊബൈലിൽ ശബ്ദം മാറ്റി മാണി ഗ്രൂപ്പിലെ വനിതാ നേതാവിനെ വിളിച്ചു; മതം പറഞ്ഞ് സജി ചെറിയാന് വൽസമ്മ എബ്രഹാം വോട്ടുചോദിക്കുന്ന ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കോളിന്റെ ഉറവിടം തേടിയപ്പോൾ താനല്ല വൽസമ്മ എബ്രഹാമിനെ വിളിച്ചതെന്ന് ഫോൺ ഉടമയായ പയ്യൻസ്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനിടെ വിവാദശബ്ദരേഖ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസിന്റെ മുൻ കൗൺസിലർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദശബ്ദരേഖ പുറത്തുവിട്ട സംഭവത്തിൽ കോൺഗ്രസിന്റെ മുൻ കൗൺസിലർ അറസ്റ്റിൽ.എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് മതം പറഞ്ഞ് വോട്ട് തേടിയെന്ന മട്ടിൽ കേരള കോൺഗ്രസ് (എം) വനിതാ കൗൺസിലറുടെ ശബ്ദരേഖ പ്രചരിപ്പിച്ച സംഭവത്തിലാണ് കോൺഗ്രസിന്റെ മുൻ കൗൺസിലർ അറസ്റ്റിലായത്. നഗരസഭ മുൻ ചെയർപഴ്‌സൺ കൂടിയായ വത്സമ്മ ഏബ്രഹാമിന്റെ പരാതിയെ തുടർന്നു ചെങ്ങന്നൂർ പുത്തൻകാവ് കാർത്തികപ്പള്ളി പീടികയിൽ ജോസ് കെ.ജോർജിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ മാസം 27ന് ആണു സംഭാഷണം നടന്നത്. സിപിഎം നേതാവിനോട് മാണി ഗ്രൂപ്പിലെ വനിതാ നേതാവ് വൽസമ്മ എബ്രഹാം നടത്തുന്ന ഫോൺ സംഭാഷണം എന്ന നിലയ്ക്കാണ് ഓഡിയോ പ്രചരിച്ചത്. മതം പറഞ്ഞ് താൻ സജി ചെറിയാന് വോട്ട് ചോദിച്ചുവെന്ന് വനിതാ നേതാവ് സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.എന്നാൽ, ഈ സംഭാഷണത്തിൽ വൽസമ്മയെ ശബ്ദം മാറ്റി വിളിച്ചത് ജോസ്.കെ.ജോർജാണെന്ന് തെളിഞ്ഞു.

തിരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ മൊബൈൽ ഫോണിൽ നിന്നു സ്വരംമാറ്റിയാണു വത്സമ്മയോടു സംഭാഷണം നടത്തിയതെന്നു തെളിഞ്ഞു.നിധിൻ ആണ് എന്നു പരിചയപ്പെടുത്തിയാണു ഫോൺ ചെയ്തത്. ഫോണിന്റെ ഉടമയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണു തന്റെ ഫോൺ വാങ്ങി ജോസ് കെ.ജോർജ് വത്സമ്മയെ വിളിക്കുകയായിരുന്നെന്നു മൊഴി നൽകിയത്.

സാമൂഹിക മാധ്യമങ്ങളിൽ ഓഡിയോ പ്രചരിപ്പിച്ചത് സമൂഹത്തിൽ മതസ്പർദ്ധ വളർത്താനും, വൃക്തിഹത്യ നടത്താനുമാണെന്നാണ് വൽസമ്മ എബ്രഹാം പരാതിയിൽ ആരോപിച്ചത്.കോൾ വന്ന ഫോൺ നമ്പർ സഹിതമാണ് വത്സമ്മ പരാതി നൽകിയത്. ഫോൺ നമ്പരിന്റെ ഉടമയായ നിധിനെ ചോദ്യം ചെയ്തപ്പോഴാണ് ജോസ് കെ ജോർജ്ജാണ് വത്സമ്മയെ വിളിച്ചതെന്ന് മനസിലായത്. വൽസമ്മ എബ്രഹാം സജി ചെറിയാന് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിച്ചത് കോൺഗ്രസ് വളരെ ഗൗരവമായാണ് എടുത്തത്. വിജയം ഉറപ്പായിരുന്ന ചെങ്ങന്നൂർ മുനിസിപ്പൽ വൈസ് ചെയർപഴ്‌സൺ തിരഞ്ഞെടുപ്പിൽ വത്സമ്മയ്ക്കു തിരിച്ചടിയേറ്റു. വത്സമ്മ പിന്മാറുകയും രാജിവച്ച വൈസ് ചെയർപഴ്‌സൻ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ വീണ്ടും സ്ഥാനത്തെത്തുകയും ചെയ്തു.

പരാതി നൽകിയ വനിതാ നേതാവ് അത് തന്റെ ശബ്ദമാണെന്ന് സമ്മതിച്ചതോടെ കേസിന് പുതിയ മാനങ്ങളും കൈവരുന്നു. പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ചിലർ ഒരുങ്ങുന്നുണ്ട്.തിരഞ്ഞെടുപ്പിൽ മതം പറഞ്ഞ് വിഭാഗീയത സൃഷ്ടിച്ചുവെന്നാണ് ആരോപണം.സിപിഎം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പിൽ ജയിച്ച ഉടൻ കെ.എം.മാണിക്ക് തുടർച്ചയായി നന്ദി പ്രകടിപ്പിച്ച സജി ചെറിയാന്റെ നിലപാടും ഇപ്പോൾ സംസാരവിഷയമാണ്.മാണിയുടെ പാർട്ടി ചെങ്ങന്നൂരിൽ ആർക്കൊപ്പമായിരുന്നുവെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫുമായി ധാരണയുണ്ടാക്കിയെങ്കിലും മാണിയുടെയും കേരള കോൺഗ്രസിന്റെയും മനസ് എവിടെയായിരുന്നുവെന്നും ചോദ്യങ്ങൾ വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP